ബിഗ് ബോസ്സ് വീട്ടില്‍ തമ്മില്‍ തല്ല് - 30ആം നാള്‍


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഇല്‍ ഏറ്റവും സംഭവബഹുലമായ ദിവസം ആയിരുന്നു മുപ്പതാം നാള്‍. അഞ്ചാം ആഴ്ചത്തെ ലക്ഷ്യൂറി ബഡ്ജെറ്റ് ടാസ്ക് ആണ് എല്ലാ മത്സരാര്‍ത്തിയേം പ്രകോപിപ്പിച്ചത്. ഒരു കോള്‍ സെന്‍റര്‍ ആയിരുന്നു ഇപ്രാവശ്യത്തെ വേദി. എല്ലാ മത്സരാര്‍ത്തികളും രണ്ടു ടീം ആയിട്ട് തിരിഞ്ഞു ആദ്യ ഘട്ടത്തില്‍ ഒരു ടീം കോള്‍ അറ്റെന്‍ഡ് ചെയ്യുകയും മറ്റേ ടീം കോള്‍ ചെയ്യുകയും വേണം. കോള്‍ ചെയ്യുന്ന ആള്‍ക്ക് ആരെ വിളിക്കണമെന്ന് തീരുമാനിക്കാം. അദ്ദേഹത്തിന് കോള്‍ അറ്റെന്‍ഡ് ചെയ്യുന്ന ആളെ എങ്ങനെ വേണമെങ്കിലും പ്രകോപിപ്പിക്കാം. പ്രകോപനം കൂടിയാല്‍ കോള്‍ അറ്റെന്‍ഡ് ചെയ്യുന്ന വ്യക്തി അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും കോള്‍ കട്ട് ചെയ്യാതെ പിടിച്ചു നില്‍കുകയും വേണം.


ആദ്യം രജിത് ആയിരുന്നു കോള്‍ ചെയ്യാന്‍ എത്തിയത്. അദ്ദേഹം വിളിക്കാന്‍ തിരഞ്ഞെടുത്തത് രേഷ്മയെ ആയിരുന്നു. രജിത് രേഷ്മയെ നല്ലപോലേ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പ്രദീപുമായും രഘുവായും ഉണ്ടായിട്ടുള്ള ഗോസ്സിപ്പുകള്‍ ആയിരുന്നു രജിത്തിന്റെ ആയുധം. എന്നാല്‍ കുറിക്കു കൊള്ളുന്ന മറുപടിയുമായി രേഷ്മയും തിരിച്ചു പ്രകോപിപ്പിച്ചു. ഒടുവില്‍ രണ്ടു പേരും കോള്‍ നിര്‍ത്താതെ പിടിച്ചു നിന്നു. പക്ഷേ പ്രകോപനപരമായി രേഷ്മ സംസാരിച്ചത് കൊണ്ട് രജിത്തിന്റെ ടീമിന് ഒരു പോയിന്‍റ് നേടാനായി. അടുത്തതായി ഫുക്രു ആണ് കോള്‍ ചെയ്യാന്‍ തയ്യാറായത്. ഫുക്രു തിരഞ്ഞെടുത്തത് വീണയെയാണ്. ഫുക്രു വീണയെപ്പറ്റി ഒരുപാട് നെഗറ്റീവ് കാര്യങ്ങള്‍ ആണ് ചൂണ്ടി കാട്ടിയത്. വീണ പരമാവധി പിടിച്ചു നില്‍കുന്നതായി കാണിച്ചു. പക്ഷേ ഫുക്രു കണ്ണെട്ടനെയും അംബുച്ഛനെയും കുറിച്ചു പറഞ്ഞു എന്നും പറഞ്ഞു വീണ സ്ഥിരം കരച്ചില്‍ പുറത്തെടുത്തു. കോള്‍ അറ്റെന്‍ഡ് ചെയ്യുന്ന സമയം നല്ലപോലേ പിടിച്ചു നിന്നെങ്കിലും അത് കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഇതും പറഞ്ഞു വീണ ഫുക്രുവുമായി വാക്ക് തര്‍ക്കമായി. ഗെയിം ആണെങ്കില്‍ അത് അതിന്റെ സ്പിരിറ്റില്‍ എടുക്കണമെന്നും കേട്ടിരിക്കന്‍ പറ്റില്ല എന്നുണ്ടായിരുന്നേല്‍ കോള്‍ വെച്ചിട്ടു പോകണമായിരുന്നു എന്നും ഫുക്രു വാദിച്ചു.


