ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നു ആരാണ് പുറത്തു ? രജിത്തിനോടു ആര്യ കാണിക്കുന്ന സ്നേഹം യാദ്ധാര്‍ത്യമോ ?


ബിഗ്ഗ് ബോസ്സ് വീട്ടിലെ ഏഴാമത്തെ ആഴ്ച ഇന്ന് തുടങ്ങി. സീസണ്‍ 2 പകുതിയോട് അടുക്കുമ്പോള്‍ കുറച്ചു പേര്‍ എലിമിനേഷനിലൂടെയും മറ്റ് കുറച്ചു പേര്‍ സുഖമില്ലാതെയും പുറത്തു പോയി. ബിഗ്ഗ് ബോസ്സ് ചരിത്രത്തില്‍ ആദ്യമായി മത്സരാര്‍ത്തികളെ പുറത്തു ആശുപത്രിയില്‍ വിദഗ്ഥ്ഹ ചികിത്സക്കായി കൊണ്ട് പോകേണ്ടി വന്നു. അങ്ങനെ സംഭവ ബഹുലമായ ഈ സീസണില്‍ മറ്റൊരു ഞായറാഴ്ച കൂടി വരവായി.


ആറു പേരാണ് ഇനി എലിമിനേഷനില്‍ ബാക്കി ഉള്ളത്. ഇന്നലെ വീണയെ ലാലേട്ടന്‍ സേഫ് ആക്കിയിരുന്നു. ഇന്ന് തുടക്കത്തില്‍ തന്നെ ആര്യയെയും ലാലേട്ടന്‍ സേഫ് ആക്കി. ആ തീരുമാനത്തില്‍ ഏറ്റവും സന്തോഷിച്ചത് രജിത് ആയിരുന്നു. കാരണം അദ്ദേഹത്തിന്റെ ജയില്‍ വാസം ആര്യ ഏറ്റെടുത്തത് കൊണ്ടും ഇന്നലെ ലാലേട്ടന്‍ ഒരുപാട് രൂക്ഷമായി ശകാരിച്ചത് കൊണ്ട് ആര്യ നല്ല വിഷമത്തില്‍ ആയിരുന്നത് കൊണ്ടും ആയിരുന്നു. എന്നെകിലും ഒരവസരം കിട്ടിയാല്‍ രജിത് ആര്യക്ക് എന്തേലും സഹായം ചെയ്തിരിക്കും എന്നു ലാലേട്ടന് വാക്കും കൊടുത്തു. അതുപോലെ ദയ സുഖമില്ലാതെ കഴിഞ്ഞ ആഴ്ച കൂടുതല്‍ ദിവസവും ചികിത്സയില്‍ ആയിരുന്നതിനാല്‍ ദയയെയും എലിമിനേഷനില്‍ നിന്നു ഒഴിവാക്കി. ഇനി ബാക്കി ഉള്ളത് നാലു പേരാണ്.


നാലു പേരുടെയും പേരെഴുതിയ ബോര്‍ഡുകള്‍ സ്റ്റോര്‍ റൂമില്‍ നിന്നും ഫുക്രുവും പ്രദീപും എടുത്തു കൊണ്ട് വന്നു. പേരിന്റെ ക്രമം അനുസരിച്ചു നാലു പേരോടും ബോര്‍ടിന്റെ പിന്നില്‍ നില്ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവരോടു ബോര്‍ഡില്‍ ഉള്ള കെട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ സൂരജും രജിത്തും സേഫ് സോണില്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. പ്രദീപും മഞ്ജുവും ടെയിഞ്ചര്‍ സോണില്‍ ആണെന്നും രേഖപ്പെടുത്തിയിരുന്നു. പ്രദീപിനോടും മഞ്ജുവിനോടും എല്ലാവരോടും യാത്ര പറഞ്ഞു സെല്‍ഫിയും എടുത്ത ശേഷം ആക്റ്റിവിറ്റി ഏരിയയില്‍ ചെല്ലാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. ആക്ടിവിറ്റി ഏരിയയില്‍ രണ്ടു കസേര ഇട്ടിട്ടുണ്ടായിരുന്നു അതില്‍ രണ്ടുപേരും ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ അവിടെ എന്താണ് നടക്കുന്നത് എന്നു മത്സരാര്‍ത്തികളെ കാണിച്ചില്ല. രണ്ടു സ്ത്രീകള്‍ വന്നു രണ്ടു പേരെയും വാതില്‍ തുറന്നു പുറത്തേക്ക് കൊണ്ട് പോയി. അതിനുശേഷം ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഒരു അലാറം അടിച്ചു. ഫുക്രുവിനോടു സ്റ്റോര്‍ റൂമില്‍ പോയി നോക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. ഫുക്രു സ്റ്റോര്‍ റൂം തുറന്നു നോക്കിയപ്പോള്‍ മഞ്ജു അവിടെ ഉണ്ടായിരുന്നു.


