ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 വിന് തിരശീല വീണു ?ആദ്യ സീസണ്‍ ബിഗ് ബോസ്സ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ പുതുവര്‍ഷത്തില്‍ കൊടിയേറിയ രണ്ടാം സീസണ്‍ ബിഗ്ഗ് ബോസ്സിന് അപ്രതീക്ഷിതമായി തിരശീല വീണു. പതിനേഴ് മത്സരാര്‍ത്തികളുമായി തുടങ്ങിയ പുതിയ പതിപ്പില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറി. ആദ്യ സീസണ്‍ ബിഗ്ഗ് ബോസ്സിനെ അപേക്ഷിച്ച് രണ്ടാം സീസണിലെ മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പ് ആദ്യമേ തന്നെ ഷോയേ പിന്നോട്ടു വലിച്ചിരുന്നു. എന്നാല്‍ പതിയെ ഈ സീസണ്‍ റേറ്റിങില്‍ വളരെ മുന്നില്‍ എത്തുകയും ജനങ്ങള്‍ രണ്ടു കൈയും നീട്ടി ഷോയെ സ്വീകരിക്കുകയും ചെയ്തു.ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു റിയാലിറ്റി ഷോയിലെ പകുതിയോളം മത്സരാര്‍ത്തികള്‍ കണ്ണിനസുഖമായി പുറത്തേക്ക് പോയി. സീസണ്‍ പകുതി ആകുന്നതിന് മുന്നേ തന്നെ നാലു പുതിയ മത്സരാര്‍ത്തികള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ഷോയില്‍ പ്രവേശിച്ചു. അമ്പതാം നാള്‍ അമൃതംഗമയ സഹോദരങ്ങള്‍ മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ബിഗ്ഗ് ബോസ്സില്‍ എത്തി. മലയാളത്തില്‍ ആദ്യമായി കപ്പിള്‍ മത്സരാര്‍ത്തികള്‍ ആയാണ് അവര്‍ ഷോയില്‍ എത്തിയത്. അതുപോലെ തന്നെ ബിഗ്ഗ് ബോസ്സ് വിജയി എന്നു എല്ലാവര്‍ക്കും തോന്നിയിരുന്ന ഡോക്ടര്‍ രജിത് കുമാര്‍ ബിഗ്ഗ് ബോസ്സ് നിയമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിന് ഒരാഴ്ച മുന്നേ പുറത്താക്കിയിരുന്നു. അതിനുശേഷം വളരെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഏഷ്യാനെറ്റിനും ലാലേട്ടനും നേരെ ഉണ്ടായത്. പുറത്തിറങ്ങിയ രജിത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ കൂട്ടം കൂടിയതിന് രജിത് ആര്‍മി അംഗങ്ങള്‍ക്കെതിരെയും രജിത്തിനെതിരെയും പോലീസ് കേസ് എടുക്കുകയുണ്ടായി.ലോകമെങ്ങും കൊറോണ എന്ന മാരക വൈറസ് പടരുകയും അതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഷൂട്ടിംഗ് ജോലികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷനും തീരുമാനിച്ചതിനാല്‍ ഷോ അവസാനിപ്പികുകയാണെന്ന് ഈ ആഴ്ച ആദ്യം തന്നെ വാര്‍ത്ത പുറത്തു വന്നിരുന്നു. ലാലേട്ടന്‍ തന്നെ ബിഗ്ഗ് ബോസ്സ് വീടിനകത്ത് വന്നു മത്സരാര്‍ത്തികളോട് പുറത്തു നടക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ലോകമെങ്ങും കൊറോണ വ്യാപിക്കുകയാണെന്നും അതിനാല്‍ ഷോയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം വരുന്ന സ്റ്റാഫ്ഫിന്‍റെ സുരക്ഷയെ കരുതി ഷോ അവസാനിപ്പിക്കുകയാണെന്നും ലാലേട്ടന്‍ അവരെ അറിയിച്ചു.നിങ്ങള്‍ ഓരോരുത്തരും വിജയികള്‍ ആണെന്നും ഷോ അവസാനിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും ലാലേട്ടന്‍ മത്സരാര്‍ത്തികളെ അറിയിച്ചു. എല്ലാവര്‍ക്കും ബിഗ്ഗ് ബോസ്സിന്റെ വക ഒരു ഫലകവും അദ്ദേഹം സമ്മാനിച്ചു. അതിനുശേഷം അവര്‍ക്കായി ഒരുക്കിയ കേക്ക് മുറിച്ചും അവരുടെ കൂടെ സെല്‍ഫി എടുത്തും ലാലേട്ടന്‍ അവരോടു യാത്ര പറഞ്ഞു. ബിഗ്ഗ് ബോസ്സ് ഒരുക്കിയ ഡിന്നര്‍ കഴിച്ചു എല്ലാ പരിഭവങ്ങളും പറഞ്ഞു തീര്‍ത്തു സുഹൃത്തുക്കള്‍ ആയി അവര്‍ ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞു.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube

46 views0 comments