തോല്‍ക്കാന്‍ മനസ്സില്ലാതെ സൂര്യ ...ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി ?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3 രണ്ടാം ദിനത്തിലേക്ക് കടന്നു. മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും പ്രേക്ഷകര്‍ സംതൃപ്തരായത് കൊണ്ട് തന്നെ ഓരോരുത്തരുടെയും പ്രകടനം വളരെ ശ്രദ്ധയോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. പ്രത്യേകിച്ചും പ്രേക്ഷകര്‍ക്ക് അധികം പരിചയം ഇല്ലാത്ത വ്യക്തിത്വങ്ങള്‍ ആണ് മിക്ക മത്സരാര്‍ത്തികളും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വൈകാരിക മുഹൂര്‍ത്തങ്ങള്‍ മാറ്റി നിര്‍ത്തി മത്സരബുദ്ധിയോട് തന്നെയാണ് എല്ലാവരും മത്സരിക്കുന്നത്. അത് ആദ്യത്തെ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്കില്‍ ഉടനീളം പ്രകടമായിരുന്നു.

വളരെ മത്സര ബുദ്ധിയോടെയായിരുന്നു ആദ്യത്തെ ക്യാപ്റ്റന്‍സി ടാസ്കില്‍ എല്ലാവരും പങ്കെടുത്തത്. ഒരുപാട് ഏകാഗ്രത വേണ്ട രീതിയില്‍ ആയിരുന്നു ടാസ്ക്. അതില്‍ ഏറ്റവും അധികം തവണ വിജയിച്ച ലക്ഷ്മിയും ഭാഗ്യാലക്ഷ്മിയും ക്യാപ്റ്റന്‍സിക്കായി യോഗ്യത നേടി. ഒടുവില്‍ എന്തു കൊണ്ട് അവരെ ക്യാപ്റ്റനായി തിരഞ്ഞെടുക്കണം എന്നു മറ്റുള്ളവരോട് വിശദീകരിക്കാന്‍ ബിഗ്ഗ് ബോസ്സ് അവരോടു പറഞ്ഞു. അതിനു ശേഷം ഓരോ മത്സരാര്‍ത്തികളോടും താങ്ങള്‍ക്ക് ആരെയാണ് ക്യാപ്റ്റനായി വേണ്ടത് എന്നു വോട്ട് ചെയ്യാന്‍ ബിഗ്ഗ് ബോസ്സ് ആവശ്യപ്പെട്ടു. ഒടുവില്‍ രണ്ടിനെതിരെ പത്തു വോട്ടിന് ഭാഗ്യാലക്ഷ്മി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ദിനം തുടങ്ങിയത് തന്നെ മോര്‍ണിംഗ് ടാസ്കോടുകൂടിയാണ്. ഓരോ മത്സരാര്‍ത്തിയോടും അവര്‍ക്കു തോന്നിയിട്ടുള്ള ഏറ്റവും സ്ട്രോങും വീക്കും ആയ മത്സരാര്‍ത്തികളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. അതും മത്സരം ആയിട്ട് തന്നെയാണ് എല്ലാവരും എടുത്തത്. സുഹൃത്തെന്നോ പരിചയക്കാരെന്നോ നോക്കാതെ ആണ് എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞത്. ടാസ്കിന് ശേഷം വൈകാരികമായി പ്രതികരിച്ചത് ഋതു മാത്രമാണു. എന്നാല്‍ വളരെ ഓപ്പണ്‍ ആയി ആ ടാസ്ക് ചെയ്തത് ഫിറോസും മാജിസിയായും ആണ് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.

അതിനു ശേഷം മത്സരാര്‍ത്തികളെ പരിചയപ്പെടുത്താനയുള്ള ടാസ്ക് ആയിരുന്നു. ബസ്സര്‍ അടിക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന വിഷയത്തെ ബന്ധപ്പെടുത്തി അവരവരെ തന്നെ പരിചയപ്പെടുത്താന്‍ ആയിരുന്നു ടാസ്ക്. ആദ്യ അവസരം ലഭിച്ചതു നോബിക്കായിരുന്നു. കുടുംബത്തെ കുറിച്ചായിരുന്നു നോബി പറഞ്ഞത്. തന്‍റെ തുടക്കകാലത്ത് പറ്റിയ ഒരു ആക്സിഡന്‍റും, തന്നെ തന്‍റെ അച്ഛന്‍ എങ്ങനെയാണ് നോക്കിയതെന്നും, തന്‍റെ സുഹൃത്തിന്‍റെ മരണവും എല്ലാം വളരെ വൈകാരികമായാണ് നോബി അവതരിപ്പിച്ചത്. അതിനുശേഷം സൂര്യയുടെ അവസരമായിരുന്നു. മാതാപിതാക്കളെ കുറിച്ചായിരുന്നു സൂര്യയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത്. തന്‍റെ കുട്ടികാലവും താന്‍ അനുഭവിച്ച വേദനകളും ഒക്കെ പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ കണ്ണു നിറഞ്ഞു. താന്‍ ജനിച്ചപ്പോള്‍ മുതല്‍ ആണ് തന്‍റെ വീട്ടുകാര്‍ക്ക് മോശം സമയം തുടങ്ങിയത് എന്നൊക്കെ നാട്ടുകാര്‍ പറയുന്നതു കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും തോറ്റു കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നും ജീവനുള്ളിടത്തോളം കാലം പൊരുതുമെന്നും പറഞ്ഞു കൊണ്ടാണ് സൂര്യ തന്‍റെ ടാസ്ക് അവസാനിപ്പിച്ചത്.

ഇന്നത്തെ ടാസ്കിലൂടെ എല്ലാവര്‍ക്കും ബോധ്യമായ ഒരു പാഠം ഉണ്ട്. എത്ര ചിരിച്ചു കൊണ്ട് നടക്കുന്നവര്‍ ആയാലും, എത്ര നന്നായി വസ്ത്രം ധരിക്കുന്നവര്‍ ആയാലും അവര്‍ ഒരുപാട് വേദന അടക്കി പിടിച്ചാവും മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആരും മറ്റൊരാളെ അവരുടെ വസ്ത്രധാരണം കൊണ്ടോ അവര്‍ ജീവിക്കുന്ന രീതി കൊണ്ടോ ജഡ്ജ് ചെയ്യാന്‍ പാടില്ല. അവര്‍ നിങ്ങളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ നിങ്ങള്‍ അവരോടു പെരുമാറുക.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn