സുജോയും അലെക്സാന്ദ്രയും തമ്മിലുള്ള പ്രണയം ഗയിം സ്റ്രാറ്റജി ? ഈ ആഴ്ച ആരൊക്കെ നോമിനേഷനില്‍ ?ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 എട്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ഇന്നലെ അഞ്ചു പേരാണ് ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത്. അസുഖമായി പുറത്തു പോയ മൂന്നു പേരും പുതിയ മത്സരാര്‍ത്തികളായ രണ്ടു പേരും ആണ് വീട്ടിലേക്ക് പ്രവേശിച്ചത്. മൂന്നു പേര്‍ വീട്ടിലേക്ക് പോയി എന്നാണ് ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികളെ അറിയിച്ചത്. എന്നാല്‍ ഇവര്‍ വീട്ടിലേക്ക് പോയില്ലാ എന്നും ഏകാന്തമായി ബിഗ്ഗ് ബോസ്സ് താമസിപ്പിച്ചിരിക്കുക ആയിരുന്നെന്നും ആണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ ഇനി അവരുടെ കളിയുടെ സ്ട്രാറ്റേജി മാറ്റിയാല്‍ അതിനു അര്‍ത്ഥം അവര്‍ പുറത്തു നിന്നു കളി കണ്ടിട്ടുണ്ട് എന്നാണ്.


ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഇന്ന് ആദ്യം ഈ ആഴ്ചത്തെക്കുള്ള നോമിനേഷന്‍ പ്രക്രീയ ആണ്. ഓരോ മത്സരാര്‍തിയും ആരെയൊക്കെ ആണ് നോമിനേറ്റ് ചെയ്തതെന്ന് നോക്കാം.


രജിത് - ഫുക്രു, ജസ്ല

സൂരജ് - വീണ, രജിത്

ആര്യ - രജിത്, ജസ്ല

വീണ - രജിത്, ഫുക്രു

ഫുക്രു - വീണ, രജിത്

സാജു - ഫുക്രു, ജസ്ല

ജസ്ല - ആര്യ, വീണ


രജിത്, ആര്യ, ഫുക്രു, വീണ, ജസ്ല, സൂരജ് എന്നിവരാണ് ഈ ആഴ്ച നോമിനേഷനില്‍ എത്തിയ മത്സരാര്‍ത്തികള്‍. സൂരജ് കഴിഞ്ഞ ആഴ്ചത്തെ ഓപ്പണ്‍ നോമിനേഷനിലൂടെ ആണ് ലിസ്റ്റില്‍ എത്തിയത്. ആര്യ ഇത്തവണയും സേഫ് കാര്‍ഡ് ഉപയോഗിച്ചില്ല. അലക്സാന്‍ഡ്രാ, സുജോ, രഘു, അമൃത, അഭിരാമി എന്നിവര്‍ക്ക് നോമിനേഷനില്‍ പങ്കെടുക്കാനോ മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യാനോ കഴിയില്ല.


സുജോയും ഫുക്രുവും തമ്മിലുള്ള സംഭാഷണം നമ്മുടെ എല്ലാവരുടെയും സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു. സുജോയും അലെക്സന്ദ്രയും തമ്മിലുള്ള പ്രണയം വെറും നാടകം ആയിരുന്നെന്നും അത് വീട്ടില്‍ നില്‍കാനുള്ള ഗെയിം ആയിരുന്നു എന്നും ആണ് സുജോ വെളിപ്പെടുത്തിയത്. സഞ്ചനയും താനും വര്‍ഷങ്ങളായി പ്രണയത്തില്‍ ആണെന്നും എന്നാല്‍ പവന്‍ വന്നപ്പോള്‍ ആണ് ഈ ഗെയിം അവളെ ഒരു പാഡ് വേദനിപ്പിച്ചെന്ന് തനിക്ക് മനസിലായെന്നും അതുകൊണ്ടു ഇനി അങ്ങനെ ഗെയിം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലാന്നും സുജോ പറഞ്ഞു. ആര്യയുടെ അഭിപ്രായത്തില്‍ അലെക്സാന്ദ്രയ്ക്ക് അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവളെ സുജോ ഉപയോഗിക്കുക ആയിരുന്നു എന്നും അവള്‍ നല്ല ബോള്‍ഡ് ആയിട്ടുള്ള ഒരു വ്യക്തി ആണ് എന്നും അവള്‍ അത് ഫേസ് ചെയ്യുമെന്നും ആര്യ പറഞ്ഞു.


