ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നു ഒരാള്‍ കൂടി പുറത്തേക്ക് ?ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഇല്‍ സുഖമില്ലാതെ പുറത്തു പോകുന്ന മത്സരാര്‍ത്തികളുടെ എണ്ണം ഓരോ ആഴ്ചയും കൂടി വരുകയാണ്. കണ്ണിനസുഖമായി കഴിഞ്ഞ തിങ്കളാഴ്ച സുജോ, അലക്സാന്‍ഡ്രാ, രേഷ്മ, രഘു എന്നിവര്‍ പുറത്തു പോയിരുന്നു. അസുഖമായി ചികിത്സയയില്‍ ആയിരുന്ന പവന്‍ മാത്രമായിരുന്നു തിരിച്ചു വന്നത്. എന്നാല്‍ വീണ്ടും ഒരു മത്സരാര്‍ത്തി കൂടി അസുഖം വന്നു പുറത്തേക്ക് പോയിരിക്കുകയാണ്. ഈ സീസണ്‍ ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്‍ക്ക് ആകെ കഷ്ടകാലം ആണെന്ന് തോന്നുന്നു. അസുഖങ്ങള്‍ ഇല്ലാത്ത ദിവസം തന്നെ ഇല്ലാന്നു തന്നെ പറയാം.


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഇലെ നാല്പതാം ദിവസമായ ഇന്ന് വീടിന് പുറത്തു പോയത് പവന്‍ ആണ്. കണ്ണിന് അസുഖമായി പുറത്തു പോയിരുന്ന പവന്‍ ഇരട്ടി പവറോടെ ആയിരുന്നു തിരിച്ചു വീട്ടിലേക്ക് എത്തിയത്. ഡോക്ടര്‍ രജിത് കുമാറിന്‍റെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു പവന്‍. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോളും പവന്‍ മാത്രമാണു രജിത്തിന് സപ്പോര്‍ട്ട് ആയി വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡിസ്കിന് വേദനയുമായി പവന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നാല്പതാം ദിവസം പ്രേക്ഷകര്‍ കണ്ടത്. വേദന മൂലം ഇരിക്കാനോ നില്‍ക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്ന പവനെ ബിഗ്ഗ് ബോസ്സ് ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ രാത്രി വൈകി തിരിച്ച് എത്തിയ പവന്‍ മനസ്സില്ലാമനസ്സോടെ ബിഗ്ഗ് ബോസ്സ് വീടിനോട് വിട പറയുകയായിരുന്നു. അത് പവന് തന്നെ എടുത്ത തീരുമാനം ആയിരുന്നു എന്നു ബിഗ്ഗ് ബോസ്സ് അന്നൌന്‍സ് ചെയ്യുകയും ചെയ്തു. ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളുമായി ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് വന്ന തനിക്ക് നിവര്‍ത്തിയില്ലാതെ പുറത്തേക്ക് പോകേണ്ടി വന്നിരിക്കുകയാണെന്ന് കരഞ്ഞു കൊണ്ടാണ് പവന്‍ മറ്റു മത്സരാര്‍ത്തികളെ അറിയിച്ചത്.


കുറച്ചു നാള്‍ മാത്രമേ വീട്ടില്‍ നിന്നുള്ളൂ എന്നുണ്ടെങ്കിലും എല്ലാ പ്രേക്ഷകരുടെയും ഇഷ്ട മത്സരാര്‍ത്തി ആയാണ് പവന്‍ ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞത്. വളരെ ജെനൂയിന്‍ ആയ മത്സരാര്‍ത്തി ആയിരുന്നു പവന്‍. തുടക്കത്തില്‍ വളരെ ശാന്ത സ്വഭാവക്കാരനായി തോന്നിയെങ്കിലും രണ്ടാം നാള്‍ തന്നെ തന്റെ കൈകരുത്തു കാട്ടി മറ്റുള്ളവര്‍ക്ക് ഒത്ത എതിരാളി ആണ് താന്‍ എന്നു തെളിയിച്ചിരുന്നു. രജിത് പവന്‍ ഫാന്‍ ആര്‍മി എന്നു ഒരു ആര്‍മി തന്നെ പുറത്തു ഫാന്‍സ് ഉണ്ടാക്കിയിരുന്നു. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാഞ്ഞതില്‍ ഒരുപാട് വിഷമിച്ചു കൊണ്ടാണ് പവന്‍ യാത്ര പറഞ്ഞത്. ശരിക്കും പറഞ്ഞാല്‍ ഈ സീസണില്‍ ഒരുപാട് പേര്‍ അസുഖമായും എലിമിനേഷനിലൂടെയും പുറത്തായി എങ്കിലും എന്നെ ഒരുപാട് വിഷമിപ്പിച്ച ഒരു പുറത്താകല്‍ ആയിരുന്നു പവന്‍റേത്. എന്നാല്‍ ഇത്രയും ദിവസം കൊണ്ട് ഒരുപാട് പേരുടെ ഇഷ്ട മത്സരാര്‍ത്തിയായി മടങ്ങുന്ന പവന് ഒരുപാട് അവസരങ്ങള്‍ ദൈവം അദ്ദേഹത്തിലേക്ക് എത്തിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. പവന് നിങ്ങള്‍ വിജയി ആയാണ് പുറത്തേക്ക് പോകുന്നത്. നിങ്ങളെ ഉടനെ തന്നെ ബിഗ് സ്ക്രീനില്‍ കാണട്ടെ എന്നു ആശംസിക്കുന്നു.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury

#task #starnetwork #southindia

453 views0 comments