ആര്യക്ക് ഡബിള്‍ ഷോക്കുമായി ബിഗ്ഗ് ബോസ്സ് ? വീണ പുറത്തേക്ക്?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഓമ്പതാം ആഴ്ച പിന്നിട്ടു. വളരെ വ്യത്യസ്തവും ഒരുപാട് പ്രേക്ഷകര്‍ ഉറ്റു നോക്കിയതുമായ ഒരു വീകെന്‍ഡ് എപിസോഡ് ആയിരുന്നു ഈ ആഴ്ച ബിഗ്ഗ് ബോസ്സിന്‍റേത്. ആര്യയുടെ ചലഞ്ച് ബിഗ്ഗ് ബോസ്സ് ഏറ്റെടുക്കുമോ എന്നായിരുന്നു പ്രേക്ഷകര്‍ ഉറ്റു നോക്കിയിരുന്നത്. ശനിയാഴ്ച ദിവസം തന്നെ ലാലേട്ടന്‍ അതിനെ പറ്റി പരാമര്‍ശിക്കുകയും ചെയ്തു. ലാലേട്ടന്‍ തന്‍റെ തനതായ ശൈയിലിയില്‍ തന്നെ എല്ലാ മത്സരാര്‍ത്തികളെയും ഗ്രൂപ്പുകളിയുടെ പേരിലും പരുതി വിട്ടുള്ള കയ്യാങ്കളിയുടെ പേരിലും നല്ലപോലെ ശാസിക്കുകയും ചെയ്തു. അതുപോലെ ഈ ആഴ്ച ആരായിരിക്കും പുറത്തു പോകുന്നത് എന്നു അറിയാന്‍ പ്രേക്ഷകരും ആകാംഷയിലായിരുന്നു.



പത്താം ആഴ്ചയുടെ തുടക്കം വിമെന്‍സ് ഡേ സെലിബ്രേഷനോട് കൂടി ആയിരുന്നു. അതിനുശേഷം ലാലേട്ടന്‍ ആര്യയുടെ ആദ്യത്തെ ചലഞ്ഞിനെ പറ്റി ചോദിച്ചു. ഇന്നലെ കാപ്റ്റന്‍സി ടാസ്കില്‍ ആര്യ ബിഗ്ഗ് ബോസ്സിനെ ചല്ലെഞ്ച് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്തതില്‍ മാപ്പ് ചോദിക്കുന്നു എന്നും തോറ്റതിന്‍റെ ദേഷ്യത്തില്‍ പറഞ്ഞതാണെന്നും ആര്യ പറഞ്ഞു. അതിന്‍റെ വീഡിയോ കാണേണ്ടന്നും ലാലേട്ടന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ലാലേട്ടന്‍ ആര്യയെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. ജയിലില്‍ കിടന്നപ്പോള്‍ സുജോ തന്നോടു വന്നു താന്‍ സുജോയേ പിടിച്ചതായി അറിയില്ലാന്നും മറ്റുളവരാണ് പറഞ്ഞതെന്നും പറഞ്ഞതായി ആര്യ പറഞ്ഞു. എന്നാല്‍ തനിക്ക് ആര്യയെ ഫേസ് ചെയ്യാനുള്ള മടിയുള്ളതുകൊണ്ടും ആര്യയെ ആശ്വസിപ്പിക്കാനുമായാണ് അങ്ങനെ പറഞ്ഞതെന്നും സുജോ വെളിപ്പെടുത്തി. എന്നാല്‍ ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്ത സ്ഥിതിക്ക് ആര്യ സുജോയുടെ കാലില്‍ പിടിച്ച് വലിച്ചോ എന്നു കാട്ടി തരാമെന്നും ലാലേട്ടന്‍ പറഞ്ഞു. സുജോയുടെ കാലില്‍ പിടിച്ച് വലിച്ചിട്ടില്ലാന്നു ആവര്‍ത്തിച്ച ആര്യക്കുള്ള നല്ല ഒരു അടിയായിരുന്നു ബിഗ്ഗ് ബോസ്സ് സ്ക്രീനില്‍ കാണിച്ച ഗയിമിന്‍റെ വിശ്വല്‍സ്. ഇനി മേലാല്‍ ഇങ്ങനെ ചലഞ്ച് ചെയ്യരുത് എന്നു എല്ലാവര്‍കും താക്കീത് കൊടുത്തിട്ടാണ് ലാലേട്ടന്‍ നിര്‍ത്തിയത്. അതിനുശേഷം ഫുക്രുവിന് എതിരെയുള്ള പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു.



എല്ലാവരും കാത്തിരുന്ന എലിമിനേഷന്‍ ആയിരുന്നു അടുത്ത കടമ്പ. എല്ലാവരും കാത്തിരുന്നത് ഈ ആഴ്ച ആരായിരിക്കും പുറത്തു പോവുക എന്നായിരുന്നു. അലക്സാന്‍ഡ്രാ, സുജോ, സാജു, വീണ, അമൃത അഭിരാമി എന്നിവര്‍ ആയിരുന്നു എലിമിനേഷനില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും മുന്നില്‍ കുറെ ലോട്ടറി ടിക്കറ്റുകള്‍ വെച്ചിട്ടുണ്ടായിരുന്നു. ലാലേട്ടന്‍ ഓരോ ടിക്കറ്റ് നംബര്‍ വായിക്കുമ്പോള്‍ അതാരുടെ കയ്യിലാണോ ഉള്ളത് അവര്‍ അത് എടുത്ത് അതിലെ സ്ക്രാച്ച് കാര്‍ഡ് സ്ക്രാച്ച് ചെയ്യണം. അതില്‍ അവര്‍ സേഫ് ആണോ എവിക്ടെട് ആണോ എന്നു അതില്‍ എഴുതിയിട്ടുണ്ടാകും. ആദ്യം അലെക്സന്ദ്രയും രണ്ടാമത് സുജോയും പിന്നെ അമൃത അഭിരാമിയും സേഫ് ആയി. ബാക്കി വന്നത് സാജുവും വീണയുമായിരുന്നു. അവസാനം രണ്ടു പേരുടെയും നമ്പറുകള്‍ ലാലേട്ടന്‍ വായിക്കുകയും അതില്‍ സാജു സേഫ് ആവുകയും വീണ എലിമിനേറ്റഡ് ആവുകയും ചെയ്തു. അത് ഏറ്റവും ഷോക്ക് ആയത് ആര്യക്കാണ്. ആര്യ കാരണം ആയിരുന്നു വീണ പുറത്തേക്ക് പോയത് എന്നായിരുന്നു ആര്യയുടെ വിഷമം. എന്തായാലും അയല്‍കൂട്ടം ടീമിന് കനത്ത ഒരടിയായിരുന്നു വീണയുടെ എലിമിനേഷന്‍.



ഇനി കളികള്‍ ഒക്കെ ഏത് ലെവലില്‍ ആകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. കൂടുതല്‍ കഠിനമേറിയതാണ് ഇനിയുള്ള ടാസ്കുകള്‍ എന്ന കാര്യത്തില്‍ ആര്‍കും ഒരു സംശയവും വേണ്ടാ എന്നു ലാലേട്ടന്‍ തന്നെ എല്ലാവര്‍ക്കും മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു. ഈ ആഴ്ചത്തെ എലിമിനേഷനില്‍ ആരൊക്കെ വരുമെന്നു നമുക്ക് നാളെ അറിയാം.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube

232 views0 comments