ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ആരൊക്ക? ദയയും പ്രദീപും തമ്മില്‍ എങ്ങനെ മുന്‍പരിചയം ? - 29ആം നാള്‍


ബിഗ്ഗ് ബോസ്സ് സീസണ്‍ 2 ന്റ്റെ അഞ്ചാമത്തെ ആഴ്ചയിലെ എലിമിനേഷന്‍ കണ്ടസ്ടണ്ട്സിനെ തിരഞ്ഞെടുക്കാനുള്ള ടാസ്കായിരുന്നു ഇന്ന് ആദ്യം. ഇന്നലെ പുതിയതായി വീട്ടിലെത്തിയ പവനേയും ജീനോയേയും ഈ ആഴ്ചത്തെ ക്യാപ്റ്റനുമായ രജിത്തിനെയും ഒഴിച്ച് മറ്റുള്ളവരെ ബാക്കിയുള്ള മത്സരാര്‍ത്തികള്‍ക്ക് നോമിനേറ്റ് ചെയ്യാം.


ആദ്യം ബിഗ്ഗ് ബോസ്സ് ക്ഷണിച്ചത് വീണയെയാണ്. വീണ ആദ്യം നോമിനേറ്റ് ചെയ്തത് ദയയെയാണ്. ദയ ഒട്ടും ആക്ടിവ് അല്ലാ എന്നതാണു കാരണം. അതുപോലേ വീണക്കു ജസ്ലയുടെ പ്രത്യയശാസ്ത്രവുമായി ഒത്തു പോകാന്‍ പറ്റില്ല എന്നത് കൊണ്ട് ജസ്ലയെ ആണ് വീണ രണ്ടാമത് നോമിനേറ്റ് ചെയ്തത്. അലക്സാന്‍ഡ്രയുടെ കണ്ണില്‍ പ്രദീപ് ഫേയ്ക് ആയിട്ടാണ് ഈ വീട്ടില്‍ പെരുമാറുന്നത് അന്നും അതുപോലെ രേഷ്മ ആദ്യം വന്നതിനെക്കാളും ഒരുപാട് മാറിപ്പോയി എന്നു തോന്നിയത് കൊണ്ടും പ്രദീപിനെയും രേഷ്മയെയും നോമിനേറ്റ് ചെയ്തു. ദയ ആക്ടിവ് അല്ലാ എന്നു തോന്നിയത് കൊണ്ടും, വീണ ഫേയ്ക് ആയിട്ടാണ് കളിക്കുന്നത് എന്നു തോന്നിയത് കൊണ്ട് അലീന അവരെ രണ്ടു പേരെയുമാണ് നോമിനേറ്റ് ചെയ്തത്. ജസ്ലയും വീണയും തമ്മിലുള്ള പ്രശ്നം ഉള്ളതുകൊണ്ട് വീണയെയും, പ്രദീപിനെയും ആണ് നോമിനേറ്റ് ചെയ്തത്. രഘുവിന്‍റെ അഭിപ്രായത്തില്‍ പ്രദീപും ദയയും തമ്മില്‍ മുന്‍പരിചയം ഉണ്ടെന്നുള്ള തുറന്നു പറച്ചില്‍ ഒരു ഷോക്ക് ആയിരുന്നു എന്നും പ്രദീപ് അത് മറച്ചു വെച്ചതില്‍ എന്തോ ദുരൂഹത ഉള്ളതായും തനിക്ക് തോന്നിയത് കൊണ്ട് പ്രദീപിനെയും, ജസ്ലയുമായുള്ള വീണയുടെ തര്‍ക്കം അനാവശ്യമായി ഉണ്ടാക്കിയതാണെന്നും തോന്നിയത് കൊണ്ട് വീണയെയും നോമിനേറ്റ് ചെയ്തു. ജസ്ല കുറച്ചു പേരോട് മാത്രം കൂട്ട് കൂടുകയും മറ്റുള്ളവരെ ഒഴിവാക്കുന്നതായും തനിക്ക് തോന്നിയത് കൊണ്ട് സാജു ജസ്ലയെയും, ആക്ടീവ് അല്ലാത്തതുകൊണ്ട് ദയയെയും നോമിനേറ്റ് ചെയ്തു.


