തന്ത്രങ്ങള്‍ തിരിച്ചടിച്ചു? ആര്യയും വീണയും ജയിലില്‍ ?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഏട്ടാമത്തെ ആഴ്ച അവസാനിക്കാറായപ്പോള്‍ വ്യത്യസ്ഥമായ രീതിയില്‍ ആണ് മത്സരാര്‍ത്തികള്‍ കളി തുടരുന്നത്. പുറത്തു നിന്നു വന്നവര്‍ കളികള്‍ എല്ലാം കണ്ടു അവരുടെ സ്റ്രാറ്റജി തന്നെ മാറ്റി പുതിയ രീതിയില്‍ കളിക്കാന്‍ തുടങ്ങി. എന്തായാലും മൂന്നു പേരുടെ തിരിച്ചു വരവും കപ്പിള്‍ ആയി അഭിരാമിയുടെയും അമൃതയുടെയും വൈല്‍ഡ് കാര്‍ഡ് എന്‍റ്റിയും കളികള്‍ വേറെ ലെവെലിലേക്കാണ് കൊണ്ട് പൊയ്കൊണ്ടിരിക്കയാണ്. വരും ദിവസങ്ങളില്‍ വളരെ വ്യത്യസ്ഥമായ രീതിയില്‍ ആയിരിയ്ക്കും കളികള്‍ എന്നു ബിഗ്ഗ് ബോസ്സ് തന്നെ പ്രേക്ഷകര്‍ക്ക് സൂചനകള്‍ തരുന്നുണ്ട്.


കാണാപൊന്ന് എന്നായിരുന്നു ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്. ആക്ടിവിറ്റി ഏരിയയില്‍ സ്വര്‍ണവും വജ്രവും കുഴിച്ചിട്ടിട്ടുണ്ട്. അത് കണ്ടെടുക്കുക എന്നതായിരുന്നു മത്സരാര്‍ത്തികള്‍ക്കുള്ള ടാസ്ക്. ഒറ്റയ്ക്ക് ഒറ്റക്കായിരുന്നു എല്ലാവരും മത്സരിക്കേണ്ടിയിരുന്നത്. എങ്ങനെ വേണമെങ്കിലും കളിച്ചു ജയിക്കാം എന്നായിരുന്നു ബിഗ്ഗ് ബോസ്സ് ആന്നൌണ്സ് ചെയ്തത്. മൊത്തത്തില്‍ രണ്ടു ടീം ആയിട്ടാണ് പ്രത്യക്ഷത്തില്‍ അവര്‍ കളിച്ചത്. രജിത്തും രഘുവും സുജോയും അഭിരാമിയും അമൃതയും കൊണ്ട് വരുന്ന സ്വര്ണം സൂക്ഷിക്കാം എന്നു ഏറ്റു. സുജോ അവര്‍ക്ക് താന്‍ കൊണ്ട് വരുന്നത്തിന്റെ ഷെയര്‍ കൊടുക്കാം എന്നു പറഞ്ഞു. സുജോ തന്നില്ലെങ്കിലും സുജോയേ ക്യാപ്റ്റന്‍സി ടാസ്കില്‍ എത്തിക്കുകയാണ് തങ്ങളുടെ ഉദ്ദേശം എന്നും രജിത്തും രഘുവും പറഞ്ഞു. ഇത്രയും നാളില്‍ നിന്നു വ്യത്യസ്തമായി ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്കില്‍ ആര്യയും വീണയും ഒന്നും ചെയ്യാന്‍ ആകാതെ പതറുന്ന കാഴ്ചകള്‍ ആണ് പിന്നീട് കണ്ടത്. ഫുക്രുവും സുജോയും അഭിരാമിയും അമൃതയും ആണ് മത്സരത്തില്‍ നല്ല നേട്ടമുണ്ടാക്കിയത്. കായികപരമായ മത്സരത്തില്‍ മറ്റാര്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സാജു ശാരീരിക അസ്വസ്ഥതകള്‍ കാരണം മത്സരത്തില്‍ അധികം പങ്കെടുത്തില്ല. ഒടുവില്‍ എല്ലാവര്ക്കും ഓരോ അവസരം ബിഗ്ഗ് ബോസ്സ് കൊടുത്തു. അതില്‍ ഏറ്റവും കുറവ് സ്വര്‍ണ്ണം ഉള്ളത് ആര്യയുടെയും വീണയുടെയും കയ്യിലാണ്.