മഞ്ജു തിരിച്ചു വന്നപ്പോള്‍ മുതല്‍ കരച്ചില്‍ ആയിരുന്നു. പ്രദീപ് എവിടെയാണെന്നു അറിയാതെ ഉള്ള ഒരു കരച്ചില്‍ ആയിരുന്നു എന്നാണ് മഞ്ജു ലാലേട്ടനോഡ് പറഞ്ഞു. എന്നാല്‍ പ്രദീപ് തന്റെ അടുത്ത് എത്തിയെന്നും പറഞ്ഞു സ്റ്റേജില്‍ പ്രദീപ് വരുന്നത് ലാലേട്ടന്‍ മത്സരാര്‍ത്തികള്‍ക്ക് കാണിച്ചു കൊടുത്തു. പ്രദീപിന് അവരോടു സ്റ്റേജില്‍ നിന്നും യാത്ര പറയാന്‍ അവസരം കൊടുത്തു. ഒടുവില്‍ മഞ്ജുവിനോടൊപ്പം ഒരു ഗാനം കൂടി ആലപിച്ചിട്ടാണ് പ്രദീപ് വിടവാങ്ങിയത്. എന്നാല്‍ മഞ്ജുവിന്റെ കരച്ചില്‍ ഇനിയും കാണേണ്ടി വരുമല്ലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.


അതിനുശേഷം ബിഗ്ഗ് ബോസ്സ് ആര്യയെയും ജസ്ലയെയും ജയിലില്‍ അടക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രദീപ് പുറത്തു പോയത് നന്നായി എന്നു ആര്യ അഭിപ്രായപ്പെട്ടു. കാരണം ബിഗ്ഗ് ബോസ്സ് വീട്ടില്‍ നടക്കുന്ന കാര്യം ജെനൂയിന്‍ ആയിട്ട് വിളിച്ച് പറയാന്‍ പ്രദീപിന് കഴിയും എന്നാണ് ആര്യ അഭിപ്രായപ്പെട്ടത്. സത്യത്തില്‍ ആര്യ ഉദേശിച്ചത് രജിത്തിന്റെ സ്വഭാവം തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല. അപ്പോള്‍ ലാലേട്ടന് മുന്നില്‍ അവള്‍ രജിത്തിനോടുള്ള സ്നേഹവും ആദരവും അഭിനയിക്കുക ആയിരുന്നില്ലേ എന്നു സ്വഭാവികമായും സംശയം ഉളവാക്കുന്നുണ്ട്. ലാലേട്ടന്റെ വിമര്‍ശനങ്ങളില്‍ നിന്നു രക്ഷപ്പെടാനും പ്രേക്ഷകരുടെ സപ്പോര്‍ട്ടു കിട്ടാന്‍ വേണ്ടിയും ആര്യ വിടഗ്തമായി ഗയിം കളിക്കുവായിരുന്നോ എന്നു സംശയം തോന്നുന്നുണ്ട്. നാളെ ആരെയൊക്കെയാണ് ആര്യ നോമിനേറ്റ് ചെയ്യുക എന്നു കാത്തിരുന്ന് കാണാം.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury

#task #starnetwork #southindia

166 views0 comments