ബിഗ്ഗ് ബോസ്സിന് ആര്യയുടെ ഭീഷണി ? നീതി പാലിച്ചില്ലേല്‍ ഷോ ക്വിറ്റ് ചെയ്യും ?


ഒമ്പതാം ആഴ്ച അവസാനിക്കാറായപ്പോള്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 വളരെ മികച്ച റേറ്റിങ്ങോടെ മുന്നേറി കൊണ്ടിരിക്കയാണ്. വളരെ സംഭവബഹുലമായ ഒരു ആഴ്ചയും കൂടി കടന്നു പോയപ്പോള്‍ ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മത്സരാര്‍ത്തികള്‍ മത്സര ബുദ്ധി കാണിച്ചു തുടങ്ങി. ബന്ധങ്ങള്‍കും സൌഹൃദങ്ങള്‍ക്കും ഒന്നും മത്സരത്തില്‍ സ്ഥാനം ഇല്ലാന്നു എല്ലാവര്‍ക്കും മനസ്സിലായി തുടങ്ങി. എന്തൊക്കെ ആയാലും കളികള്‍ ഒക്കെ വേറെ ലെവല്‍ ആയി തുടങ്ങിയിരിക്കുന്നു.ഷോയുടെ തുടക്കത്തില്‍ സുരേഷുമായുള്ള തര്‍ക്കത്തില്‍ രജിത് ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തിരുന്നു. വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ മറ്റുള്ളവരുടെ മുന്നില്‍ ആ പ്രശ്നവുമായി ബന്ധമുള്ള വീഡിയോ ക്ലിപ്പ് കാണിക്കുകയും രജിത്തിന്റെ നിരപരാധിത്തം തെളിയിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മറ്റുളവര്‍ ഇത് അനുകരിക്കാന്‍ തുടങ്ങി. പക്ഷേ അതൊന്നും ബിഗ്ഗ് ബോസ്സ് ഇതുവരെ തെളിയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ ആഴ്ച ബിഗ്ഗ് ബോസ്സിനോട് പലതവണ ചലഞ്ച് ചെയ്തു വേറെ ലേവലിലേക്ക് പോയിരിക്കയാണ് ആര്യ. കോടതി ടാസ്കിനിടക്ക് ആയിരുന്നു ആര്യ ആദ്യമായി ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തത്. എട്ടാം ആഴ്ചയിലെ ഖനന ടാസ്കില്‍ ആര്യ സുജോയുടെ കാലില്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു എന്ന സുജോയുടെ ആരോപണം തെറ്റാണ് എന്നു തെളിയിക്കണം എന്നായിരുന്നു ആദ്യത്തെ ചലഞ്ച്. താന്‍ സുജോയുടെ കാല് പിടിച്ച് വലിച്ചില്ലാ എന്നും അതിനുശേഷം സുജോ തന്നോടു ജയിലില്‍ വന്നു ആര്യ അങ്ങനെ പിടിച്ചതായി തനിക്ക് ഉറപ്പില്ലാന്നും മറ്റുളവര്‍ പറയുന്നതു കേട്ടിട്ടാണ് ആര്യയെ ജയിലില്‍ പോകാന്‍ നോമിനേറ്റ് ചെയ്തത് എന്നും സുജോ പറഞ്ഞ ക്ലിപ്പ് കാണിക്കണമെന്നും ആര്യ ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തു. എന്നാല്‍ ഒടുവില്‍ ബിഗ്ഗ് ബോസ്സ് ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക് റദ്ദാക്കൂകയും ചെയ്തു.വീണ്ടും ക്യാപ്റ്റന്‍സി ടാസ്കില്‍ ചലഞ്ഞുമായി എത്തിയിരിക്കയാണ് ആര്യ. ഇത്തവണ വളരെ സീരിയസ് ആയിട്ടാണ് ആര്യ ബിഗ്ഗ് ബോസ്സിന് മുന്നില്‍ എത്തിയത്. ക്യാപ്റ്റന്‍സി ടാസ്കില്‍ ആര്യയും രജിത്തും രഘുവുമായിരുന്നു മത്സരിച്ചത്. ഓരോരുത്തരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ മത്സരാര്‍ത്തിയെ ചുമന്ന് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് എത്തിക്കണം. ഈ പോകുന്നതിനു ഇടക്ക് ഓരോ വരകള്‍ ഉണ്ട്. മ്യൂസിക് കേള്‍കുമ്പോള്‍ ഓരോ വരയുടെയും അടുത്തെത്തി തുടങ്ങിയത് എങ്ങനെയോ അതുപോലെ നില്‍ക്കണം. അവസാനത്തെ ലൈന്‍ ആദ്യമായി കടക്കുന്ന മത്സരാര്‍ത്തി ആണ് വിജയി ആകുന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രഘുവിനെ താങ്ങാന്‍ വയ്യാതെ അലെക്സന്ദ്രയും രേഷ്മയും മത്സരത്തില്‍ നിന്നും പിന്മാറി. സുജോ അഭിരാമിയുടെയും അമൃതയുടെയും സപ്പോര്‍ട്ടോട് കൂടി രജിത്തിനെ സ്വന്തം തോളില്‍ എടുത്തു. ആര്യയെ മറ്റുള്ളവരുടെ സപ്പോര്‍ട്ടോട് കൂടി ഫുക്രു തോളില്‍ ഏറ്റി. രഘു അലക്സാന്‍ഡ്രാ രേഷ്മ എന്നിവരായിരുന്നു വിജയിയെ പ്രഖ്യാപിക്കേണ്ടത്. ഒടുവില്‍ ആരാണ് ആദ്യം വര കടന്നത് എന്നു തര്‍ക്കം ഉണ്ടായി. സുജോ ആദ്യം വരകടന്നു രജിത്തിനെ താഴെ ഇറക്കി. ഷാജിയാണ് ആര്യക്കായി ആദ്യം വര കടന്നത്. എന്നാല്‍ ഫുക്രു അതിനു ശേഷമാണ് വര കടന്നതും അതിനുശേഷം അതേ നിലയില്‍ തന്നെ നിന്നു. എന്നാല്‍ ആദ്യം വര കടക്കണം എന്നു മാത്രമേ ബിഗ്ഗ് ബോസ്സ് പറഞ്ഞിട്ടുള്ളൂ എന്നും വര കടന്നാല്‍ അങ്ങനെ നില്‍കാന്‍ പറഞ്ഞിട്ടില്ലാ എന്നും രജിത് അഭിപ്രായപ്പെട്ടു. ഒടുവില്‍ ബിഗ്ഗ് ബോസ്സ് വിധി കര്‍ത്താക്കളുടെ ഭൂരിപക്ഷം തേടി. അതില്‍ രേഷ്മ ആര്യയുടെ മാത്രമേ ശ്രദ്ധിചൊളെന്നും അതുകൊണ്ടു ആര്യ സപോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റ് രണ്ടുപേരും രജിത്തിനെ സപോര്‍ട്ട് ചെയ്തു. ഒടുവില്‍ അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി രജിത്തിനെ ബിഗ്ഗ് ബോസ്സ് അന്നൌന്‍സ് ചെയ്തു.തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആര്യ ക്ഷുപിതയായി കാണപ്പെട്ടു. ബിഗ്ഗ് ബോസ്സ് ചെയ്തത് അനീതി ആണെന്നും ഇങ്ങനെ റൂളുകള്‍ മാറ്റി നീതിയുക്തമല്ലാതെ പെരുമാറിയെന്നാണ് ആര്യയുടെ അഭിപ്രായം. താനാണ് വിജയിച്ചത് എന്നും അത് ബിഗ്ഗ് ബോസ്സ് വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ വരുമ്പോള്‍ തെളിയിക്കണമെന്നും ഇല്ലാത്ത പക്ഷം താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്നും ആര്യ ബിഗ്ഗ് ബോസ്സിനെ ഭീഷണിപ്പെടുത്തി. എന്തായാലും ഈ വെല്ലുവിളി ബിഗ്ഗ് ബോസ്സ് ഏറ്റെടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം എല്ലാ ടാസ്കിലും യുക്തി നോക്കാതെ ഭൂരിപക്ഷാഭിപ്രായമാണ് ബിഗ്ഗ് ബോസ്സ് തേടുന്നത്. ഈ ടാസ്കിലും ബിഗ്ഗ് ബോസ്സ് അങ്ങനെ തന്നെ ആയിരുന്നു. ശെരിക്കും പറഞ്ഞാല്‍ ആര്യക്ക് അടുത്ത ആഴ്ച നോമിനേഷനില്‍ വരാതെ ഇരിക്കാനുള്ള പിടിവള്ളി ആയിരുന്നു ക്യാപ്റ്റന്‍സി. തന്‍റെ കയ്യിലുള്ള സേഫ് കാര്ഡ് കഴിഞ്ഞ ആഴ്ച ഉപയോഗിച്ചു. ഇനി നോമിനേഷനില്‍ വന്നാല്‍ ആര്യക്ക് പുറത്തേക്കുള്ള വഴി തുറന്നെക്കാമെന്ന് ആര്യ ഭയക്കുന്നുണ്ടെന്ന് തന്നെ സാരം. എന്തായാലും ആര്യയുടെ ഈ ആഴ്ചത്തെ ചലഞ്ച് എല്ലാം ബിഗ്ഗ് ബോസ്സ് ഏറ്റെടുക്കുമോ ഇല്ലയോ എന്നു കാത്തിരുന്ന് തന്നെ കാണാം.All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube

480 views0 comments