സത്യത്തില്‍ രജിത് പയറ്റിയ തന്ത്രം ആര്യയും വീണയും പയറ്റാന്‍ ഒന്നു ശ്രമിക്കുകയും ചെയ്തു. ആദ്യം ഫുക്രുവിന്റെ കൂടെ കളിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫുക്രു അതിനു നിന്നില്ല. പിന്നീട് അമൃതയെയും അഭിരാമിയെയും കൂടെ ഒരുമിച്ച് കളിയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ അവരും അവരുടെ കളി കഴിഞ്ഞപ്പോള്‍ ആ ഡീലില്‍ നിന്നും പിന്മാറി. പിന്നീട് സുജോയേ ചാക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ സുജോയോട് പറഞ്ഞതില്‍ നിന്നും അവര്‍ വേറെ രീതിയില്‍ കളിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സുജോ തിരിച്ചടിച്ചു. ചുരുക്കത്തില്‍ ആര്യയും വീണയും ശ്രമിച്ച ശ്രമം എല്ലാം വിഭലമായി. പിന്നീട് അവരുടെ ശ്രമം രജിത്തിനെയും രഘുവിനെയും എങ്ങനെ എങ്കിലും ജയിലില്‍ എത്തിക്കുക എന്നതായിരുന്നു. അതിനായി അവര്‍ ജസ്ലയെയും ഫുക്രുവിനെയും സൂരജിനെയും കൂട്ടുപിടിച്ചു. എന്നാല്‍ മോശം മത്സരാര്‍ത്തികളെ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഫുക്രു രജിത്തിനെയും ഫുക്രുവിനെയും പറയാതെ സുജോയേയും അഭിരാമിയെയും അമൃതയെയും നോമിനേറ്റ് ചെയ്തു. ക്യാപ്റ്റന്‍സി ടാസ്കില്‍ തനിക്ക് മത്സരിക്കണം എന്നുള്ളത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്യുന്നത് എന്നു ഫുക്രു പറഞ്ഞു. കൂടെ ജസ്ല ആര്യയെയും അതുപോലെ അലക്സാന്‍ഡ്രാ വീണയെയും ആര്യയെയും നോമിനേറ്റ് ചെയ്തതോടെ അവരുടെ പദ്ധതികള്‍ വീണ്ടും പാളി. കാരണം ബാക്കിയുള്ള സുജോയും രഘുവും രജിത്തും അഭിരാമിയും അമൃതയും അവരെ തന്നെ നോമിനേറ്റ് ചെയ്യുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. ശാരീരിക അസ്വസ്ഥതയോടെ സാജു ചികിത്സക്കായി പുറത്തു പോയതോടെ അവര്‍ ജയിലില്‍ പോകുമെന്ന് ഉറപ്പായി. അവരുടെ പദ്ധതികള്‍ എല്ലാം പാളിയതിന്റെ ലക്ഷണം ആര്യയുടെ മുഖത്തുണ്ടായിരുന്നു.


ക്യാപ്റ്റന്‍സി ടാസ്കില്‍ മത്സരിക്കാന്‍ സുജോയും ഫുക്രുവും അഭിരാമിയും അമൃതയും യോഗ്യത നേടി. ആര്യയെയും വീണയെയും ജയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ആര്യ അതിനുള്ളില്‍ ചെന്നിട്ടു വീണയോടു പറഞ്ഞ വാക്കുകള്‍ കേട്ടിട്ട് ചിരിക്കാനാണ് തോന്നിയത്. അവരെ ജയിലില്‍ അയക്കാന്‍ രജിത് പറഞ്ഞ ന്യായം മോശമായിപ്പോയി എന്നാണ് പറഞ്ഞത്. എന്നാല്‍ തിരിച്ചു രജിത്തിനെ ജയിലില്‍ ആക്കാന്‍ ആര്യ പറഞ്ഞ കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കു ആര്യയെ വിലയിരുത്താന്‍ കഴിയും.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu


103 views0 comments