ഇനിയും തള്ളുമെന്ന് അനൂപ്? തന്‍റെ ദേഹത്ത് കൈവെക്കാന്‍ കിടിലന്‍ ? ബിഗ്ഗ് ബോസ് വീട് എന്താ ചന്തയോ?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3ല്‍ മത്സരാര്‍ത്തികളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വന്നു കൊണ്ടിരിക്കയാണ്. ഇതുവരെ ഉള്ള ആഴ്ചകളില്‍ ഏറ്റവും സംഭവബഹുലമായ ആഴ്ചയാണ് ഇപ്പോ കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ഒരുവിധം എല്ലാ മത്സരാര്‍ത്തികളും കരച്ചില്‍ ഒക്കെ വിട്ടു അക്രമം ആണ് വീട്ടിനുള്ളില്‍ നില്ക്കാന്‍ ഉള്ള സ്ട്രാടജി ആയി എടുത്തിരിക്കുന്നത്. മറ്റുള്ളവരെ പ്രോവോക്ക് ചെയ്തു കണ്ടന്‍റ് ഉണ്ടാക്കുക എന്നത് ചെയ്തു കൊണ്ടിരുന്നത് ഫിറോസും സജ്നയും ആയിരുന്നു. എന്നാല്‍ ഉറക്കമെഴുന്നേറ്റ പലരും ഈ ആഴ്ച അത് ഒരു സ്ട്രാടജി ആയി കണ്ടു അത് തന്നെ ചെയ്യാന്‍ തുടങ്ങിയതിന് ബിഗ്ഗ് ബോസ്സ് വീട് സാക്ഷിയായി. എന്തായാലും ജയില്‍ നോമിനേഷന്‍ ഉള്ള ഇന്ന് എന്തൊക്കെ പ്രകോപനങ്ങള്‍ ആണ് ബിഗ്ഗ് ബോസ്സ് വീട്ടില്‍ അരങ്ങേറാന്‍ പോകുന്നത് എന്നു കാത്തിരുന്നു കാണാം.

ഇന്നത്തെ ദിവസത്തെ കാഴ്ചകള്‍ തുടങ്ങിയത് തന്നെ ജയില്‍ നോമിനേഷനില്‍ നിന്നു തന്നെ ആണ്. ജയില്‍ നോമിനേഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ തവണ ലാലേട്ടന്‍ മത്സരാര്‍ത്തികളെ വാര്‍ണ്‍ ചെയ്തത് കൊണ്ട് ഇത്തവണ എല്ലാവരും നല്ല രീതിയില്‍ തന്നെ നോമിനേറ്റ് ചെയ്യുമെന്നു കരുതിയിരുന്നു. എന്നാല്‍ ഇത്തവണയും പഴയത് പോലെ തന്നെ ആയിരുന്നു നോമിനേഷന്‍. ടാസ്കിനിടക്ക് പിടിച്ച് തള്ളിയതിന് ഫിറോസ് സജ്ന സന്ധ്യയെയും അനൂപിനെയും നോമിനേറ്റ് ചെയ്തപ്പോള്‍ മണിക്കുട്ടന്‍ ആരെയും നോമിനേറ്റ് ചെയ്തില്ല. എന്നാല്‍ ടാസ്കിനിടക്ക് സന്ധ്യയുടെ മത്സരത്തെ കുറിച്ച് കുറ്റം പറഞ്ഞ മണിക്കുട്ടന്‍ സന്ധ്യയെ നോമിനേറ്റ് ചെയ്യാതിരുന്നത് പൊളി ഫിറോസിനെ ചൊടിപ്പിച്ചു. എന്നാല്‍ അത് തന്‍റെ തീരുമാനം ആണെന്നും താന്‍ ആരെയും നോമിനേറ്റ് ചെയ്യേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും മണിക്കുട്ടന്‍ പറഞ്ഞു. ടിംപലും അതേ രീതി പിന്തുടര്‍ന്നപ്പോള്‍ പൊളി ഫിറോസ് ആ തീരുമാനത്തെ ചോദ്യം ചെയ്തു.

