ആര്യക്ക് ഷോക്കുമായി ബിഗ്ഗ് ബോസ്സ് ? പ്രതീക്ഷിച്ച പോലെ രണ്ടു പേര് പുറത്തേക്ക് ?
Updated: Mar 5, 2020

ബിഗ്ഗ് ബോസ്സ് മലയാളം സീസണ് 2 എട്ടാഴ്ചകള്‍ പൂര്‍ത്തിയായി. അസുഖമായി ആള്ക്കാര് പുറത്തു പോയതില്‍ ഒരു റെകോര്‍ഡ് ആയിരുന്നു ഈ സീസണ് ബിഗ്ഗ് ബോസ്സിന്. എട്ടാഴ്ചകള്‍ പൂര്‍ത്തിയായപ്പോള്‍ അസുഖമായി പുറത്തു പോയ ആള്കാരെല്ലാം തന്നെ തിരിച്ചു വന്നു. ശനിയാഴ്ചയായ ഇന്നലെ ദയയും രേഷ്മയും അലീനയും തിരിച്ചു എത്തി. സുഖമില്ലാതെ ക്വിറ്റ് ചെയ്ത പവന് ഒഴിച്ച് ബാക്കി എല്ലാവരും തന്നെ വീട്ടിലേക്ക് തിരിച്ചു എത്തി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ ആഴ്ചത്തെ എലിമിനേഷനില്‍ രണ്ടു പേര് പുറത്തു പോകുമെന്ന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ ആരൊക്കെയാവും എലിമിനേറ്റ് ആവുക എന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി തന്നെ ചര്‍ച്ചകളും നടന്നു.
ഒമ്പതാം ആഴ്ചയിലേക്ക് പ്രവേശിച്ച ഇന്ന് ലാലേട്ടന് തുടങ്ങിയത് വേറിട്ട ഒരു ടാസ്കോട് കൂടിയായിരുന്നു. എല്ലാവര്കും അവര്കു ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് എന്തേലും പറയാന്‍ ഉണ്ടേല്‍ അത് ആക്ഷേപഹാസ്യമായി കഥാരൂപത്തില്‍ പറയാം. ഓരോരുത്തരും അത് രജിതിനെ കുറ്റം പറയാന്‍ ഉപയോഗിച്ചപ്പോള്‍ വേറിട്ട് നിന്നത് രഘു കഥ അവതരിപ്പിച്ച രീതിയിലാണ്. തികച്ചും ഒരു കഥാ രൂപത്തില്‍ ആക്ഷേപഹാസ്യ രൂപത്തില്‍ അത് അവതരിപ്പിച്ചതിന് രഘുവിന് എന്റെ വക ഒരു കുതിരപ്പവന്‍. അതിനുശേഷം ഫുക്രുവിന് ഓരോ സെക്ഷനിലൂള്ള ആള്‍ക്കാരെ തിരഞ്ഞെടുക്കാന്‍ അവസരം നല്കി. ഇനി മുതല്‍ എല്ലാ സെക്ഷനിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് ക്യാപ്റ്റന്‍ തന്നെ ആയിരിക്കും. അതുപോലെ ഓരോ സെക്ഷനും വേറെ ക്യാപ്റ്റന്‍ ഉണ്ടാവില്ല. എല്ലാം ക്യാപ്റ്റന്റെ ചുമതലയാണ്. അതുപോലെ ഒരു പരാതി പെട്ടിയും വീട്ടില്‍ വെക്കും. ക്യാപ്റ്റനെ കുറിച്ച് എന്തേലും പരാതി ഉണ്ടെങ്കില്‍ മറ്റുള്ളവര്‍കു അതില്‍ പേര് വെക്കാതെ എഴുതിയിടാം. പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത തവണ ലാലേട്ടന് വരുമ്പോള്‍ അതിനു ക്യാപ്റ്റനെ ശിക്ഷ നല്‍കും.
