ട്വിസ്റ്റുകള്‍ നിറച്ചു ബിഗ്ഗ് ബോസ്സ് അമ്പതാം ദിവസം ? അഞ്ചു പേര്‍ വീട്ടിലേക്ക് പ്രവേശിച്ചു ?

Updated: Mar 5, 2020ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 അമ്പതാം ദിവസത്തിലേക്ക് കടന്നു. ഒരുപാട് ട്വിസ്റ്റുകളും അപ്രതീക്ഷിത വിടവാങ്ങലും ഒക്കെ ആയി വളരെ സംഭവ ബഹുലമായ ഒരു യാത്രയായിരുന്നു ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്റ്റെത്. ലോകത്താദ്യമായിട്ടാകും ഒരു റിയാലിറ്റി ഷോയില്‍ പകുതിയോളം പേര്‍ പകര്‍ച്ച രോഗവുമായി ചികിത്സതേടി പുറത്തേക്ക് പോകുന്നത്. തുടക്കം കുറച്ചു ശോകം ആയിരുന്നു എങ്കിലും പിന്നീട് കളികള്‍ എല്ലാം വേറെ ലെവല്‍ ആയി തുടങ്ങി. അതുകൊണ്ടു തന്നെ ടി‌ആര്‍‌പി റേറ്റിങില്‍ വളരെ വല്യ റേറ്റിങ് ഓടു കൂടി തന്നെ ബിഗ്ഗ് ബോസ്സ് സീസണ്‍ 2 വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്കായി എന്തു ട്വിസ്റ്റ് ആണ് ഈ അമ്പതാമത്തെ എപിസോഡ് ഒരുക്കി വെച്ചിരിക്കുന്നത് എന്നു കാത്തിരുന്ന് കാണാം.വളരെ മാസ്സ് ആയും കളര്‍ഫുള്‍ ആയുമായിരുന്നു ലാലേട്ടന്‍ സ്റ്റേജിലേക്ക് വന്നത്. ഓരോ മത്സരാര്‍ത്തിയോടും അവരുടെ അമ്പത് ദിവസത്തെ യാത്രയെ കുറിച്ച് ലാലേട്ടന്‍ ചോദിച്ചു. അതില്‍ സാജു പറഞ്ഞ വാക്കുകള്‍ എനിക്ക് റിയല്‍ ആയി തോന്നി. ഇതൊരു മത്സരം ആണെന്നും മത്സരിക്കാന്‍ ഇറങ്ങുംപോള്‍ മത്സരബുദ്ധിയോടെ തന്നെ കളിക്കണമെന്നും എല്ലാവരും അവരവരുടെ നിലനില്‍പ്പിനായാണ് ഇവിടെ നില്‍കുന്നതെന്നും മനസ്സിലാക്കണമെന്നും ആയിരുന്നു സാജു പറഞ്ഞത്. ഫുക്രു ജീവിതത്തില്‍ പണത്തിന്റെ വില പടിച്ചെന്നും എങ്ങനെ ജീവിതത്തെ നേരിടണമെന്നും പലരുടേയും ഉപദേശം കിട്ടിയെന്നും പറഞ്ഞു. സൂരജ് ആണെങ്കില്‍ സോഷ്യല്‍ മീഡിയയും ഫോണും ഇല്ലാതെയും ഒരു ദിവസം ചിലവഴിക്കാമെന്നും പഠിച്ചു എന്നും പറഞ്ഞു. ആര്യ ഇനിയും കുരുട്ടു ബുദ്ധിയോട് കൂടി കളിക്കുമെന്നും വീണ സെന്‍റിമെന്‍റ്സ് എല്ലാം മാറ്റി വെച്ചു കളിക്കുമെന്നും പറഞ്ഞു. രജിത്തിന് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അവസരം തനിക്കാവോളം ഉപയോഗിക്കുമെന്നും എന്തൊകെ ശാരീരിക ബുദ്ധിമുട്ടുണ്ടെകിലും ജനങ്ങള്‍ക്ക് വേണ്ടുവോളം താന്‍ വീട്ടില്‍ ഉണ്ടാകുമെന്നും രജിത് ഉറപ്പ് നല്കി. അതിനുശേഷം അമ്പതാം ദിവസം മത്സരാര്‍ത്തികളുടെ വക ഒരു സ്പെഷ്യല്‍ പെര്‍ഫോമന്‍സ് കൂടി ഉണ്ടായിരുന്നു. അതിനുശേഷം അമ്പതാം ദിവസത്തിന്റ്റെ ആഘോഷത്തിന്റെ ഭാഗമായി ഒരു വലിയ കേക്കും ബിഗ്ഗ് ബോസ്സ് ഒരുക്കിയിരുന്നു.