കഴിഞ്ഞ തവണ ലാലേട്ടന്‍ പറഞ്ഞതാണ് നോമിനേഷന്‍ സീരിയസ് ആയിട്ടെടുക്കണമെന്നും ഇവിടെ എല്ലാവരും വീണ്ടും പഴയ രീതി തന്നെ ആണ് ചെയ്യുന്നതെന്നും പൊളി ഫിറോസ് മറ്റുള്ളവരുടെ മുന്നില്‍ പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും പറഞ്ഞു കിടിലന്‍ ഫിറോസ് പൊളി ഫിറോസിനോടായി തിരിഞ്ഞു. ക്യാപ്റ്റന്‍ സായി ഇടപെട്ട് നോമിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പറഞ്ഞു. എന്നാല്‍ സന്ധ്യയുടെ നോമിനേഷനില്‍ പൊളി ഫിറോസിനെ കളിയാക്കുന്ന രീതിയില്‍ ആണ് സംസാരിച്ചത്. സൂര്യയും ജയിലില്‍ പോകില്ല എന്നുറപ്പുള്ളത് കൊണ്ട് ഫിറോസിനെയും ഭാഗ്യാലക്ഷ്മിയെയും നോമിനേറ്റ് ചെയ്തു. അഡോണിയും അനൂപിനെ മാത്രമേ നോമിനേറ്റ് ചെയ്തുള്ളൂ. കിടിലന്‍ ഫിറോസ് അനൂപിനെയും തന്നെ തന്നെ സെല്‍ഫ് നോമിനേറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വന്ന അനൂപിന്‍റെ നോമിനേഷന്‍ ആണ് സ്ഥിതി വഷളാക്കിയത്. തന്‍റെ നേര്‍ക്ക് സംസാരിച്ചപ്പോള്‍ തന്‍റെ മുഖത്ത് തുപ്പല്‍ വീണത് കൊണ്ടാണ് താന്‍ തള്ളിയത് എന്നും ബിഗ്ഗ് ബോസ്സ് നിയമം അനുസരിച്ചു തല്ലാന്‍ പാടില്ലാന്നു ആണ് പറഞ്ഞിട്ടുള്ളത് എന്നും തള്ളരുത് എന്നു പറഞ്ഞിട്ടില്ലാന്നും അനൂപ് പറഞ്ഞു.

ഒരാള്‍ സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിക്കുന്നു എന്നു പറയുന്നതു അദ്ദേഹത്തെ ഇന്‍സല്‍ട്ട് ചെയ്യുന്നതിന് തുല്ല്യം ആണെന്നും ഇങ്ങനെ പറയാന്‍ പാടില്ല എന്നും സജ്ന പറഞ്ഞു. അങ്ങനെ ആണെങ്കില്‍ തനിക്കും അത് തിരിച്ചു ചെയ്യാന്‍ അറിയാമെന്നും അടുത്ത ടാസ്കില്‍ താന്‍ അത് തിരിച്ചു ചെയ്യുമെന്നും പറഞ്ഞു പൊളി ഫിറോസും അനൂപിനെ നേരെ വന്നു. എന്നാല്‍ കിടിലന്‍ അതിലിടപ്പെട്ടു പൊളി ഫിറോസിനെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അത് കയ്യാങ്കളിയിലേക്ക് വരെ എത്തുകയും ചെയ്തു. മറ്റുള്ളവര്‍ ഇടപെട്ടാണ് രണ്ടു ഫിറോസുമാരെയും പിടിച്ച് മാറ്റിയത്. എനിക്കു തോന്നുന്നത് കിടിലന്‍ ഫിറോസിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം ഫിറോസ് സജ്നയെ പുറത്താക്കാന്‍ നോമിനേഷനിലൂടെ കഴിയില്ല എന്നും അതിനാല്‍ പൊളി ഫിറോസിനെ പ്രകോപിപ്പിച്ചു തന്‍റെ മേല്‍ കൈവെപ്പിച്ചു ബിഗ്ഗ് ബോസ്സ് വീട്ടിലെ നിയമം തെറ്റിച്ചു പുറത്താക്കാന്‍ ആണ് കിടിലത്തിന്‍റെ പ്ലാന്‍ എന്നാണ്. രണ്ടു ദിവസമായി ചെറിയ വിഷയങ്ങള്‍ക്ക് പോലും തന്‍റെ മേല്‍ കൈവെക്കു എന്നും പറഞ്ഞു കിടിലന്‍ പൊളി ഫിറോസിനെ പ്രകോപിപ്പിക്കുന്നത് അതിനാണ് എന്നാണ് എന്‍റെ വിശ്വാസം.

