ആരാണ് ഈ ആഴ്ചത്തെ ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞത് ?ബിഗ്ഗ് ബോസ്സ് വീട്ടിലെ ആറാമത്തെ ഞായറാഴ്ച തുടങ്ങിയത് പഴവും പഴത്തൊലിയും മത്സരം കളിച്ചു കൊണ്ടാണ്. ഓരോ മത്സരാര്‍ത്തികും ആ വീട്ടിലെ ശക്തനായ മത്സരാര്‍ത്തിയേയും മോശം മത്സരാര്‍ത്തിയേയും തിരഞ്ഞെടുക്കാം ശക്തന് പഴവും മോശം ആള്‍ക്ക് പഴത്തൊലിയും നല്കണം. ഓരോ മത്സരാര്‍ത്തിയേയും ലാലേട്ടന്‍ വിളിച്ച് അവരുടെ അഭിപ്രായം പറയാന്‍ പറഞ്ഞു. മൂന്നു പഴവുമായി ഫുക്ര് മികച്ച മത്സരാര്‍ത്തി ആയപ്പോള്‍ നാലു പഴത്തൊലിയുമായി ദയ മോശം മത്സരാര്‍ത്തിയുമായി. ശത്രുവായ രജിത്തിനെ എന്തു കൊണ്ട് മഞ്ജു മോശം മത്സരാര്‍ത്തിയായി തിരഞ്ഞെടുത്തില്ല എന്നു ചോദിച്ചപ്പോള്‍ രജിത് ഒരിക്കലും ഒരു മോശം മത്സരാര്‍ത്തിയല്ല എന്നും അദ്ദേഹം വളരെ മികച്ച മത്സരാര്‍ത്തിയാണെന്നും മഞ്ജു അഭിപ്രായപ്പെട്ടു. പിന്നീട് കുറച്ചു കരച്ചില്‍ നാടകങ്ങള്‍ ആയിരുന്നു വീട്ടില്‍ അരങ്ങേറിയത്. കുറച്ചു മത്സരാര്‍ത്തികളുടെ വീടുകളില്‍ നിന്നു അവരുടെ പ്രിയപ്പെട്ടവരുടെ കോളുകള്‍ അവരെ കേള്‍പ്പിച്ചു കൊടുത്തു. ഏറ്റവും സീന്‍ ഉണ്ടാക്കിയത് പ്രതീക്ഷിച്ചത് പോലെ മഞ്ജുവും വീണയുമായിരുന്നു. ഒരു സീരിയലില്‍ അഭിനയിക്കുന്ന പോലെ അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ കരഞ്ഞു തകര്‍ക്കുകയാണ്. സത്യം പറഞ്ഞാല്‍ മഞ്ജുവിന്റെയും വീണയുടെയും കരച്ചില്‍ കാണുമ്പോള്‍ ടി‌വി ഓഫ് ചെയ്യാനാണ് തോന്നുന്നത്.


അതിനുശേഷം എല്ലാവരും കാത്തിരുന്ന എലിമിനേഷന്‍ പ്രോസസ്സ് ലാലേട്ടന്‍ അനൌണ്‍സ് ചെയ്തു. ഈ ആഴ്ച ഏറ്റവും കൂടുതല്‍ വോട്ട് നേടി ദയ ശനിയാഴ്ച തന്നെ സേഫ് ആയിരുന്നു. ബാക്കിയുള്ള നാലു പേരില്‍ രേഷ്മ കണ്ണിന് സുഖമില്ലാതെ ബിഗ് ബോസ്സ് വീട്ടിനു പുറത്തു മറ്റുള്ളവരോടൊപ്പം മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ബാക്കി ഉള്ളത് ജസ്ലയും പ്രദീപും വീണയും. ജസ്ല പുറത്തു പോകുമെന്നായിരുന്നു ബാക്കി രണ്ടു പെരുടെയും നിഗമനം. ജസ്ലയുടെ അഭിപ്രായത്തില്‍ തനിക്കു പോകാന്‍ ആഗ്രഹം ഇല്ലാന്നും എന്നാല്‍ ജനങ്ങളുടെ വിധി താന്‍ അംഗീകരിക്കും എന്നും പറഞ്ഞു. എന്നാല്‍ ജസ്ലയെ തന്നെ ഞെട്ടിച്ചു കൊണ്ടു തനിക്ക് വീട്ടില്‍ തുടരാമെന്നും ലാലേട്ടന്‍ പ്രഖ്യാപിച്ചു. അതിനുശേഷം പ്രദീപിനോടും ഇനി കളികള്‍ മാറ്റി കളിക്കാന്‍ പറഞ്ഞു കൊണ്ടു ഇരിക്കാന്‍ പറഞ്ഞു. ഇനി ബാക്കി ഉള്ളത് രേഷ്മയും വീണയും. മഞ്ജുവിന്റെ അഭിപ്രായത്തില്‍ രണ്ടു പേരും പുറത്തു പോകണ്ട എന്നു തന്നെ ആയിരുന്നു കാരണം രണ്ടു പേരും തനിക്ക് പ്രിയപ്പെട്ടവള്‍ തന്നെ.


അഞ്ചു പേര്‍ കണ്ണിന് അസുഖമായി വീട്ടില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്നത് കൊണ്ടു ഈ ആഴ്ച ആരെയും എലിമിനേറ്റ് ചെയ്യുന്നില്ല എന്നാണ് തീരുമാനം എന്നു ലാലേട്ടന്‍ പ്രഖ്യാപിച്ചത്. സത്യം പറഞ്ഞാല്‍ ഇത്രയും വോട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയ വഴി കാംപേയ്ന്‍ ചെയ്തു കൊണ്ടും ഒരുപാട് ശ്രമിച്ച ബിഗ്ഗ് ബോസ്സ് ആരാധകരെ നിരാശരാക്കുന്ന തീരുമാനം ആയിരുന്നു ഇന്ന് ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്നു ഉണ്ടായത്. മിക്കവാറും ഇതിനെതിരെ ഒരു പാഡ് രൂക്ഷ വിമര്‍ശനങ്ങള്‍ ലാലേട്ടനും ഏഷ്യാനെറ്റിനും സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്നേക്കാം. നാളെ പുതിയ എലിമിനേഷന്‍ നോമിനേഷന്‍ വരേണ്ട ദിവസം ആണ്. ഈ കഴിഞ്ഞ ആഴ്ച പോലെ ഈ ആഴ്ചയും നല്ല നല്ല ടാസ്കുകള്‍ ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്‍ക്ക് കൊടുക്കും എന്നു പ്രതീക്ഷിക്കുന്നു.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury

#task #starnetwork #southindia

236 views0 comments