പക്ഷേ കേക്ക് മുറിക്കുന്നതിന് മുന്നേ ഒരു സര്‍പ്രൈസ് ബിഗ്ഗ് ബോസ്സ് ഒരുക്കിയിരുന്നു. കണ്ണിന് അസുഖമായിട്ടു പുറത്തേക്ക് പോയ അലക്സാന്‍ഡ്രാ, സുജോ, രഘു എന്നിവര്‍ തിരിച്ചു വീട്ടിലേക്ക് പ്രവേശിച്ചു. എല്ലാവരും ചേര്‍ന്നാണ് അമ്പതാം ദിവസത്തെ സ്പെഷ്യല്‍ കേക്ക് മുറിച്ചു. അതിനുശേഷം ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അമൃതയും അനിയത്തി അഭിരാമിയുടെയും സ്പെഷ്യല്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. അതിനുശേഷം അവരെ രണ്ടുപേരെയും വീട്ടിനകത്തേക്ക് മറ്റുള്ളവരെ എന്‍റെര്ടൈന്‍ ചെയ്യിക്കാനായി കയറ്റിവിട്ടു. എന്നാല്‍ അകത്തു എത്തിയ ശേഷം ആണ് ബിഗ്ഗ് ബോസ്സ് സ്പെഷ്യല്‍ അനൌണ്‍സെമെന്‍റ് നടത്തിയത്. അമൃതയും അഭിരാമിയും ബിഗ്ഗ് ബോസ്സിലെ പുതിയ വൈല്‍ഡ് കാര്ഡ് എന്‍ട്രി ആയാണ് പ്രഖ്യാപിച്ചത്. പക്ഷേ അവര്‍ രണ്ടു പേരും ഒരുമിച്ചായിരിക്കും മത്സരിക്കുക. എലിമിനേഷനില്‍ ആയാലും അവര്‍ ഒരുമിച്ചായിരിക്കും വരുക. രജിത് അവരെ സ്വന്തം കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമം ആദ്യമേ തന്നെ തുടങ്ങി.എന്നാല്‍ ബിഗ്ഗ് ബോസ്സ് മുന്നേ പറഞ്ഞത് അലക്സാന്‍ഡ്രാ സുജോ രഘു എന്നിവരെ വീട്ടില്‍ പറഞ്ഞു വിട്ടു എന്നായിരുന്നു. പക്ഷേ അവര്‍ പറഞ്ഞത് അവരെ പുറത്തു എവിടയോ മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ്. ഒരേ ബില്‍ഡിങില്‍ തന്നെ ആണ് അവരെല്ലാം ഉണ്ടായിരുന്നത് എന്നു അവര്‍ക്ക് അറിയില്ലാ എന്നും സുജോ സാജുവിനോടു പറഞ്ഞു. എന്നാല്‍ ആര്യ ഫുക്രുവിനോട് അവര്‍ കളികള്‍ എല്ലാം കണ്ടിട്ടാണ് വരുന്നതെന്നും ബിഗ് ബോസ്സ് അവരോടു അവര്‍ വീട്ടില്‍ പോയെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ എല്ലാം കണ്ടിട്ടുണ്ടാകും എന്നും വന്നവര്‍ ചുമ്മാ കള്ളം പറയുകയാണെന്നും പറഞ്ഞു. എന്തൊക്കെ ആയാലും അവരുടെ ഇനിയുള്ള സ്റ്രാറ്റജി കാണുമ്പോള്‍ മനസ്സിലാകും അവര്‍ കളികള്‍ കണ്ടിട്ടുണ്ടോ എന്ന്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി വന്ന അമൃതയും അഭിരാമിയും എന്തായാലും രജിത്തിനോടു തന്നെ ആണ് കൂടുതല്‍ അടുപ്പം തുടക്കത്തില്‍ കാണിക്കുന്നതും.


അസുഖമായി പുറത്തു പോയവര്‍ തിരിച്ചു വരുമ്പോള്‍ സ്വഭാവികമായും നമുക്ക് സംശയമായിരിക്കും അവര്‍ എല്ലാം കണ്ടിട്ടാണോ തിരികെ വരുന്നതെന്ന്. ലാലേട്ടന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നവയാണ്. "അവര്‍ വിചാരിക്കും നിങ്ങള്‍ക്ക് എല്ലാം അറിയാമെന്നു നിങ്ങള്‍ വിചാരിക്കും അവര്‍ക്ക് ഒന്നും അറിയില്ലാന്നും, ഇത് രണ്ടും തെറ്റാണെന്നു ഞങ്ങള്‍ക്ക് അറിയാം". എന്തായാലും മറ്റുള്ളവരുടെ ഭാവി എന്തായിരിക്കും എന്നും ഈ വരുന്ന ആഴ്ച ബിഗ്ഗ് ബോസ്സ് വെളിപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia


633 views0 comments