മഞ്ജുവിന്റെ അപേക്ഷ ബിഗ്ഗ് ബോസ്സും പ്രേക്ഷകരും കേട്ടു - 49 ആം ദിവസം പുറത്തേക്ക് ?ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഏഴാമത്തെ ആഴ്ച തികച്ചു. നാല്‍പ്പത്തി ഒമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ കുറെ പേര്‍ക്കു അസുഖമായും കുറച്ചു പേര്‍ എലിമിനേഷനിലൂടെയും വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. അമ്പത് ദിവസം പൂര്‍ത്തിയാക്കാതെ ഇന്ന് ആരേലും പുറത്തേക്ക് പോകുമോ എന്നറിയാന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് സംപ്രേക്ഷണം ചെയ്യുന്നത് കാരണം ഒരു മണിക്കൂര്‍ ലേറ്റ് ആയി രാത്രി പത്തു മണിക്കാണ് ഇന്നും നാളെയും ബിഗ്ഗ് ബോസ്സ് വീകെന്‍ഡ് എപിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.


ആറു പേരാണ് ഈ ആഴ്ചത്തെ എലിമിനേഷനില്‍ ഉണ്ടായിരുന്നത്. രജിത് ആര്യ ജസ്ല ഫുക്രു വീണ മഞ്ജു എന്നിവരായിരുന്നു ഈ ആഴ്ചത്തെ ജനവിധി കാത്തിരുന്നത്. സാധാരണ ഞായറാഴ്ച ദിവസമാണ് എലിമിനേഷന്‍ നടക്കുന്നത്. പക്ഷേ പ്രൊമോയില്‍ ലാലേട്ടന്‍ ഒരാളെ എലിമിനേറ്റ് ചെയ്യുന്നതായി കാണിച്ചിരുന്നു. അതാരായിരിക്കും എന്നാണ് അല്ലാവരും ഉറ്റുനോക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍റെ വക്കില്‍ നിന്നാണ് മഞ്ജു പത്രൊസ് രക്ഷപ്പെട്ടത്. എന്നാല്‍ ഈ ആഴ്ച ഭാഗ്യം തുണക്കുമോ എന്നാണ് മഞ്ജു കാത്തിരിക്കുന്നത്.


ഒരു ടാസ്കോട് കൂടിയാണ് ഇന്നത്തെ എപിസോഡ് തുടങ്ങിയത്. എല്ലാവര്‍ക്കും ദേഷ്യം തോന്നുന്ന ആള്‍ക്കാരോടു ദേഷ്യം തീര്‍ക്കാന്‍ ഒരവസരം ലാലേട്ടന്‍ കൊടുത്തു. ഒരു ബോക്സിങ് ബാഗും ഗ്ലൌസും മത്സരാര്‍ത്തികളുടെ ഫോട്ടോയും എല്ലാവര്‍ക്കും കൊടുത്തു. അവര്‍ക്ക് ദേഷ്യമുള്ള ആളുടെ ഫോട്ടോ ഓരോരുത്തര്‍ മുന്നോട്ട് വന്നു ബോക്സിങ് ബാഗില്‍ ആരോടാണോ ദേഷ്യം അവരുടെ ഫോട്ടോ പതിച്ച് അതില്‍ ഇടിക്കവുന്നതാണ്. ഇടിക്കുന്നതിന് മുന്നേ അതിനുള്ള കാരണം പറയുകയും വേണം. അതിലും താരമായത് രജിത് കുമാര്‍ ആണ്. അദ്ദേഹം തന്‍റേതൊഴിച്ച് മറ്റുള്ളവരുടെ എല്ലാം ഫോട്ടോ വെച്ചു കണക്കിനു കൊടുത്തു.


ഒടുവില്‍ ലാലേട്ടന്‍ എലിമിനേഷന്‍ പ്രക്രീയയിലേക്ക് കടന്നു. മഞ്ജുവിനോടു ദിവസവും വീട്ടില്‍ പോകണമെന്ന് പറഞ്ഞു കരച്ചില്‍ അല്ലേ എന്നും എന്നാല്‍ തന്റെ അടുത്തേക്ക് വന്നോളു എന്നും പറഞ്ഞു. എല്ലാവരോടും യാത്രയും പറഞ്ഞു ഒരുമിച്ച് ഒരു ഫോട്ടോയും എടുത്തിട്ടാണ് മഞ്ജു യാത്രയായത്. സത്യത്തില്‍ ബര്‍ണാച്ചനെ കാണണമെന്നും ഇനിയും വീട്ടില്‍ നില്‍കാനാവില്ലാ എന്നും ദിവസവും കരഞ്ഞു പറയാറുണ്ടായിരുന്നു മഞ്ജു. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ ബര്‍ണാച്ചനെ എത്രയും പെട്ടന്നു കാണിച്ചുകൊടുക്കുക എന്നും പറഞ്ഞു ബിഗ്ഗ് ബോസ്സിനോട് പലരും അപേക്ഷവരെ ചെയ്തിരുന്നു. ഒടുവില്‍ വളരെ സന്തോഷത്തോടെയായിരുന്നു മഞ്ജു ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞത്.


ഈ സീസണ്‍ അമ്പതാം എപ്പിസോഡിലേക്ക് കടക്കുമ്പോള്‍ പുതിയതായി ആരെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി എത്തുമോ അതോ ചികിത്സക്കായി പുറത്തു പോയ ആരെങ്കിലും തിരിച്ചു വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം പുതിയതായി ആരെങ്കിലും എത്താതെ ഇപ്പോളുള്ളവരെ വെച്ചു മാത്രം നൂറു ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നാളത്തെ എപ്പിസോഡില്‍ പല അപ്രതീക്ഷിത നീക്കങ്ങളും ഉണ്ടായേക്കാം. അതെല്ലാം കാത്തിരുന്നു തന്നെ കാണാം.


#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia

602 views0 comments