ക്യാപ്റ്റന്‍സി മത്സരാര്ത്തിയായ് രജിത്തിനെ ഒഴിവാക്കിയത് നീതിയുക്തമോ ? - 32ആം നാള്

ബിഗ്ഗ് ബോസ്സ് അഞ്ചാമത്തെ ആഴ്ച വളരെ സംഭവബഹുലമായാണ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്. ഇത്രയും ആഴ്ചകളില്‍ നിന്നു വിഭിന്നമായി ഈ ആഴ്ച സെന്റിമെന്റ്സിന് ഒരു സ്ഥാനവും ഇല്ലായിരുന്നു. ബിഗ്ഗ് ബോസ്സ് കൊടുത്ത ലക്ഷ്യൂറി ബഡ്ജെറ്റ് ടാസ്ക് ആയിരുന്നു മത്സരാര്‍ത്തികളുടെ താളം തെറ്റിച്ചത്. എന്റെ ഊഹം ശരിയാണെല്‍ സീസണ് 2 വില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും സ്വീകരിച്ചതും ഈ ആഴ്ചത്തെ എപ്പിസോഡുകള്‍ ആയിരിയ്ക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. എന്തായാലും ബിഗ്ഗ് ബോസ്സിന് നല്ല ടാസ്കുകള് കൊടുക്കാന്‍ കഴിയും എന്നു തെളിയിക്കാനും അഞ്ചാം ആഴ്ച തെളിയിച്ചു.
ലക്ഷ്യൂറി ബഡ്ജെറ്റ് ടാസ്ക് ആയ കോള്‍ സെന്റര്‍ ടാസ്കില് രജിത് നയിച്ച ടീം എ ആണ് ഒരു പോയിന്റ് നേടി വിജയിച്ചത്. ആ പോയിന്റ് നേടിയതാകട്ടെ ബിഗ്ഗ് ബോസ്സിലെ ഏറ്റവും ആക്ടിവും ഫാന്‍ പവറും ഉള്ള രജിത് കുമാറും. സമയ പരിമിതി മൂലം വളരെ കുറച്ചു പേരുടെ പെര്‍ഫോമന്‍സ് മാത്രമേ ബിഗ്ഗ് ബോസ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തും ഉള്ളൂ. ടാസ്കില് വിജയിച്ച ടീം എ യില്‍ നിന്നുള്ള എട്ട് പേരില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച മൂന്നു പേരാണ് ക്യാപ്റ്റന്‍സി ടാസ്കില് മത്സരിക്കുക. വിജയിച്ച ടീമിലുള്ള മത്സരാര്ത്തികള് മികച്ച മൂന്നു പേരെ തിരഞ്ഞെടുക്കാന്‍ ബിഗ്ഗ് ബോസ്സ് ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ സാജു, പ്രദീപ്, ദയ എന്നിവരെ തിരഞ്ഞെടുത്തു. പക്ഷേ ഈ തീരുമാനത്തില്‍ രജിത് വിയോജിപ്പ് രേഖപ്പെടുത്തി. ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്ന നിര്‍ണായക പോയിന്റ് നേടിയ തന്നെ ഒഴിവാക്കിയത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്നു രജിത് ചോദ്യം ഉന്നയിച്ചു. എന്നാല്‍ അതിനെ ശക്തമായി എതിര്‍ത്തു ഫുക്രു ആദ്യം രംഗത്തെത്തി. തന്റെ ഐഡിയ വെച്ചിട്ടാണ് രജിത് കളിച്ചതെന്നും അതുകൊണ്ടു രജിത്തിന് അവകാശം ഉന്നയിക്കാന്‍ കഴിയില്ലാന്നും ആയിരുന്നു ഫുക്രുവിന്റെ വാദം.
