ബിഗ്ഗ് ബോസ്സില്‍ ഷോക്കിങ് എലിമിനേഷന്‍ ? രജിത് കുമാര്‍ പുറത്ത് ?ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 പത്താമത്തെ ആഴ്ചയിലേക്ക് കടന്നു. വളരെ വ്യത്യസ്ഥമായ രീതിയില്‍ ആയിരുന്നു ഈ ആഴ്ചത്തെ എലിമിനേഷന്‍ മത്സരാര്‍ത്തികളെ ബിഗ്ഗ് ബോസ്സ് തിരഞ്ഞെടുത്തത്. ഗ്രൂപ്പു കളിക്ക് ഒരു മറുകളിയുമായി സുഹൃത്തുക്കളെ തന്നെ നോമിനേഷനില്‍ എത്തിക്കാന്‍ മത്സരാര്‍ത്തികളെ പ്രേരിപ്പിക്കുന്നതായിരുന്നു ഈ ആഴ്ചത്തെ എലിമിനേഷന്‍ പ്രക്രീയ. അതിനു ശേഷം വളരെ രസകരമായ ഒരു ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് ആയിരുന്നു മത്സരാര്‍ത്തികള്‍ക്കായി ബിഗ്ഗ് ബോസ്സ് ഒരുക്കിയിരുന്നത്. എന്നാല്‍ ബിഗ്ഗ് ബോസ്സ് പ്രതീക്ഷിച്ചതിനും അപ്പുറം ഒരു ആന്‍റി ക്ലൈമാക്സ് ആയിരുന്നു ആദ്യ ദിവസം ടാസ്കിന് സംഭവിച്ചത്.എല്ലാവരെയും അച്ചടക്കം പടിപ്പിക്കുന്ന ഒരു സ്കൂള്‍ ആയിരുന്നു ഈ ആഴ്ചത്തെ ബിഗ്ഗ് ബോസ്സ് ടാസ്ക്. ആര്യ എച്ച് എം ആയും സുജോ ദയ ഫുക്രു എന്നിവര്‍ അദ്യാപകരായും മറ്റുള്ളവര്‍ വികൃതികളായ കുട്ടികള്‍ ആയും അഭിനയിക്കണം. ഒറ്റക്കൊറ്റയ്ക്കുള്ള മത്സരം ആയതിനാല്‍ എല്ലാവരും നല്ലപോലെ അഭിനയിച്ചു തകര്‍ക്കണം എന്നായിരുന്നു ഓരോരുത്തര്‍ക്കും ഉള്ള നിര്‍ദേശം. ടാസ്കിന്റെ തുടക്കം വളരെ നല്ല രീതിയില്‍ ആയിരുന്നു. ടീച്ചര്‍ എത്തുന്നതിന് മുന്നേ തന്നെ സ്റ്റാഫ് റൂമില്‍ കുസൃതി ഒപ്പിച്ചു അമൃതയും അഭിരാമിയും സാന്ദ്രയും രേഷ്മയും തുടങ്ങി. ശേഷം അസ്സംബ്ലിയില്‍ എല്ലാവരും നല്ലപോലെ തന്നെ പേര്‍ഫോര്‍മ് ചെയ്തു. ക്ലാസ്സ്റൂമില്‍ എത്തിയപ്പോള്‍ കളിയുടെ ഗതി തന്നെ മാറി. ബര്‍ത്ഡേ ആഘോഷിക്കുന്ന രേഷ്മയുടെ കണ്ണില്‍ രജിത് മുളകിന്റെ നീര് തേച്ചു. കളിക്കാണ് രജിത് ചെയ്തത് എങ്കിലും പക്ഷേ കളി കാര്യമായി. രേഷ്മക്ക് അസഹ്യമായ രീതിയില്‍ കണ്ണു നീറാന്‍ തുടങ്ങി. ഒടുവില്‍ ബിഗ്ഗ് ബോസ്സ് രേഷ്മയെ ചെക്ക് അപ്പിനായി ആശുപത്രിയിലേക്ക് കൊണ്ട് പോയി. ക്ലാസ്സ്റൂമില്‍ കുറ്റ ബോധത്തോടെ ഇരുന്ന രജിത് സ്വന്തം കണ്ണിലും മുളകിന്‍റെ നീര് തേച്ചു. താന്‍ ഒരു കളിക്കായിട്ടു ചെയ്തത് ആണെന്നും എന്നാല്‍ അത് ഇത്ര സീരിയസ് ആകുമെന്ന് കരുത്തിയില്ലെന്നും രജിത് പറഞ്ഞു. തുടര്‍ന്നു ബിഗ്ഗ് ബോസ്സ് താല്‍കാലികമായി ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് നിര്‍ത്തി വെച്ചതായി അറിയിച്ചു. സാജുവിനോടു രജിത്തിനെ കണ്‍ഫെഷന്‍ റൂമില്‍ എത്തിക്കാന്‍ എത്തിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു.പുറത്തു എല്ലാവരും ഈ ഒരു പ്രവര്‍ത്തിയെ വല്ലാതെ വിമര്‍ശന വിധേയമാക്കുകയാണ്. കണ്ണിന് സുഖമില്ലാത്ത ഒരു കുട്ടിയുടെ കണ്ണില്‍ അത് ചെയ്തത് തെറ്റാണെന്നു എല്ലാവരും ഒറ്റ കേട്ടായി തന്നെ പറഞ്ഞു. രജിത്തിന്റെ കൂടെ ഉള്ളവര്‍ എങ്ങനെ അദ്ദേഹത്തെ ഈ കാര്യത്തില്‍ ന്യായീകരിക്കുമെന്ന് ആലോചിക്കുകയാണ്. ഈ തെറ്റിനെ ഒരിയ്ക്കലും ന്യായീകരിക്കാന്‍ കഴിയില്ലാന്നു രഘു മറ്റെല്ലാവരോടും പറഞ്ഞു. രജിത് ചെയ്തത് ബിഗ്ഗ് ബോസ്സ് നിയമങ്ങള്‍ക്ക് എതിരാണെന്നും ഒരിക്കലും ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്തതാണെന്നും അതിനാല്‍ താല്‍കാലികമായി രജിത്തിനെ ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നും മാറ്റുകയാണെന്നും ബിഗ്ഗ് ബോസ്സ് രജിത്തിനെയും മറ്റ് മത്സരാര്‍ത്തികളെയും അറിയിച്ചു. ഈ തീരുമാനം ശെരിക്കും എല്ലാ മത്സരാര്‍ത്തികള്‍ക്കും വല്ലാത്ത ഷോക്ക് ആയിരുന്നു.ശരിക്കും ബിഗ്ഗ് ബോസ്സ് രജിത്തിനെ പുറത്താക്കിയതാണോ അതോ ഇത് ബിഗ്ഗ് ബോസ്സിന്റെ നിര്‍ദേശ പ്രകാരം രജിത്തും രേഷ്മയും കൂടി നടത്തുന്ന ഒരു നാടകമാണോ എന്നും പ്രേക്ഷകര്‍ക്ക് സംശയം ഉണ്ട്. എന്തൊക്കെ ആയാലും ഇതിന്‍റെ സത്യാവസ്ഥ വരും ദിവസങ്ങളില്‍ അറിയാം. ഇനി ഇത് സത്യമാണെങ്കില്‍ ഈ എലിമിനേഷന്‍ ബിഗ്ഗ് ബോസ്സിനെ ബാധിക്കും എന്ന് കാത്തിരുന്ന് കാണാം.All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube

1,354 views0 comments