ക്യാമറ / ‘കാമ’ കണ്ണുകളിലൂടെ പെൺജീവിതങ്ങൾ - അധ്യായം ഒന്ന് - മരിയ ഷ്നൈഡെര്‍

Updated: Mar 7, 2020


കടപ്പാട് : അഘോര


കലയിൽ സ്വാഭാവികതയ്ക് വല്യ പങ്കുണ്ട്. കൃതൃമത്വം ഒഴിവാക്കി നൂറു ശതമാനം ഒരു കലയോട് നീതി പുലർത്തുന്ന കലാകാരൻമാർ വിരളമല്ല. സിനിമയുടെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. പക്ഷെ ചിലപ്പോഴെങ്കിലും കലയോടുള്ള അമിതമായ അഭിനിവേശം നൃശംസമായ ലൈംഗീകതയിലേക്ക് വഴിമാറുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് കലാകാരനിലെ സർഗാത്മകതയാണ്.1972ൽ ഇറങ്ങിയ "ലാസ്റ്റ് ടാംഗോ ഇൻ പാരീസ്" എന്ന ചിത്രം ഇതിനു ഒരു ഉദാഹരണം മാത്രമാണ്. ലൈംഗിക അതിക്രമത്തിന്റെയും വൈകാരിക സംക്ഷോഭത്തിന്റെയും പേരിൽ കുപ്രസിദ്ധി നേടിയ സിനിമ. ചിത്രത്തിലെ ബലാത്സംഗ രംഗം നായിക നടിയുടെ സമ്മതത്തോടെ അല്ല ചിത്രീകരിച്ചതതെന്ന ബര്‍ണാഡോ ബര്‍ടലൂചിയുടെ രണ്ടു വർഷം മുന്നേയുള്ള തുറന്നു പറച്ചിൽ വലിയ വിവാദം ഉയർത്തിയിരുന്നു. ഈ സിനിമയിലൂടെ മാർലൺ ബ്രാൻഡോയ്ക്ക് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ബര്‍ടലൂചി മികച്ച സംവിധായകനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബ്രാൻഡോയുടെ കഥാപാത്രം വെണ്ണ ഉപയോഗിച്ച് ബലാത്സംഗം നടത്തുന്ന ഭാഗം തിരക്കഥയിൽ ഇല്ലായിരുന്നുവെന്നും അത് ചിത്രീകരണത്തിന് തൊട്ടു മുൻപ് മാത്രമാണ് താൻ അറിഞ്ഞിരുന്നതെന്നും, പക്ഷെ ഇതൊരു സിനിമ മാത്രമായി കണ്ടാൽ മതിയെന്ന ബര്‍ടലൂചിയുടെ നിർബന്ധത്തിനു വഴങ്ങി താൻ അതിനു സമ്മതിക്കുകയായിരുന്നുവെന്നും പിന്നീട് മരിയ ഷ്‌നൈഡർ പറയുകയുണ്ടായി.


ബര്‍ടലൂചിയുടെ സ്വന്തം നാടായ ഇറ്റലിയിൽ ആദ്യ റീലീസിനു ശേഷം എല്ലാ കോപ്പികളും കണ്ടുകെട്ടുകയും പിന്നീടവയെല്ലാം നശിപ്പിച്ചു കളയുകയും ചെയ്തു. ഇറ്റലിയിൽ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സിനിമക്ക് പ്രദർശനാനുമതിക്കു പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അക്ഷരാർഥത്തിൽ പത്തൊന്‍പത് കാരിയായ ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഒരു മധ്യവയസ്കന് ഒത്താശ ചെയ്തു കൊടുത്ത കൂട്ടിക്കൊടുപ്പുകാരൻ എന്ന പേരായിരിക്കും ഒരു സംവിധായകൻ എന്നതിലുപരി ബര്‍ടലൂചിക്ക് യോജിക്കുന്നത്. ലോക സിനിമ കണ്ട മികച്ച സംവിധായകനായി ബര്‍ടലൂചി വാഴ്ത്തപ്പെട്ടപ്പോൾ ഷ്‌നൈഡർ ആകട്ടെ തന്റെ ജീവിതത്തിലുടനീളം ഒരു സെക്സ് സിംബൽ ആയി അറിയപ്പെടുകയും പിന്നീട് മയക്കു മരുന്നിനും വിഷാദരോഗത്തിനും അടിമപ്പെടുകയും ചെയ്തു. ഒടുവിൽ 2011-ഇൽ കാൻസർ ബാധിച്ചു ഷ്‌നൈഡർ ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ സ്വന്തം സിനിമയുടെ ഖ്യാതിക്കുവേണ്ടി ഒരു സ്ത്രീ ശരീരവും മനസ്സും പീഡിപ്പിച്ചു രസിച്ച ഈ മനുഷ്യനെ നമ്മൾ എന്ത് വിളിക്കും.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


#story #movies #movieupdates #cinema #entertainment #stories #bertalucci #mariaschneider #lasttangoinparis #india #englishmovies #rape #rapescene #camera #women #actress #womenempowerment #maria #schneider

87 views0 comments