ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 - തെസ്നി ഖാന്‍ പുറത്ത്?ബിഗ്ഗ് ബോസ്സ് സീസണ്‍ 2 നാലാമത്തെ ആഴചയിലേക്ക് കടന്നു. ജസ്ലയുടെയും ദയയുടെയും പ്രവേശനത്തിനു ശേഷം ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. ജസ്ലയുടെയും രജിത്തിന്റെയും കുറച്ചു തര്‍ക്കങ്ങളും സുജോ അലക്സാന്‍ഡ്രാ എന്നിവരുടെ കുറച്ചു സൌന്ദര്യ പ്രശ്നങ്ങളും ഒഴിച്ചാല്‍ മറ്റൊന്നും തന്നെ ഈ ആഴ്ചയില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നില്ല. ആകെമൊത്തം ഒരു ജസ്ല-രഞ്ജിത് ഷോ തന്നെ ആയിരുന്നു ഈ കഴിഞ്ഞ ഒരാഴ്ച്ച. രേഷ്മയും പ്രദീപും തമ്മില്‍ ഒരു ചെറിയ പ്രണയം മോട്ടിടുന്നോ എന്നൊരു സംശയം കൂടി പ്രേക്ഷകര്‍കിടയില്‍ ഉണ്ടായി.


തിങ്കളാഴ്ച എലിമിനേഷന്‍ ആയി ആറ് പേരായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടത്. പ്രദീപ്, ആര്യ, രഘു, രജിത്ത്, വീണ, തെസ്നി ഖാന്‍ എന്നിവരായിരുന്നു ആ ആറ് പേര്‍. പ്രദീപും തെസ്നിയും ആയിരുന്നു പുറത്താകാന്‍ സാധ്യത കല്പിച്ചിരുന്ന രണ്ടു പേര്‍. സാധാരണയായി ഞായറാഴ്ച ആണ് പുറത്താകുന്ന മത്സരാര്‍ത്തിയെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് ലാലേട്ടനും ഏഷ്യാനെറ്റും തെറ്റിക്കുകയായിരുന്നു. ഇത്തവണ ശനിയാഴ്ച തന്നെ പുറത്തുപോകുന്ന ആദ്യ മത്സരാര്‍ത്തിയെ ലാലേട്ടന്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറവു വോട്ടുകളുമായി ഈ ആഴ്ച പുറത്താകുന്ന ആദ്യ മത്സരാര്‍ത്തി തെസ്നി ഖാന്‍ ആയിരുന്നു. ബിഗ് ബോസ്സ് വീട്ടില്‍ എത്തിയപ്പോള്‍ ഒരുപാട് ശോഭിക്കും എന്നു കരുതിയ മത്സരാര്‍ത്തി ആയിരുന്നു തെസ്നി. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു മറ്റുള്ളവരുടെ നിഴലില്‍ ഒതുങ്ങി കൂടാനായിരുന്നു തെസ്നിയുടെ വിധി. ഒടുവില്‍ വീട്ടില്‍ നിന്നും പുറത്തു പോകാന്‍ പ്രേക്ഷകരും വിധി എഴുതി.


ഇനി ഈ ആഴ്ച ബാക്കിയുള്ളത് അഞ്ചു പേരാണ്. എന്റെ നിഗമനം ശരിയാണെല്‍ ഒരാള്‍ കൂടി ഇന്ന് ബിഗ് ബോസ്സ് വീടിനോട് വിടപറയും. പ്രൊമോയും ചില വാര്‍ത്തകളും ശരിയാണെല്‍ ഇന്ന് വീണ്ടും ഒന്നോ രണ്ടോ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഈ സീസണ്‍ തുടങ്ങി ഒരു മാസം ആകുന്നതിന് മുന്നേ തന്നെ അഞ്ചു പേര്‍ പുറത്തു പോവുകയും രണ്ടു പേര്‍ പുതിയതായി എത്തുകയും ചെയ്തു. ഇന്ന് വീണ്ടും രണ്ടു പേര്‍ പുതിയതായി വരാനാണ് സാധ്യത കണക്കാക്കുന്നത്. ആദ്യം എത്തിയ പതിനേഴ് പേരില്‍ രജിത്തിന്നൊഴികെ മറ്റാര്‍ക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആരൊക്കെയാണ് ഇന്ന് പുതിയതായി വീട്ടില്‍ പ്രവേശിക്കുക എന്നു കാത്തിരുന്നു കാണാം.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #jasla #jaslamadassery #firozkunnumparambil #ksu #womenactivist #rationalist

174 views0 comments