രജിത്തിനെ വിമര്‍ശിച്ച് ലാലേട്ടന്...വീണ സേഫ് സോണില്‍ ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ് 2 ന്റ്റെ ആറാമത്തെ ആഴ്ചയിലെ അവസാനത്തെ ദിവസമായ ഇന്ന് ബിഗ്ഗ് ബോസ്സ് വീട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നു കാണാന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഫുക്രു രജിത് വഴക്കും ആര്യയുടെ മോര്‍ണിംഗ് ടാസ്കില് രജിത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളും ലാലേട്ടന് അവരോടു ചോദിക്കും എന്നു പ്രൊമോ വന്നപ്പോള്‍ മുതല്‍ ഇന്നത്തെ എപിസോഡ് കാണാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.
ലാലേട്ടന് പതിവുപോലേ കഴിഞ്ഞ ആഴ്ച നടന്ന പല സംഭവംങ്ങളെ പറ്റി എല്ലാ മത്സരാര്‍ത്തികളോടും ചോദിച്ചു. സുഖമില്ലാതെ പുറത്തു പോയ എല്ലാവരും എത്രയും പെട്ടന്നു തിരിച്ചു വരും എന്നു തന്നെ ആണ് ലാലേട്ടന് മറ്റുളവരോടു പറഞ്ഞത്. ഇന്നത്തെ വിഷയം രജിത് തന്നെ ആയിരുന്നു. ബിഗ്ഗ് ബോസ്സ് വീട് രണ്ടു കുടുംബമായാണ് പ്രേക്ഷകര്ക് തോന്നുന്നത് എന്നു ലാലേട്ടന് മറ്റുള്ളവരോട് പറഞ്ഞു. ഒരു ഭാഗത്ത് രജിത്തും മറുഭാഗത്ത് മറ്റുള്ളവരും ആണ് മത്സരിക്കുന്നത് എന്നും എന്തു കൊണ്ടാണ് മറ്റുള്ളവരോട് കൂടാത്തതെന്നും രജിത്തിനോടു ലാലേട്ടന് ചോദിച്ചു. താന്‍ എന്തു പറഞ്ഞാലും മറ്റുള്ളവര്‍ അത് വേറെ രീതിയിലാണ് എടുക്കുന്നതെന്നും അതിനാല്‍ താന്‍ ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നുള്ളത് കൊണ്ടാണ് അവരോടു കൂടാതെ മാറി നില്‍ക്കുന്നതെന്നും രജിത് പറഞ്ഞു. മറ്റ് മത്സരാര്‍ത്തികളും രജിത്തിന്റെ ഈ സ്വഭാവത്തെ നല്ലത് പോലെ വിമര്‍ശിച്ചു. അവര്‍ എല്ലാം അദ്ദേഹത്തെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹമാണ് അവരുടെ കൂടെ കൂടാത്തതെന്നും ഷാജി പറഞ്ഞു. ഇനി എല്ലാവരുമായും ഒരുമിച്ച് കൂടി പൊയ്കൊള്ളാമെന്ന് രജിത് ലാലേട്ടനു വാക്കു കൊടുത്തു. അതുപോലെ കഴിഞ്ഞ ദിവസം ഫുക്രു രജിത്തിനെ ശാരീരികമായി നേരിട്ടത്തിനെയും ലാലേട്ടന് ശരിക്കും വിമര്‍ശിച്ചു. ഫുക്രുവിനും രജിത്തിനും അവസാന അവസരം ആണിതെന്നും ലാലേട്ടന് ഓര്‍മിപ്പിച്ചു. അതുപോലെ രജിത്തിനെ പറ്റി മോശമായി മോര്‍ണിംഗ് ടാസ്കിനിടയില് പരാമര്‍ശിച്ചതിന് ആര്യയെയും ലാലേട്ടന് ശകാരിച്ചു. മറ്റുള്ളവരെ പറ്റി പറയുമ്പോള്‍ നല്ലത് മാത്രം പറയുകയും രജിത്തിനെ പറ്റി പറയുമ്പോള്‍ മാത്രം വളരെ മോശം പറഞ്ഞതിനെ പറ്റിയും ലാലേട്ടന് ആര്യയോട് ചോദിച്ചു. മറുപടി പറയാന്‍ ആര്യ നല്ലതുപോലെ ബുദ്ധിമുട്ടുന്നതായി തോന്നി. ഭക്ഷണം വലിച്ചെറിഞ്ഞതിന് ജസ്ലയോടും നല്ല ചൂടായാണ് ലാലേട്ടന് സംസാരിച്ചത്. ജസ്ലയോട് ഭക്ഷണം ഇല്ലാന്നു രജിത് പറഞ്ഞുന്നു പറഞ്ഞപ്പോള്‍ അത് പച്ച കള്ളമാണെന്നും അങ്ങനെ അല്ല താന്‍ പറഞ്ഞതെന്നും രജിത് ലാലേട്ടനോടു പറഞ്ഞു. പറഞ്ഞതെല്ലാം താന്‍ കണ്ടെന്നും ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുതെന്നും ലാലേട്ടന് ജസ്ലയോട് ആവശ്യപ്പെട്ടു.
ഈ ആഴ്ച എലിമിനേഷനില്‍ ആകെ ഏഴു പേര് ആയിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അതില്‍ ദയ ഒഴിച്ച് മറ്റുള്ളവര്‍ എല്ലാം ബിഗ്ഗ് ബോസ്സ് ഹൌസില്‍ ഉണ്ടായിരുന്നു. ദയക്ക് കണ്ണിന് അസുഖമായി ചികിത്സയില്‍ ആണ്. ഏഴു ബോര്‍ഡുകള്‍ വെച്ചു അതില്‍ നിന്നും ഒരു ബോര്‍ഡ് ലാലേട്ടന് സെലക്ട് ചെയ്തു. അതില്‍ വീണയുടെ ചിത്രവും കൂടെ സേഫ് സോണ്‍ എന്നു എഴുതിയിട്ടും ഉണ്ടായിരുന്നു. ബാക്കി ഉള്ളവരുടെ തീരുമാനം നാളെ പറയാമെന്ന് പറഞ്ഞു ലാലേട്ടന് ഇന്നത്തെ ദിവസം പ്രേക്ഷകരോടും മത്സരാര്‍ത്തികളോടും വിട പറഞ്ഞു.
#movies #entertainment #season2 #biggbossseason2 #biggbossmalayalam #news #mohanlal #kerala #asianet #rjsooraj #pawanjinothomas #rajith #jasla #lalettan #neyyapammedia #modelling #india #malayalam #biggbossmalayalamseason2 #luxury