മഞ്ജുവിന്റെ അഭിപ്രായത്തില്‍ സുജോ അനാവശ്യമായി ചെറിയ കാര്യങ്ങള്‍ക്ക് വലിയ രീതിയില്‍ റിയാക്ട് ചെയ്യുന്നു എന്നും അതിനാല്‍ സുജോയേയും, വീട്ടില്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ദയ പെരുമാറുന്നു എന്നത് കൊണ്ട് ദയയെയും നോമിനേറ്റ് ചെയ്തു. പ്രദീപിനെ തന്റെ ഇരുപത്തി അഞ്ചാം വയസ്സില്‍ പരിചയപ്പെട്ടതാണെന്നും നേരിട്ടു കണ്ടതിന് ശേഷം ഒരു വര്‍ഷത്തോളം ഫോണില്‍ സംസാരിച്ചിരുന്നു എന്നും ഒടുവില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി താന്‍ വലിയ സീരിയല്‍ നടനാണെന്നും തനിക്ക് പറ്റിയ കൂട്ടല്ല ദയയെന്നും പറഞ്ഞു തന്നെ ഒഴിവാക്കിയെന്നും ദയ വെളിപ്പെടുത്തി. തനിക് സൌന്ദര്യം കുറവായത് കൊണ്ടോ അല്ലേല്‍ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടോ തന്നെ മനപൂര്‍വം ഒഴിവാക്കിയതാണെന്നും എന്നാല്‍ താന്‍ ഈ വീട്ടില്‍ വന്നപ്പോള്‍ തന്നെ അറിയില്ല എന്നു നടിച്ചെന്നും മറ്റുള്ളവരോട് താന്‍ ഒരു അമിട്ടാണെന്നും പറഞ്ഞതായി അറിഞ്ഞപ്പോള്‍ ഒരുപാട് വിഷമമായി എന്നുള്ളതുകൊണ്ട് പ്രദീപിനെയും, തന്നെ ഒറ്റപ്പെടുത്തുന്നതായി തോന്നുന്നത് കൊണ്ട് സാജുവിനെയും ദയ നോമിനേറ്റ് ചെയ്തു. ദയ ഒട്ടും ആക്ടിവ് അല്ലാ എന്നു തോന്നിയത് കൊണ്ട് ദയയെയും, രഘുവിന്‍റെ പ്രത്യയശാസ്ത്രവുമായി ഒത്തു പോകാന്‍ പറ്റാത്തത് കൊണ്ട് രഘുവിനെയും ആര്യ നോമിനേറ്റ് ചെയ്തു.


രേഷ്മ കുറച്ച് ഭയന്നാണ് വീട്ടില്‍ നില്‍ക്കുന്നതെന്നും നോമിനേഷന്‍ എന്നാല്‍ അവള്‍ക്ക് ഭയമാണെന്നും അതില്‍ വരാതിരിക്കാന്‍ അവള്‍ കുറച്ചു നാടകം കളിക്കുകയാണെന്നും തോന്നിയത് കൊണ്ട് ഫുക്രു രേഷ്മയെയും, വീട്ടില്‍ ഒട്ടും ആക്ടിവ് അല്ലാത്തത് കൊണ്ട് ദയയെയും നോമിനേറ്റ് ചെയ്തു. കുട്ടികളി മാറ്റാതെ പെരുമാറുന്നത് കൊണ്ട് ഫുക്രുവിനെയും, ആക്ടിവ് അല്ലാ എന്നു തോന്നിയത് കൊണ്ട് ദയയെയും രേഷ്മ നോമിനേറ്റ് ചെയ്തു. ഫേക് ആയിട്ടാണ് നില്‍ക്കുന്നത് എന്നു തോന്നിയത് കൊണ്ട് അലക്സാന്‍ഡ്രാ യും, ആക്ടിവ് അല്ലാത്തത് കൊണ്ട് ദയയെയും പ്രദീപ് നോമിനേറ്റ് ചെയ്തു. പ്രദീപും രേഷ്മയും തമ്മിലുള്ള പ്രണയ നാടകം ഒരു പ്രഹസനമാണെന്നും ഒരു തരം താണ കളിയാണ് രണ്ടു പേരും കളിക്കുന്നത് എന്നു തോന്നിയത് കൊണ്ട് സുജോയും രജിത്തും രേഷ്മയെയും പ്രദീപിനെയും ആണ് നോമിനേറ്റ് ചെയ്തത്.


