ആരാകും ബിഗ്ഗ് ബോസ്സ് സീസണ്‍ 3 വിന്നര്‍ ? വോട്ടിംഗ് അവസാനഘട്ടത്തില്‍ ?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ആരാകും ബിഗ്ഗ് ബോസ്സ് വിജയി എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍. കഴിഞ്ഞ തവണ ബിഗ്ഗ് ബോസ്സ് എഴുപത്തി അഞ്ചാം ദിവസം കോവിഡ് മൂലം അവസാനിപ്പിക്കുമ്പോള്‍ ഒരു വിജയിയെ പ്രഖ്യാപിക്കാന്‍ ബിഗ്ഗ് ബോസ്സ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ തൊണ്ണൂറ്റി അഞ്ചു ദിവസം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഒരാഴ്ച വോട്ടിങ് മാത്രം വെച്ച് ബിഗ്ഗ് ബോസ്സ് വിജയിയെ പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിമൂലം രണ്ടാഴ്ച കൂടി ഷോ നീട്ടി വെച്ച അവസരത്തില്‍ തമിഴ്നാട് ഗവര്‍ണ്‍മെന്‍റ് ഇടപെട്ട് ഷോ അവസാനിപ്പിക്കുകയായിരുന്നു. സെറ്റിലെ ആറ് ആറുപേര്‍ക്ക് കോവിഡ് ബാധിച്ചതിനാലും തമിഴ്നാട്ടില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത് മൂലം ഷൂട്ടിങ്ങ് എല്ലാം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്‍റ് ഉത്തരവിട്ടതിനാലും ആണ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഷോ പുനരാരംഭിക്കാന്‍ ഷോ നടത്തിപ്പുകാര്‍ ആവുന്നത് ശ്രമിച്ചെങ്കിലും അനുകൂലമായ ഒരു തീരുമാനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഷോ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന എട്ട് പേരെ നേരെ ഫിനാലയിലേക്ക് തിരഞ്ഞെടുക്കുകയും പ്രേക്ഷകരുടെ വിധിക്കായി വിടുകയും ചെയ്തു. തിങ്കളാഴ്ച തുടങ്ങിയ വോട്ടിങ് അവസാനിക്കാന്‍ ഇനി പന്ത്രണ്ടു മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. അവസാന നിമിഷം വോട്ടിങ് നില മാറി മറിയാന്‍ ചാന്‍സ് ഉണ്ട്. പ്രധാനമായും മത്സരാര്‍ത്തികളുടെ ഫാന്‍ ആര്‍മി ശരിക്കും പണി എടുക്കുന്ന നിമിഷങ്ങള്‍ ആണ് ഈ അവസാന ലാപ് എന്നു പറയുന്നതു.

നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല എങ്കില്‍ ഉടനെ നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്തികള്‍ക്കായി വോട്ട് ചെയ്യുക. താഴെ കാണുന്ന എട്ട് പേരാണ് വോട്ടിങ് ലിസ്റ്റില്‍ ഉള്ളത്. ഹോട്ട്സ്റ്റാര്‍ ആപ്പിലൂടെ നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്തികള്‍ക്കായി ശനിയാഴ്ച രാത്രി 12 മണിവരെ വോട്ട് ചെയ്യാവുന്നതാണ്. ജൂണ്‍ 7ഇന് കേരളത്തില്‍ വെച്ചായിരിക്കും ഷോയുടെ ഫിനാലെ ഷൂട്ട് ചെയ്യുക എന്നാണ് ഇപ്പോ പുറത്തു വരുന്ന വാര്‍ത്ത.