ലക്ഷ്വറി ടാസ്കിൽ മോശം മത്സരാർത്ഥിയെ തിരഞ്ഞെടുത്തത് നീതിയുക്തമായോ ?


ബിഗ് ബോസ് മലയാളം സീസൺ 2 അമ്പതാം എപ്പിസോഡിനോട് അടുക്കുകയാണ് . നാല്പത്തിയാറാം ദിവസമായ ഇന്നലെ ലക്ഷ്വറി ടാസ്കിലെ മികച്ച മൂന്നു മത്സരാര്ഥികളെയും രണ്ടു മോശം മത്സരാര്ഥികളെയും തിരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെടുകയുണ്ടായി. മികച്ച മത്സരാർത്ഥികൾ ക്യാപ്റ്റൻസി ടാസ്കിലും മോശം മത്സരാർത്ഥികൾ ജയിലിലേക്കും പോകും.


തികച്ചും കായിക പരമായിരുന്നു ഈ ആഴ്ചത്തെ ബിഗ് ബോസ് ലക്ഷ്വറി ടാസ്ക്. പലരും അവരുടെ വൈരാഗ്യം തീർക്കാൻ ഈ ടാസ്ക് ദുരുപയോഗം ചെയ്തോ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. ജെസ്‌ലയും ഫുക്രുവും കുറച്ചു നാടകങ്ങളും കുറച്ചു അഭിനയവും ഒക്കെ ആയി ടാസ്ക് നാടകീയമാക്കിയപ്പോൾ സാജു ആര്യ വീണ രജിത് എന്നിവർ ടാസ്കിനെ ടാസ്‌ക്കായി കണ്ടു തന്നെ മത്സരിക്കുക ഉണ്ടായി. തന്റെ ശക്തി എന്താണെന്ന് കാട്ടാൻ ആയി സാജു ഫക്രുവിനെ കായിക പരമായി നേരിടുകയും ചെയ്തു. എന്നാൽ പലരും രജിത് ചെയ്യുന്ന കാര്യങ്ങൾ മാത്രം മോശമായിട്ടു ചിത്രീകരിക്കുന്നതും കണ്ടു. ടാസ്കിന്റെ രണ്ടാം റൗണ്ടിൽ ഫുക്രു പറയുന്നത് അനുസരിച്ചു ടാസ്കിൽ ഒട്ടും ശ്രദ്ധ കൊടുക്കാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന സൂരജിനെയും ജസ്ലയെയും ആണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. രണ്ടാം ഘട്ടത്തിലെ ആദ്യ റൗണ്ടിൽ പരിക്കേറ്റ മഞ്ജു ബാക്കി മൂന്ന് റൗണ്ടിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്‌തു.


എന്നാൽ ഫുക്രുവിന്റെ ചവിട്ടേറ്റ് ആദ്യ ദിവസവും ടാസ്കിനിടയിൽ സൂരജുമായി ഏറ്റുമുട്ടി തോളിനു രണ്ടാം ദിവസവും പരിക്കേറ്റിട്ടും വീറും വാശിയോടും കൂടി കളിച്ച രജിത് നല്ല രീതിയിൽ തന്നെ ഗെയിം കളിച്ചു. കൂടാതെ നാല് പേരുടെയും കഠിന ശ്രമത്തിന്റെ ഫലമായി അവരുടെ ടീം വിജയിക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻസി ടാസ്കിനായി ജയിച്ച ടീമിലെ മൂന്ന് പേരെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ രജിത് സ്വയം ആ സ്ഥാനം വേണ്ടാന്ന് വെക്കുകയായിരുന്നു. തനിക്കു വേണ്ടി കഴിഞ്ഞ ആഴ്ച ആര്യ ജയിലിൽ പോയതിനു പരിഹാരം ആയി താൻ ആ സ്ഥാനം ആര്യയ്ക്ക് വിട്ടു നൽകുകയാണ് എന്നാണ് അദ്ദേഹം കൊടുത്ത വിശദീകരണം. അങ്ങനെ സാജു, ആര്യ, വീണ എന്നിവർ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ അർഹത നേടി. എന്നാൽ മോശം മത്സരാർത്ഥിയെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ സാജു ഒഴികെ എല്ലാവരും രജിത്തിനെയും കുറച്ചു പേർ ഫുക്രുവിനെയും തിരഞ്ഞെടുത്തു.