ബിഗ്ഗ് ബോസ്സ് അഞ്ചാമത്തെ ആഴ്ചയിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ രണ്ടു വോട്ടുമായി ജസ്ലയും മൂന്നു വോട്ടുമായി വീണയും നാല് വോട്ടുകളുമായി രേഷ്മയും ആറ് വോട്ടുമായി പ്രദീപും എട്ട് വോട്ടുമായി ദയയും ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ദയ എന്തായിരിക്കും നോമിനേഷന്‍ സമയത്ത് പറഞ്ഞത് എന്നു നല്ല ടെന്‍ഷനിലായിരുന്നു പ്രദീപ്. ഫുക്രു ദയയോടു എന്താണ് പറഞ്ഞത് എന്നു ചോദിക്കുകയും ചെയ്തു. ദയ എല്ലാം പറഞ്ഞു എന്നു പറഞ്ഞപ്പോള്‍ ഫുക്രു ദയയെ ഇങ്ങനെ ഒക്കെ പറയരുതെന്നും അദ്ദേഹത്തിന്റെ ജീവിതവും ദയയുടെ ജീവിതവും തകര്‍ക്കരുത് എന്നു ഉപദേശിക്കുകയും ചെയ്തു. ദയയുടെ മക്കള്‍ ഇതിനെക്കുറിച്ച് ചോദിച്ചാല്‍ എന്തു സമാധാനം പറയും എന്നും ഫുക്രു ദയയോടു ചോദിച്ചു.


നന്നായി പോകുന്ന വീട്ടില്‍ ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ഒരു ശ്രമം ആണ് പിന്നീട് ബിഗ്ഗ് ബോസ്സിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാവരും ഒരുമിച്ച് ബിഗ്ഗ് ബോസ്സ് വീട്ടില്‍ അവരവരുടെ സ്ഥാനം എന്താണെന് തീരുമാനിക്കാനായിരുന്നു ഇന്നത്തെ ടാസ്ക്. ആദ്യ സ്ഥാനത്തിനായി ആര്യ മുന്നോട്ട് വന്നപ്പോള്‍ മറ്റുള്ളവര്‍ നല്ലപോലെ എതിര്‍ത്തു. ശെരിക്കും എല്ലാവരും നല്ലപോലെ തന്നെ തര്‍ക്കിച്ച് ടാസ്ക് വഷളാക്കി എന്നു തന്നെ വേണം പറയാന്‍. ഒടുവില്‍ ആര്യ ഒന്നാം സ്ഥാനത്തും രഘു രണ്ടാം സ്ഥാനത്തും ജസ്ല വീണ മഞ്ജു എന്നിവര്‍ മൂന്നും നാലും അഞ്ചും സ്ഥാനം തര്‍ക്കിച്ചു നേടിയെടുത്തു. ആദ്യ മൂന്നു സ്ഥാനക്കാര്‍ക് ഒരു തവണ നോമിനേഷനില്‍ നിന്നു രക്ഷപ്പെടാനുള്ള അവസരം ഉപയോഗപ്പെടുത്താന്‍ ഉള്ള സമ്മാനവും ബാക്കി രണ്ടു പേര്‍ക്ക് ഒരു പ്രാവശ്യം ജയില്‍ വാസത്തില്‍ നിന്നു രക്ഷ നേടാനുള്ള അവസരവും ബിഗ്ഗ് ബോസ്സ് നല്കി.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india

802 views0 comments