ക്യാമറ / ‘കാമ’ കണ്ണുകളിലൂടെ പെൺജീവിതങ്ങൾ - അധ്യായം രണ്ട് - സില്‍ക്ക് സ്മിത


കടപ്പാട് : അഘോര


രണ്ടു പതിറ്റാണ്ടിനപ്പുറവും ഓരോ സെപ്റ്റംബർ 23 നും എന്തിനായിക്കാം സിൽക്കിന്‍റെ ദുരൂഹ മരണവും മരണകാരങ്ങളും ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഗ്ലാമർ നടിമാർ ഏറെ ഉണ്ടെങ്കിലും എന്തായിരുന്നു സിൽക്കിനു മാത്രം ഉണ്ടായിരുന്ന പ്രത്യേകത. ആന്ധ്രപ്രദേശിലെ ഏളൂരിലെ ഒരു ദരിദ്ര കുടുമ്പത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന സാധാരണ പെൺകുട്ടി പിന്നീട് രണ്ടു പതിറ്റാണ്ടോളം തെന്നിന്ത്യൻ വാണിജ്യ സിനമകളെ തന്‍റെ അരക്കെട്ടിൽ തളച്ചിട്ടത് അസാധാരണമായി തോന്നാം.ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്‍റെ ഉറക്കം കെടുത്തിയ നടി. ഭാവങ്ങൾ മിന്നി മറയുന്ന വശ്യതയുള്ള കണ്ണുകൾ തന്‍റെ വശ്യ സൌന്ദര്യവും നൃത്തചുവടുകളും കൊണ്ട് ഒരു ജനതയുടെ സദാചാര ബോധങ്ങളെ മുഴുവൻ വെല്ലുവിളിച്ച നട്ടെല്ലുള്ള പെണ്ണ്. സിൽക്ക് ആ കാലഘട്ടത്തിൽ അഭിനയിച്ച പടങ്ങൾ എന്നതിലുപരി അഭിനയിക്കാത്ത പടങ്ങൾ ഏതൊക്കെയാണെന്ന് പറയുന്നതായിരിക്കും കൂടുതൽ അഭികാമ്യം. സിൽക്കിന്റെ കാൾഷീറ്റ് അറിഞ്ഞതിന് ശേഷം മാത്രം നായക നടനെ ബുക്ക്‌ ചെയുന്ന രീതി പോലും തമിഴിൽ അന്നുണ്ടായിരുന്നു. കഥയുടെയോ അവതരണ മികവിന്‍റെയോ പേരിൽ സിൽക്ക് സ്മിതയുടെ ഒട്ടുമിക്ക ചിത്രങ്ങളും ആസ്വദിക്കാൻ സാധിക്കില്ല എങ്കിലും പലരും സിൽക്കിനെ കാണാൻ വേണ്ടി മാത്രം തിയേറ്ററുകളിൽ ഇരച്ചുകയറിയിട്ടുണ്ടെങ്കിൽ, അത് ആ നടിയുടെ മാത്രം വിജയമാണ്. ഒരുപക്ഷെ തെന്നിന്ത്യൻ ഗ്ലാമർ സിനിമകളെ കുറിച്ചു പറയുമ്പോൾ സിൽക്കിനു മുൻപും സിൽക്കിന് ശേഷവും എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാൽ സ്മിതയുടെ അഭിനയ ശേഷി പകർത്തിയ ചിത്രങ്ങൾ വിരളമാണ്.അവകാശങ്ങൾ പോലും തുറന്നു പറയാൻ ഭയപ്പെടുന്ന ഇന്നത്തെ നടിമാർക്കിടയിൽ സ്വന്തം നിലപാടുകൾ വളരെ ധീരമായി ഉച്ചത്തിൽ പറയുന്ന ഒരു പെൺസിംഹം അന്ന് ജീവിച്ചിരുന്നു എന്നത് അവിശ്വസനീയമാണ്. അവസരങ്ങൾക്കായി നടന്മാരെയോ സംവിധായകരെയോ ബഹുമാനിക്കാൻ സിൽക്ക് ഒരുക്കമായിരുന്നില്ല. ശിവാജി ഗണേശനെ കണ്ടിട്ട് പോലും എഴുനേൽക്കാത്ത 'അഹങ്കാരി' എന്നൊരു പേര് കൂടി സിൽക്കിന് ഉണ്ടെന്ന് ഓർക്കണം. സിൽക്കിനെ സിനിമയിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയത് വിനു ചക്രവർത്തിയാണ്. അദ്ദേഹത്തിന്‍റെ തന്നെ വണ്ടിച്ചക്രം എന്ന സിനിമയിലൂടെയാണ് സ്മിത വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കഥാപാത്രത്തിന്‍റെ പേരായ സിൽക്ക് എന്നത് തന്‍റെ പേരിനൊപ്പം ചേർക്കുകയും ചെയ്തു. വണ്ടി ചക്രമാണ് സ്മിത യുടെ ആദ്യ റിലീസ് ചെയ്യപ്പെട്ട ചിത്രമെങ്കിലും 1980ൽ പുറത്തിറങ്ങിയ വീണയും നാദവും എന്ന ചിത്രത്തിലാണ് സ്മിത ആദ്യമായി അഭിനയിക്കുന്നത്. മൂണ്‍ട്രാം പിറൈ, തമ്പിക്കു ഒരു പാട്ട്, അലൈകള്‍ ഒയിവതില്ലൈ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസകൾ ഏറെ നേടുകയുണ്ടായി. ഈ ചിത്രങ്ങൾ കണ്ടാൽ മേനി അഴക് കൊണ്ട് മാത്രമല്ല അഭിനയ വൈഭവം കൊണ്ട് കൂടിയാണ് സ്മിത ശ്രദ്ധിക്കപെട്ടതെന്നു സ്മിതയെ വിമര്‍ശിച്ചിരുന്നവര്‍ പോലും തലകുലുക്കി സമ്മതിക്കും.


സിൽക്കിന്‍റെ മരണ ശേഷം സിൽക്കിനെ പറ്റി ഒരു കവിതാസമാഹാരം തന്നെ മലയാളത്തിൽ രചിച്ചിട്ടുണ്ട്. വിശുദ്ധ സ്മിതയ്ക്ക് എന്നാണ് പേര്. വിവിധ ഭാഷകളിലുള്ള മുൻ നിര നായിക മാർക്ക് പോലും ലഭിക്കാത്ത പ്രാധാന്യം സ്മിതയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് സ്മിതയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്.All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


#story #movies #movieupdates #cinema #entertainment #stories #silksmitha #india #englishmovies #rape #rapescene #camera #women #actress #womenempowerment #tamil

#mollywood #heartthrob #southindiancinema #bgrade #nationalawards #romance #vinuchakravarthy #kerala

90 views0 comments