എന്തായാലും നോമിനേഷന്‍റെ അവസാനം ബിഗ്ഗ് ബോസ്സ് തന്നെ രംഗത്തെത്തി. കഴിഞ്ഞ വീകെന്‍ഡില്‍ ലാലേട്ടന്‍ പറഞ്ഞിട്ടുള്ളത് ആണ് എല്ലാവരും കാരണം പറഞ്ഞു രണ്ടു പേരെ നോമിനേറ്റ് ചെയ്യണമെന്നും അതിനാല്‍ നോമിനേറ്റ് ചെയ്യാത്തവര്‍ രണ്ടു പേരെ നോമിനേറ്റ് ചെയ്തേ കഴിയുള്ളൂ എന്നും അതുപോലെ ആര്‍ക്കും സെല്‍ഫ് നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലായെന്നും ബിഗ്ഗ് ബോസ്സ് എല്ലാവരോടുമായി പറഞ്ഞു. ആ തീരുമാനത്തെ കൈയടിച്ചാണ് പൊളി ഫിറോസും സജ്നയും സ്വീകരിച്ചത്. എന്‍റെ അഭിപ്രായത്തില്‍ ശരിയായി നോമിനേറ്റ് ചെയ്തത് ഫിറോസ് സജ്നയും ഋതുവും രംസാനും സായിയും മാത്രമാണു. ഒടുവില്‍ എല്ലാവരുടെയും തീരുമാന പ്രകാരം അഡോണിയും അനൂപും ജയിലിലേക്ക് അയക്കപ്പെട്ടു. എന്തൊക്കെ ആയാലും അനൂപും കിടിലവും പൊളി ഫിറോസും എങ്ങനെയാണ് അടുത്ത ആഴ്ചകളില്‍ മത്സരിക്കുന്നത് എന്നു കാത്തിരുന്നു കാണാം.

അതുപോലെ ക്യാപ്റ്റന്‍സി ടാസ്കിലും സജ്ന ഫിറോസിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതായി തോന്നി. റംസാനും മണിക്കുട്ടനും ഫിറോസ് സജ്നയെ ഒരുമിച്ച് ടര്‍ഗറ്റ് ചെയ്തു പുറത്താക്കുകയും അതിനു ശേഷം ഒരു മത്സരബുദ്ധിയുമില്ലാതെ ഇരിക്കുന്നതുമാണ് പിന്നീട് കണ്ടത്. എല്ലാത്തവണയും ഗ്രൂപ്പിസത്തിനെ എതിര്‍ക്കുന്ന മണിക്കുട്ടന്‍ ഈ ടാസ്കില്‍ സജ്ന ഫിറോസിനെ പുറത്താക്കാന്‍ മാത്രം മത്സരബുദ്ധി കാട്ടുകയും പിന്നീട് മത്സരമൊന്നുമില്ലാതെ റംസാന് വിട്ടുകൊടുക്കാന്‍ ഇരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ മണിക്കുട്ടന്‍റെ നിലപാടുകള്‍ ശരിയാണോ എന്നു നാം ചിന്തിക്കേണ്ടി ഇരിക്കുന്നു.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggbossmalayalam#biggbossmalayalamseason3#tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar#biggboss