രജിത്തിനെ എതിര്‍ക്കാന്‍ സാജുവും ആര്യയും രംഗത്തെത്തി. സത്യം പറഞ്ഞാല്‍ ഒരു ഒറ്റയാള്‍ പോരാട്ടം തന്നെ ആയിരുന്നു. വളരെ പ്രകോപനപരമായി തന്നെ ആ സംസാരം മുന്നോട്ട് പൊയ്കൊണ്ടിരുന്നു. സാജുവും ഫുക്രുവും സുജോയും രജിത്തിനെ കയ്യൂക്കോടെ നേരിടാന്‍ തന്നെ രംഗത്തെത്തി. രജിത് അത് നേരിടാന്‍ തന്നെ റെഡി ആയി തന്റെ നിലപാട് വ്യക്തമാക്കി കൊണ്ടിരുന്നു. ഇതിനിടയില്‍ എന്തൊക്കയോ വിചിത്ര വാദവുമായി വീണയും മഞ്ജുവും രജിത്തിനെ എതിര്‍ത്തു കൊണ്ടിരുന്നു. ഒടുവില്‍ ആര്യയും പ്രദീപും കൂടി സമാധാനപരമായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മൂന്നു പേരെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. അത് രജിത് ബിഗ്ഗ് ബോസ്സിനോട് അറിയിക്കുകയെയും ചെയ്തു. അതിനൊപ്പം തന്നെ തന്റെ വിയോജിപ്പും താന്‍ ബിഗ്ഗ് ബോസ്സിനോട് അറിയിച്ചു. ബിഗ്ഗ് ബോസ്സ് ബി ടീമിലെ അംഗങ്ങളോട് അവരുടെ അഭിപ്രായം ആരാഞ്ഞു. ആരും തന്നെ രജിത്തിന്റെ വാദത്തോട് യോജിച്ചില്ല. ബിഗ്ഗ് ഭൂസ് പറയുന്നതിന് മുന്നേ ടീം എ യിലെ മറ്റുള്ള മത്സരാര്ത്തികള് ഒരുമിച്ച് കൂടി മികച്ച പ്രകടനം കാഴ്ച വെച്ചവരെ തിരഞ്ഞെടുക്കുകയും എന്നാല്‍ ആ ഒത്തുകൂടലില്‍ കാപ്റ്റനായ രജിത്തിനെ ഉള്‍പ്പെടുത്തുക പോലും ചെയ്തില്ല.
ഇതിന്റെ പേരില്‍ രജിത് സൂരജുമായി ചെറിയ തര്‍ക്കത്തിലുമായി. എന്നാല്‍ രജിത്തിനെ ഉള്‍പ്പെടുത്തിയാല്‍ ഇതിന് സമ്മതിക്കില്ല എന്നുള്ളതുകൊണ്ടാണ് ഉള്‍പ്പെടുത്താഞ്ഞത് എന്നു തുറന്നു പറയുകയും ചെയ്തു.
ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഇപ്പോള്‍ നടക്കുന്നത് രജിത്തും മറ്റുള്ളവരും തമ്മിലുള്ള മത്സരമാണ് എന്നു തന്നെ നമുക്ക് പറയാന്‍ കഴിയും.അദ്ദേഹം എന്തു പറഞ്ഞാലും അതിനെ കണ്ണുംപൂട്ടി എതിര്ക്കുക്ക മാത്രമാണു മറ്റുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പവന് ഒഴികെ മറ്റാരും അദ്ദേഹത്തിന്റെ കൂടെ നില്കാന് തയ്യാറല്ല. വീണയും മഞ്ജുവും കാണിക്കുന്ന നാടകം കണ്ടാല്‍ തന്നെ അറിയാം രജിത് എന്തു പറഞ്ഞാലും അതിനെ എതിര്‍ക്കുകയാണ് ഉദ്ദേശം എന്നു. എന്തൊക്കെ ആയാലും അടുത്ത ആഴ്ചത്തെ കാപ്റ്റന്സി ടാസ്കില് നിന്നു രജിത്തിനെ ഒഴിവാക്കിയത് മനപ്പൂര്‍വം മെനഞ്ഞ ഒരു നാടകം തന്നെ ആണ് എന്നു നിസ്സംശയം പറയാം. ഏത് ടാസ്കിലും നൂറു ശതമാനം മത്സരബുദ്ധിയോട് കളിക്കുന്ന രജിത് ഇപ്പോളും മറ്റുള്ളവരുടെ പേടിസ്വപ്നം ആണ് എന്നു വീണ്ടും വീണ്ടും തെളിയുകയാണ്. അതുപോലെ തന്നെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്തിയായി രജിത് ഒരുപാട് ഉയരങ്ങളിലേക്ക് ഉയരുകയും ചെയ്യുകയാണ് രജിത് കുമാര്‍.
#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury
#task #starnetwork #southindia