വീണ വീണ്ടും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ സാജുവും ആര്യയും ഇടപെട്ടു. അവര്‍ വീണയുടെ ഈ സ്വഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടയില്‍ രജിത് സമാധാന സന്ദേശമായി എത്തിയെങ്കിലും രഘു രജിത്തിന് നേരെ തിരിഞ്ഞു. ക്യാപ്റ്റന്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട എന്ന നിലപാടില്‍ രഘു ഉറച്ചു നിന്നു. രേഷ്മയോടും രജിത് വളരെ മോശമായാണ് സംസാരിച്ചതെന്നും അങ്ങനെ പെരുമാറുന്ന ഒരാള്‍ ഇതില്‍ ഇടപെടേണ്ട എന്നും വാദിച്ചു. എന്നാല്‍ ഇതില്‍ വീണ്ടും സാജു ഇടപെട്ടു. രഘുവും സാജുവും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമാണ് ഉണ്ടായത്. ഇതിനിടയില്‍ അലെക്സാന്ദ്രയും ഫുക്രുവും വീണ്ടും നേര്‍കുന്നേര്‍ തര്‍ക്കിക്കാന്‍ തുടങ്ങി. ഫുക്രു അലക്സാന്ദ്രയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍ സുജോ വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ അത് പ്രദീപ് ഏറ്റെടുത്തതോടെ സുജോയും പ്രദീപും അത് കയ്യാങ്കളിയിലേക്ക് എത്തും എന്നു തോന്നിയപ്പോള്‍ എല്ലാരും ഇടപെട്ടു വിഷയം നിര്‍ത്തിച്ചു. ബിഗ് ബോസ്സിന്റെ നിയമ പ്രകാരം രണ്ടു ടീമിനും പോയിന്‍റ് ഒന്നും നേടാനായില്ല.


വിഷയം പരിഹരിച്ച ശേഷവും വീണ തന്റെ നിലപാടില്‍ നിന്നു പിന്നോട്ടു പോകാന്‍ തയ്യാറായില്ല. കുടുംബത്തില്‍ ഉള്ളവരെ കുറിച്ചു മോശമായി പറയാന്‍ പാടില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ വൈകുന്നേരത്തോടെ ഫുക്രു വീണയുമായി വിഷയം രമ്യമായി പരിഹരിച്ചു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഫുക്രു കുടുംബത്തിനെ കുറീച് മോശമായൊന്നും പറഞ്ഞിട്ടില്ലായിരുന്നു. വീണ മനപ്പൂര്‍വം ഈ വിഷയത്തെ വലുതാക്കി കാണിക്കാന്‍ ശ്രമിച്ചതായാണ് ശ്രമിച്ചത്. ഒടുവില്‍ ഇന്നതെ ബാക്കി കാഴ്ചകള്‍ കൂടി കണ്ടപ്പോള്‍ രജിത് നല്ലൊരു കാപ്ഷനും ബിഗ്ഗ് ബോസ്സ് വീടിന് കൊടുത്തു - " ഡെവിള്‍സ് ഹൌസ്". പ്രവര്‍ത്തികൊണ്ടും വാക്കു കൊണ്ടും അക്ഷരാര്‍ത്തത്തില്‍ ഇന്ന് ബിഗ്ഗ് ബോസ്സ് വീട് ഒരു ഡെവിള്‍സ് ഹൌസ് തന്നെ ആയിരുന്നു.


ഇത്രയും നാള്‍ ചെറിയ തട്ടലും മുട്ടലുമായി പോയ വീടായിരുന്നു ബിഗ്ഗ് ബോസ്സ് വീട്. പ്രേക്ഷകര്‍കും ആവേശം കൊള്ളിക്കുന്ന വിഷയങ്ങളൊന്നും തന്നെ അധികം വീട്ടില്‍ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ കുറെ ഗ്രൂപ്പുകളും മറ്റുമായി സേഫ് ആയ കളികള്‍ ആയിരുന്നു മത്സരാര്‍ത്തികള്‍ കളിച്ചത്. അത് തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യം ഈ ആഴ്ചത്തെ ലക്ഷ്യൂറി ടാസ്കില്‍ ബിഗ്ഗ് ബോസ്സ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നു തന്നെയാണ് ഇന്നത്തെ സംഭവങ്ങളും നാളത്തെ പ്രൊമോയും കാണിക്കുന്നത്. എന്തായാലും ഇനി മുതല്‍ കളികള്‍ വേറെ ലെവല്‍ ആയിരിക്കുമെന്ന് നമുക്കും പ്രതീക്ഷിക്കാം.


#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury

#task #starnetwork #southindia

661 views0 comments