പ്രവചനത്തില്‍ ശശി ആയി കിടിലന്‍ ? പെങ്ങളുടെ വിളികേട്ട് ആങ്ങള ?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3ല്‍ ഏഴു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ മത്സരാര്‍ത്തികളുടെ ഇടയില്‍ വീറും വാശിയും എല്ലാം കൂടി വരുന്നുണ്ട്. മിണ്ടാതിരുന്നവരെയും സൈഫ് ആയി കളിക്കുന്നവരെയും കഴിഞ്ഞ ആഴ്ച ലാലേട്ടന്‍ ഇളക്കി വിട്ടിരുന്നു. അങ്ങനെ ലാലേട്ടന്‍ ഇളക്കി വിട്ട എല്ലാവരും എലിമിനേഷന്‍ ലിസ്റ്റില്‍ വരുകയും ചെയ്തു. പ്രൊമോയില്‍ കണ്ടത് പോലെ ഇന്ന് ഒരു എലിമിനേഷന്‍ ഉണ്ട് എന്നുള്ളത് ഉറപ്പാണ്. അക്കൂട്ടത്തില്‍ ആരെങ്കിലും ആകുമോ പുറത്തു പോകുന്നത് അതോ മാറ്റാരെങ്കിലും ആണോ പുറത്തു പോകുന്നത് എന്നു ഇന്നറിയാം.

കിടിലന്‍ ഫിറോസ്, ഭാഗ്യാലക്ഷ്മി, നോബി, സന്ധ്യ എന്നിവരെ കൂടാതെ സജ്ന ഫിറോസ്, റംസാന്‍, അനൂപ്, സൂര്യ എന്നിവരും നോമിനേഷനില്‍ ഉണ്ടായിരുന്നു. സാധാരണ ഞായറാഴ്ച ദിവസമാണ് എലിമിനേഷന്‍ മത്സരാര്‍ത്തികളെ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇന്ന് തന്നെ ഒരാളെ പുറത്തേക്ക് വിളിക്കാന്‍ ബിഗ്ഗ് ബോസ്സ് തീരുമാനിക്കുയായിരുന്നു. ആരായിരിക്കും പുറത്തു പോവുക എന്നു വെളിപ്പെടുത്താന്‍ സോപ്പ് വെച്ചു ഒരു കളിയാണ് ബിഗ്ഗ് ബോസ്സ് ഒരുക്കിയത്. നോമിനേഷന്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ഓരോ സോപ്പ് കൊടുക്കുകയും അതിന്‍റെ കവര്‍ പൊളിക്കുമ്പോള്‍ അതില്‍ പേരുള്ള ആള്‍ സൈഫ് ആവുകയും പേരില്ലാത്ത ആള്‍ പുറത്തു പോവുകയും ചെയ്യും.

ഓരോരുത്തരായി സോപ്പിന്‍റെ കവര്‍ പൊളിക്കുകയും പേരില്ലാത്ത സോപ്പ് കിടിലന്‍ ഫിറോസിന് കിട്ടുകയും ഒടുവില്‍ പേരില്ലാത്ത വ്യക്തി ഭാഗ്യാലക്ഷ്മി ആണെന്ന് പ്രഖ്യാപ്പിക്കുകയും ചെയ്തു. ഇതൊരു കര്‍മം ആയാണ് എനിക്കു തോന്നിയത്. കാരണം കിടിലത്തിന്‍റെ പ്രവചനത്തില്‍ അവസാന അഞ്ചു പേരില്‍ വരുന്ന മത്സരാര്‍ത്തി ആയിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ ആ കിടിലത്തിന്‍റെ കൈകളിലൂടെ തന്നെ ഭാഗ്യാലക്ഷ്മിയുടെ പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടു. രണ്ടാഴ്ച മുന്നേ ആണ് ഭാഗ്യാലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടത്. പുറത്തുള്ളവര്‍ എന്തു പറയും എന്നും പറഞ്ഞു അന്ന് മുതല്‍ പുറത്തേക്ക് പോകണം എന്നും പറഞ്ഞു ഭാഗ്യാലക്ഷ്മി പറയുന്നുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച പോളി ഫിറോസിന്‍റെ മാനസിക ആക്രമണം നേരിടാന്‍ കഴിയാതെ ഭാഗ്യാലക്ഷ്മി കണ്ണീര് പൊഴിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്തായാലും പ്രേക്ഷകരുടെ അഭിപ്രായം തന്നെ ആയിരുന്നു ബിഗ്ഗ് ബോസ്സ് ആങ്ങളയുടെ തീരുമാനവും. പെങ്ങളുടെ ആവശ്യം ഒടുവില്‍ ആങ്ങള അങ്ങ് സാധിച്ചു കൊടുത്തു. ഭാഗ്യാലക്ഷ്മി ബിഗ്ഗ് ബോസ്സ് വീടിന് പുറത്തേക്ക്.

അതിനു ശേഷം വളരെ രസകരമായ ഒരു സംഭവമാണ് ബിഗ്ഗ് ബോസ്സ് വീട്ടില്‍ അരങ്ങേറിയത്. സൂര്യ കാണിക്കുന്ന പ്രണയം തന്നെ ബാധിക്കുന്നു എന്നു മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സിനോട് പരിഭവം പറയുകയും അതിനു ശേഷം സൂര്യ തനിയെ ഇരുന്നു താന്‍ മണിക്കൂട്ടനോട് സ്നേഹം കാണിക്കുന്നത് നിര്‍ത്താന്‍ പോവുകയാണെന്നും എന്നാല്‍ സ്നേഹം എന്നും മനസില്‍ ഉണ്ടാകുമെന്നും പറഞ്ഞു. താന്‍ സ്നേഹം കാണിക്കുന്നത് മണിക്കുട്ടന് ഇഷ്ടമല്ലെന്നും ചിലപ്പോള്‍ അത് തന്‍റെ വീട്ടുകാരെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് തന്‍റെ തീരുമാനം എന്നും സൂര്യ ക്യാമറ നോക്കി പറഞ്ഞു. അതിനു ശേഷം കാണുന്നത് മണിക്കുട്ടനും ഋതുവും കൂടി ഒരുമിച്ചിരുന്നു പാട്ട് പാടുന്നതും അതിനു പിറകില്‍ ഇരുന്ന സൂര്യ എണീറ്റ് പോവുകയും നേരെ പൂളിന്‍റെ കരയില്‍ ഇരുന്ന റംസാന്‍റെ അടുത്തു പോയി ഇരുന്നു എന്തൊക്കെയോ ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതു കണ്ടു. സൂര്യ എന്തു കൊണ്ടാണ് അങ്ങനെ ചെയ്തു എന്നുള്ളതിന് ഒറ്റ ഉത്തരമേ ഉള്ളൂ - അസൂയ.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggbossmalayalam#biggbossmalayalamseason3#tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar#biggboss