എന്നാൽ സാജു ചെയ്ത നോമിനേഷൻ അക്ഷരാർത്ഥത്തിൽ ശരി ആയിരുന്നു. സൂരജിനെയും ജസ്ലയെയും ആണ് കാര്യങ്ങൾ നിരത്തി സാജു നോമിനേറ്റ് ചെയ്തത്. എന്നാൽ ഒരിക്കലും ജയിലിനകത്തു പോകേണ്ടി വരുമെന്നു താൻ കരുതിയില്ല എന്ന് രജിത് ഫുക്രുവിനോട് പറഞ്ഞു. സ്വന്തം ടീം തന്നെ ആണ് താങ്കളെ ചതിച്ചത് എന്ന് ഫുക്രു പറഞ്ഞു. തന്റെ അഭിപ്രായത്തിൽ രജിത് നന്നായി തന്നെ ആണ് കളിച്ചതെന്നും മറ്റുള്ളവർ മനഃപൂർവം അദ്ദേഹത്തിനെ പുറത്താക്കാൻ കാരണങ്ങൾ കണ്ടു പിടിക്കുകയാണെന്നും ഫുക്രു പറഞ്ഞു.അതുപോലെ സ്നേഹം കാണിക്കുന്ന പലരും ഫേക്ക് ആണെന്നും രജിത്തിന്‌ പുറത്തു നല്ല സപ്പോർട് ഉണ്ടെന്നു ലാലേട്ടൻ പറഞ്ഞു അറിഞ്ഞിട്ടാണ് ഈ സ്നേഹമെന്നും ഫുക്രൂ ഓർമിപ്പിച്ചു. വീണയെയാണ് ഫുക്രു ഉദേശിച്ചത്. അതെല്ലാം തനിക്കു അറിയാമെന്നായിരുന്നു എന്നായിരുന്നു രജിത്തിന്റെ മറുപടി. മോശം മത്സരാർത്ഥി ആയി രജിത്തിനെ നോമിനേറ്റ് ചെയ്യാൻ ആര്യ പറഞ്ഞ വാക്കുകൾ കേട്ടാൽ അറിയാം വെറുതെ അദ്ദേഹത്തിനെ കുറ്റം പറയാൻ വേണ്ടി പറഞ്ഞതാണെന്ന്.


എന്റെ അഭിപ്രായത്തിൽ മോശം മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ ഒരു മാനദണ്ഡം ബിഗ് ബോസ് വെക്കണം. അല്ലെങ്കിൽ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ എന്ത് മാനദണ്ഡത്തിലാണ് മോശം മത്സരാർത്ഥികളെ സെലക്ട് ചെയ്യുന്നത് എന്ന് മറ്റുള്ളവരോട് ചോദിക്കണം. ഒരാളോട് പക പൊക്കാൻ വേണ്ടി മാത്രം ആയി കാണുന്ന ഈ അവസരം നിർത്തിച്ചു നേരായ മാർഗത്തിൽ യഥാർത്ഥ മോശം മത്സരാർത്ഥിയെ തിരഞ്ഞെടുക്കാൻ അവർക്കു മാർഗ നിർദേശം കൊടുക്കണം. ഇത് ചെയ്തില്ലേൽ എല്ലാ ആഴ്ചയും രജിത് എലിമിനേഷൻ ലിസ്റ്റിൽ വരുന്ന പോലെ അദ്ദേഹം തന്നെ ആകും എല്ലാ ആഴ്ചയിലും ജയിലിലെ അന്തേവാസി എന്ന് നിസ്സംശയം പറയാൻ പറ്റും.

ഡെയിലി ടാസ്കിൽ ഈ ആഴ്ച പുറത്തു പോകുന്നത് ആരാകും എന്ന ചോദ്യത്തിന് രജിത് ആണ് പോകുന്നത് എന്ന പ്രവചിച്ച മഞ്ജു അറിയുന്നുണ്ടോ ആവോ പുറത്തു രജിത്തിനുള്ള സപ്പോർട്ട്. എന്റെ അഭിപ്രായത്തിൽ ഈ ആഴ്ച അധികം സ്ക്രീൻ സ്പേസ് കിട്ടാതിരുന്ന രജിത്തിന് ഒരു ദിവസത്തെ മുഴുവൻ സ്ക്രീൻ സ്പേസ് കിട്ടാൻ ഈ ജയിൽ വാസം ഉപകാരപെട്ടു എന്ന് വേണം കരുതാൻ. ആ അവസരം അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. കൂടാതെ ഫുക്രുവും കിട്ടിയ അവസരം തന്റെ ഈ ആഴ്ചത്തെ ചീത്തപ്പേര് ഒരു വിധം മാറ്റാനും ഉപയോഗിച്ചു. ചില ബുദ്ധി ജീവികളുടെ അതിബുദ്ധി മറ്റുള്ളവർക് വളരാനുള്ള വളം ആകും എന്ന് രജിത് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയും ചെയ്തു.


കൂടുതൽ ബിഗ് ബോസ് വാർത്തകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. അതുപോലെ പുതിയ സിനിമ വിശേഷങ്ങൾക്കായും ട്രാവൽ വ്ലോഗുകൾക്കായും സോഷ്യൽ മീഡിയയിലും യൂട്യുബിലും ഞങ്ങളെ ഫോളോ ചെയ്യുക.


#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia


108 views0 comments