ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നു നാലു പേര്‍ പുറത്തേക്ക്?


ബിഗ്ഗ് ബോസ്സ് വീട്ടില്‍ സമാധാന പരമായ അവസ്ഥ തകരുന്ന കാഴ്ച ആണ് കഴിഞ്ഞ ആഴ്ച മുതല്‍ കണ്ടു വരുന്നത്. അതിന്റെ തുടര്‍ച്ച എന്നോണം ഈ ആഴ്ചയും ബിഗ്ഗ് ബോസ്സ് വീട്ടിലെ ഗ്രൂപ്പു കളിയും കൂട്ടുകെട്ടുകളും തകരുന്ന തരത്തിലുള്ള കളികള്‍ ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. ഇന്നലത്തെ നോമിനേഷന്‍ പ്രക്രീയയില്‍ കഴിഞ്ഞ ആഴ്ചത്തെ സംഭവ വികാസങ്ങള്‍ എല്ലാവരെയും സ്വാധീനിച്ചിട്ടുണ്ട് എന്നു നിസ്സംശയം പറയാം.


ബിഗ്ഗ് ബോസ്സ് സീസണ്‍ 2 ഇലെ മുപ്പത്തി എട്ടാം ദിവസം എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ബിഗ്ഗ് ബോസ്സ് അനൌണ്‍സ് ചെയ്തത്. കണ്ണിന് അസുഖമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചു പേരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവര്‍ക്കും അസുഖം മാറിയതായും മറ്റ് നാലു പേരുടെ സ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ അവരെ സ്വന്തം വീടുകളിലേക്ക് വിട്ടതായും ബിഗ്ഗ് ബോസ്സ് മറ്റ് മത്സരാര്‍ത്തികളെ അറിയിച്ചു. പാവനാണ് അസുഖം മാറി ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് തിരികെ എത്തിയത്. അലക്സാന്‍ഡ്രാ, സുജോ, രഘു, രേഷ്മ എന്നിവരാണ് വീട്ടിലേക്ക് തിരികെ പോയത്.


അവര്‍ തിരിച്ചു ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് തിരികെ വരുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. പവന്റെ അഭിപ്രായത്തിലും അവര്‍ തിരിച്ചു എത്തും എന്നുള്ള ഉറപ്പുണ്ട്. എന്നാല്‍ ഈ ആഴ്ച ലാലേട്ടന്‍ വരുമ്പോള്‍ അറിയാം അവര്‍ തിരികെ വരുമോ അതോ പുതിയ ആള്‍ക്കാരെ വീട്ടില്‍ എത്തിക്കുമോ എന്നു. മറ്റുള്ളവര്‍ ആരുമായും ഇടപെടാതെ ഇരിക്കുമ്പോള്‍ ഇവര്‍ പുറത്തു പോയി എല്ലാം മനസ്സിലാക്കി തിരിച്ചു വന്നാല്‍ കളിയിലും അത് ബാധിക്കില്ലേ എന്നു എനിക് ന്യായമായും സംശയം ഉണ്ട്. എന്താണ് പുറത്തു കാണിക്കുന്നത് എന്നു അവര്‍ മനസിലാക്കുന്നത് കളിയുടെ ഗതി തന്നെ മാറ്റിയേക്കാം. അതുകൊണ്ട് അവരെ തിരികെ കൊണ്ട് വരരുത് എന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍കും അതായിരിക്കും അഭിപ്രായം എന്നാണ് എന്‍റെ മനസ്സ് പറയുന്നത്.

758 views0 comments