പിന്നീട് ആണ് ഈ ആഴ്ചത്തെ എലിമിനേഷന് പ്രക്രീയകളിലേക്ക് കടന്നു. ആര്യ, രജിത്, വീണ, ജസ്ല, സൂരജ് എന്നിവരായിരുന്നു എലിമിനേഷനില്‍ ബാക്കി ഉള്ളത്. ഫുക്രു ഇന്നലെ തന്നെ സേഫ് ആണെന്ന് ലാലേട്ടന് ഇന്നലെ തന്നെ അന്നൌന്‍സ് ചെയ്തിരുന്നു. ആര്യയോട് തന്റെ കൈവശം ഉള്ള സേഫ് കാര്‍ഡ് യൂസ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. പക്ഷേ പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ അതില്‍ താന്‍ സന്തുഷ്ടയാണെന്ന് അറിയിച്ചു. ജസ്ല ഒരു തവണ കാര്‍ഡ് യൂസ് ചെയ്തിരുന്നു. അത് ഇപ്പോള്‍ ഉപയോഗിക്കമായിരുന്നല്ലേ എന്നും ലാലേട്ടന് ചോദിച്ചു. പക്ഷേ അതില്‍ തനിക്ക് വിഷമം ഇല്ലായിരുന്നെന്നും ജസ്ല പറഞ്ഞു. അതിനുശേഷമാണ് ലാലേട്ടന് പറഞ്ഞത് ആര്യക്ക് ചെറിയ ഷോക്ക് ഉണ്ടാക്കിയത്. സേഫ് കാര്‍ഡിന് ബിഗ്ഗ് ബോസ്സ് ഒരു എക്സ്പയറി ഡേറ്റ് വെച്ചിട്ടുണ്ടെന്നും പത്താമത്തെ ആഴ്ചക്കുള്ളില്‍ അത് ഉപയോഗിച്ചിരിക്കണം എന്നാണെന്നും ലാലേട്ടന് ആര്യയോട് പറഞ്ഞു. രഘുവിന്റെ കയ്യിലും ഒരു സേഫ് കാര്‍ഡ് ബാക്കി ഉണ്ട്. അവസാന ആഴ്ചകളില്‍ ഇത് ഉപയോഗിക്കാമെന്ന് കരുതേണ്ടെന്നും ലാലേട്ടന് അത് ആര്യയോടായി പറഞ്ഞു.

അതിനുശേഷം ഇത്തവണ വോട്ടുകള്‍ എല്ലാം വളരെ അടുത്തടുത്ത് തന്നെ ആയിരുന്നു എന്നും അതിനാല്‍ സൂരജിനോട് തന്റെ അടുത്തു വരാന്‍ ലാലേട്ടന് പറഞ്ഞു. എല്ലാവരോടും യാത്രയും പറഞ്ഞു പാട്ടും പാടി എല്ലാവരോടും യാത്രയും പറഞ്ഞു സൂരജ് ബിഗ്ഗ് ബോസ്സ് വീടിന് പുറത്തേക്ക് പോയി. വീണ്ടും ജസ്ലയോട് തന്റെ സേഫ് കാര്‍ഡ് ഇപ്പോള്‍ ഉപയോഗിച്ച് കൂടായിരുന്നോ എന്നു വീണ്ടും ലാലേട്ടന് ചോദിച്ചു. പക്ഷേ തനിക്ക് വീടിനകത്ത് പറ്റുന്നില്ലാ എന്നും തനിക്ക് പാറി പറന്നു നടക്കാനാണ് ഇഷ്ടമെന്നും ഒരുപാട് യാത്ര ചെയ്യണമെന്നും ജസ്ല ലാലേട്ടനോട് പറഞ്ഞു. എന്നാല്‍ ജസ്ലയും തന്റെ അടുത്തേക് വരു എന്നും ലാലേട്ടന് പറഞ്ഞു. ആരോടെങ്കിലും എന്തേലും പറയാന്‍ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ തനിക്ക് ആരോടും മാപ്പു പറയാനില്ലെന്നും അത് പറയില്ലാന്നും ജസ്ല പറഞ്ഞു. പോകുന്നതിനു മുന്നേ രജിതിനെ വളരെ മോശമായി തന്നെ പരമര്ശിച്ചാണ് ജസ്ല ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞത്. ലാലേട്ടന് അവര്കായി ഒരു ടാസ്ക് ഒരുക്കിയിരുന്നു. അതിലും രജിതിനെ താഴ്ത്തികെട്ടാന്‍ ജസ്ല നന്നായി ശ്രമിച്ചു. അങ്ങനെ സൂരജ് ഖത്തറിലേക്കും ജസ്ല ബങ്ഗ്ലൂരിലേക്കും യാത്ര ചെയ്യും എന്നും പറഞ്ഞു അവര്‍ വിടപറഞ്ഞു.
ഒമ്പതാം ആഴ്ചയിലെ നോമിനേഷന് പ്രക്രീയ നാളെയാണ് നടക്കുന്നത്. ആരൊക്കെയാവും നോമിനേഷനില്‍ എത്തുക എന്നു കാത്തിരുന്ന് തന്നെ കാണാം.
All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.
#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu