ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് പുതിയ രണ്ടു പേര്‍ കൂടി - ആര്‍ ജെ സൂരജ് , പവന്‍ ജിനോ തോമസ്

ബിഗ്ഗ് മലയാളം സീസണ്‍ 2 യിലേക് പുതിയ രണ്ടു മത്സരാര്‍ത്തികള്‍ കൂടി പ്രവേശിച്ചു. ദോഹയില്‍ സ്തിരതാമസമാക്കിയ റേഡിയോ ജോക്കി ആര്‍ ജെ സൂരജും, മോഡലും മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പുമായ കോട്ടയം സ്വദേശി പവന്‍ ജിനോ തോമസ് എന്നിവരാണ് പുതിയ മത്സരാര്‍ത്തികള്‍.

കഴിഞ്ഞ ആഴ്ച എലിമിനേഷനില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. അതില്‍ തെസ്നി ഖാന്‍ ശനിയാഴ്ച പുറത്തായിരുന്നു. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ ആണ് ലാലേട്ടന്‍ തെസ്നി ഖാനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. വളരെ ജെനൂയിന്‍ ആയ ഒരു മത്സരാര്‍ത്തിയായിരുന്നു തെസ്നി. ആരോടും ഒരു പ്രശ്നങ്ങള്‍കും പോകാതെ സ്വന്തമായ ഒരു പ്രതിച്ചായ ഉണ്ടാകിയെടുക്കാന്‍ അവര്‍ക്കായി. എന്നാല്‍ താന്‍ ഒരു ഗെയിം കളിക്കാനാണ് വന്നത് എന്ന ഒരു വസ്തുത തെസ്നി മറന്നു പോയി എന്നു തോന്നി അവരുടെ വീട്ടിനകത്തുള്ള പ്രകടനം കണ്ടപ്പോള്‍. അല്ലങ്കില്‍ മറ്റുള്ളവരുടെ പ്രകടനത്തിനു മുമ്പില്‍ അവര്‍ക്ക് പിടിച്ചു നില്‍കാന്‍ കഴിയാതെ പോയി എന്നു വേണം കരുതാന്‍.


എട്ട് സ്ത്രീകളും ആറ് ആണുങ്ങളും ബാക്കി വന്ന വീട്ടില്‍ ഒരു ആണ്‍ പെണ്‍ സമത്വം വേണം എന്ന നിലയില്‍ ആണ് ലാലേട്ടന്‍ പുതിയതായി രണ്ടു പുരുഷന്മാരെ ആണ് വീട്ടിലേക്ക് അയക്കുന്നത് എന്നു പ്രഖ്യാപിക്കുന്നത്. ആദ്യമായി ആര്‍ ജെ സൂരജിനെയാണ് ലാലേട്ടന്‍ വീട്ടിലേക്ക് ക്ഷണിച്ചത്. ദോഹയില്‍ സ്തിരതാമസമാക്കിയ സൂരജ് ഒരു റേഡിയോ ജോക്കി എന്നതില്‍ ഉപരി ഒരു വീഡിയോ ബ്ലോഗര്‍ കൂടിയാണ്. ഒരു സോഷ്യല്‍ മെഡിയ അഡിക്ട് ആയ സൂരജ് എയ്ഡ്സ് ദിനത്തില്‍ മലപ്പുറത്ത് മൂന്നു മുസ്ലിം യുവതികള്‍ ഫ്ലാശ്മോബ് ചെയ്തതിനെ അനുകൂലിച്ചു പോസ്റ്റ് ഇട്ടതിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ആ പോസ്റ്റിന് ശേഷം തന്റെ ജീവനും ജോലിക്കും ഭീഷണിയും ഉണ്ടായി. ലാലേട്ടന്റെ കടുത്ത ആരാധകനായ സൂരജ് തന്റെ ഇഷ്ട താരത്തെ അടുത്തു കണ്ട അനുഭവവും പങ്കുവെച്ചു. വീട്ടിലുള്ള ഒട്ടുമിക്ക ആള്‍കാര്‍ക്കും സുപരിചിതനായ സൂരജ് ഒരു നല്ല മത്സരാര്‍ത്തി ആയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


കോട്ടയം സ്വദേശിയും 2019 മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പും ചെന്നൈയില്‍ സെറ്റില്‍ ആയിട്ടുള്ള പവന്‍ ജിനോ തോമസ് ആണ് മറ്റൊരു മത്സരാര്‍ത്തി. 2018 മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ഒരു ഫൈനലിസ്റ്റ് കൂടിയാണ് അദ്ദേഹം. അതിലുപരി ബിഗ് ബോസ്സ് മത്സരാര്‍ത്തി സുജോയുടെ കസിന്‍ കൂടിയാണ് പവന്‍. വളരെ വിനയ ഭാവത്തോടെ ആണ് സ്റ്റേജില്‍ കാണപ്പെട്ടതെങ്കിലും വീട്ടിലേക്കുള്ള എന്‍ട്രി ഒരു ബൈക്കില്‍ സ്റ്റൈല്‍ ആയിട്ടാര്‍ന്നു. സുജോ കസിന്‍ ആണെങ്കില്‍ കൂടി തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്തി രജിത് സര്‍ ആണെന്നായിരുന്നു പവന്റെ പ്രതികരണം. മോഡലിങ് രങ്കത്ത് പ്രവര്‍ത്തിക്കുന്ന പവന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുകയാണ് തന്റെ വലിയ ആഗ്രഹം.


കഴിഞ്ഞ ആഴ്ച രണ്ടു പുതിയ ആളുകള്‍ എത്തിയപ്പോളേ ബിഗ്ഗ് ബോസ്സ് വീട്ടിലെ പലരുടേം താളം തെറ്റി. ഇനി ഇവര്‍ എന്താണ് പ്ലാന്‍ ചെയ്തേക്കുന്നത് എന്നു നമുക്കു കാത്തിരുന്നു കാണാം. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്ടെ ദിവസേനയുള്ള അപ്ഡേറ്റുകള്‍ക്കായി നെയ്യപ്പം മെഡിയ വെബ്സൈറ്റ് സന്ദര്‍ശിക്കു.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india


278 views0 comments