എട്ടിന്‍റെ പണിയുമായി ബിഗ്ഗ് ബോസ്സ് !!! ലക്ഷ്വറി ബഡ്ജെറ്റ് ടാസ്ക് റദ്ദാക്കി ?ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഓരോ ആഴ്ചകള്‍ കഴിയുംതോറും വേറെ ലെവല്‍ കളികളോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചത്തെയും ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് മത്സരാര്‍ത്തികളെ ശരിക്കും ബിഗ്ഗ് ബോസ്സ് ഗയിം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നത് തന്നെ ആണ്. ബിഗ്ഗ് ബോസ്സ് വീട്ടിലെ വരും ആഴ്ചകള്‍ വളരെ കഠിനമേറിയത് തന്നെ എന്നു ഉറപ്പിച്ചു പറയാനും കഴിയും. ഈ ആഴ്ചത്തെ ലക്ഷ്വറി ബഡ്ജെറ്റ് ടാസ്ക് വളരെ വ്യത്യസ്തമായ ഒരു കോടതി ആയിരുന്നു.ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഓരോരുത്തര്‍കും പറഞ്ഞു തീര്‍ക്കാന്‍ എന്തേലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് കോടതിയില്‍ പറഞ്ഞു തീര്‍ക്കാം. ഒരാള്‍ കുറ്റം മറ്റൊരാള്‍ക്ക് നേരെ ആരോപിക്കാം. വാദിക്ക് ആരെ വേണേലും ജഡ്ജ് ആയി തീരുമാനിക്കാം. പ്രതിക്ക് ആരെ വേണേലും വക്കീലായി തീരുമാനിക്കാം. കേസ് പ്രതി ജയിച്ചാല്‍ അമ്പതു പോയിന്‍റ് വക്കീലിനും അമ്പത് പോയിന്‍റ് പ്രതിക്കും ലഭിക്കും. വാദി വിജയിച്ചാല്‍ നൂറു പോയിന്‍റ് വാദിക്ക് ലഭിക്കും. പക്ഷേ ബിഗ്ഗ് ബോസ്സ് വീട്ടിലെ കോടതിക്ക് ഒരു പ്രത്യേകത ഉണ്ട്. കേസിന്‍റെ ന്യായം ആരുടെ പക്ഷത്തായാലും അവസാനം വിധി പറയുന്നതു കേസ് കണ്ടു കൊണ്ടിരിക്കുന്ന മറ്റ് മത്സരാര്‍ത്തികളുടെ അഭിപ്രായം ആണ്. ഓരോരുത്തര്‍ക്കും കേസ് ന്യായമാണോ അല്ലയോ എന്നു ഒറ്റവാക്കില്‍ അഭിപ്രായം പറയാം. ഭൂരിപക്ഷം അനുസരിച്ചു ന്യായമാണെങ്കില്‍ വാദി കേസ് വിജയിക്കും അല്ലെങ്കില്‍ പ്രതി വിജയിച്ചതായി പ്രഖ്യാപിക്കും.


ചുരുക്കം പറഞ്ഞാല്‍ ഒരുപാട് കേസുകള്‍ പലരും റജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കേസുകളിലും പ്രതി രജിത് ആയിരുന്നു. രജിത് ഒരു കേസും റജിസ്റ്റര്‍ ചെയ്തു. പക്ഷേ എല്ലാ കേസിലും ന്യായം രജിത്തിന്റെ ഭാഗത്തായിരുന്നു എങ്കിലും ഭൂരിപക്ഷാടിസ്ഥാനത്തില്‍ രജിത് തൊറ്റു. രണ്ടു ഗ്രൂപ്പ് ആയി മത്സരിക്കുന്നതാണ് ശെരിക്കും ഈ ആഴ്ച കണ്ടത്. ഗ്രൂപ്പിലെ അംഗബലത്തില്‍ ആയിരുന്നു മിക്ക മത്സരങ്ങളും പലരും ജയിച്ചത്. എന്നാല്‍ അവസാനം നടന്നു ടാസ്കിന് ശേഷം അടുത്ത കേസ് റജിസ്റ്റര്‍ ചെയുന്നതിനായി ഉള്ള മത്സരത്തില്‍ ചെറിയ രീതിയില്‍ തര്‍ക്കം ഉണ്ടായി. ആ തര്‍ക്കത്തിനിടക്ക് രജിത് സ്വിമ്മിംഗ് പൂളിലേക്ക് കാല്‍ വഴുതി വീഴുകയും കാലിന് പരിക്കേല്‍കുകയും ചെയ്തു. ഇതിനിടയില്‍ ഫുക്രുവും സുജോയും തമ്മില്‍ ചെറുതായി കയ്യങ്കാളിയില്‍ എത്തുകയും ചെയ്തു. പുറത്തു വീണയും അമൃതയും അഭിരാമിയുമായും വാക്ക് തര്‍ക്കവും നടന്നു. കുറെ പണിപ്പെട്ടാണ് പ്രശ്നം അധികം വഷളാകാതെ നിര്‍ത്തിയത്. ഫുക്രുവിനെ സുജോ മനപൂര്‍വം കയ്യേറ്റം ചെയ്തു എന്നും പറഞ്ഞു ബിഗ്ഗ് ബോസ്സിന് ഫുക്രു പരാതിയും നല്കി.പക്ഷേ ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്ക് ഒരു ഷോക്ക് ആയിരുന്നു കരുതി വെച്ചിരുന്നത്. കയ്യങ്കാളിയില്‍ അവസാനിച്ച മത്സരം ബിഗ്ഗ് ബോസ്സ് റദ്ദ് ചെയ്യുകയാണെന്ന് അന്നൌന്‍സ് ചെയ്തു. കൂടാതെ ഈ ടാസ്കില്‍ മത്സരാര്‍ത്തികള്‍ നേടിയ പോയിന്റുകള്‍ എല്ലാം തന്നെ അസാധുവായി. ആര്‍കും ഈ ആഴ്ച ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് പോയിന്‍റ്സ് ലഭിക്കുന്നതല്ല. അതോടെ ചതിച്ചും ഗ്രൂപ്പു കളിച്ചും കള്ളം പറഞ്ഞും നേടിയ പോയിന്റുകള്‍ എല്ലാം തന്നെ പലര്‍ക്കും നഷ്ടപ്പെട്ടു. അതിന്റെ നിരാശ എല്ലാവരുടെയും മുഖത്ത് കാണാന്‍ ഉണ്ടായിരുന്നു. എനിക്കു തോന്നുന്നു പ്രേക്ഷകര്‍ പലരും ഈ ടാസ്കില്‍ നീതി ഇല്ലാന്നു ബി‌ബി കഫേയില്‍ പറഞ്ഞത് ബിഗ്ഗ് ബോസ്സ് കേട്ടു എന്നു തന്നെ ആണ് തോന്നുന്നത്. ചതിയിലൂടെ നേടിയത് ശാശ്വതം അല്ലാന്നു ഈ ടാസ്കിലൂടെ ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്‍ക്ക് തെളിയിച്ച് കൊടുത്തു.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube

487 views0 comments