എന്നാല്‍ അലെക്സാന്ദ്രയും ജസ്ലയും തമ്മിലുള്ള സംഭാഷണത്തില്‍ സുജോ തന്നെ മനപൂര്‍വം യൂസ് ചെയ്യുകയായിരുന്നു എന്നും വീട്ടില്‍ പോയപ്പോള്‍ തന്‍റെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിരിക്കുന്ന പോലെ തോന്നി എന്നും പറഞ്ഞു. സുജോ തന്നോടു അവന്‍റെ റിലേഷന്‍ഷിപ് ബ്രേക് അപ്പ് ആയെന്നും അവനു തന്നെ ഇഷ്ടമാണെന്നും ആണ് തന്നോടു പറഞ്ഞത്. വീട്ടിലുള്ള മറ്റ് മത്സരാര്‍ത്തികളോടും താന്‍ ബ്രേക് അപ്പ് ആയെന്നാണ് പറഞ്ഞത്. എന്നാല്‍ സുജോ തന്‍റെ റിലേഷന്‍ഷിപ് ബ്രേക് അപ്പ് ചെയ്തിട്ടില്ലാ എന്ന് പവന്‍ വന്നപ്പോള്‍ ആണ് തനിക്ക് മനസ്സിലായത് എന്നും സാന്ദ്ര വെളിപ്പെടുത്തി. പവന് സഞ്ജന സ്വന്തം പെങ്ങളെ പോലെ ആണെന്നും അതിന്‍റെ വിഷമത്തിലാണ് അവന്‍ അങ്ങനെ പെരുമാറിയാതെന്നും അവന്‍ തന്നോടു നേരിട്ടു വന്നു ഇത് പറഞ്ഞിരുന്നു എങ്കില്‍ ഇതില്‍ നിന്നും പിന്‍മാറിയേനെ എന്നും സാന്ദ്ര പറഞ്ഞു. തിരിച്ചു വന്നിട്ട് സുജോ ഫുക്രുവിനോട് ഈ റിലേഷന്‍ സ്റ്രാറ്റജി ആയിരുന്നു എന്നു പറഞ്ഞെന്നും അവനെ വിശ്വസിക്കാന്‍ കൊള്ളില്ലാന്നും ജസ്ലയോട് വെളിപ്പെടുത്തി.


എന്തായാലും പുറത്തു പോയി ഗെയിം കണ്ടിട്ട് തന്നെ ആണ് അവര്‍ വന്നേക്കുന്നത് എന്ന് നിസ്സംശയം പറയാം. കാരണം സുജോയുടെയും രഘുവിന്റെയും സാന്ദ്രയുടെയും ഗെയിം സ്റ്രാറ്റജി നല്ല പോലെ മാറ്റിയിട്ടുണ്ട്. അതുപോലെ അവര്‍ ആരും രജിത്തിനോടു പണ്ടത്തെ പോലെ തര്‍ക്കിക്കാന്‍ നില്‍കുന്നതും ഇല്ല. ഇനി കളികള്‍ ഏത് ലെവല്‍ ആണെന്ന് കാത്തിരുന്നു തന്നെ കാണാം.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


#biggboss #biggbossmalayalam #biggbossmalayalamseason2 #rajith #saju #pashaanamshaji #arya #veena #manju #fukru #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu

217 views0 comments