ബിഗ്ഗ് ബോസ്സ് സീസണ് 3 ആദ്യ എലിമിനേഷന് ? ആരൊക്കെ പുറത്ത്?

ബിഗ്ഗ് ബോസ്സ് സീസണ് 3 വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച വളരെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഷോ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടു മത്സരാര്ത്തികള് വന്നതിന് ശേഷം കുറച്ചൊന്നു സ്പീഡ് കൈവരിച്ചിട്ടുണ്ട്. പുതിയ മത്സരാര്‍ത്തികളുടെ പെരുമാറ്റം വീട്ടിലെ സമാധാന അന്തരീക്ഷം തന്നെ തകര്‍ത്തു. സൈഫ് ആയിട്ട് കളിച്ചു കൊണ്ടിരുന്ന പലരുടേയും താളം തന്നെ തകര്‍ത്തു. എന്തായാലും ആദ്യ നോമിനേഷനില്‍ എട്ട് മത്സരാര്ത്തികള് ആണ് ഉള്ളത്. അതില്‍ ആരൊക്കെ ആണ് പുറത്തു പോകുന്നത് എന്നു നമുക്ക് കാത്തിരുന്ന് കാണാം.
മത്സരാര്ത്തികള് പലരും മൈക്ക് മറച്ചു വെച്ചു സംസാരിക്കുന്നതിനെ ശകാരിച്ചു കൊണ്ടാണ് ലാലേട്ടന് ഇന്നത്തെ ദിവസം തുടങ്ങിയത്. ഓരോരുത്തരും മൈക്ക് മാറ്റി വെച്ചു സംസാരിക്കുന്ന ദൃശ്യങ്ങള്‍ അവരെ കാണിച്ചു കൊടുത്തു. ലാലേട്ടന് ഏറ്റവും കൂടുതല്‍ പോയിന്റ് ചെയ്തത് ഭാഗ്യാലക്ഷ്മിയെ ആയിരുന്നു. പല പ്രധാന കാര്യങ്ങളും ഭാഗ്യാലക്ഷ്മി മൈക്ക് പോത്തിപ്പിടിച്ചു സംസാരിക്കുന്നതു ലാലേട്ടന് ശ്രദ്ധയില്‍ പെടുത്തി. ഇനി മേലാല്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ക്ഷമിക്കില്ല എന്നും ലാലേട്ടന് അവരെ ഓര്‍മപ്പെടുത്തി.

എട്ട് പേരില്‍ ആരായിരിക്കും പുറത്തേക്ക് പോവുക എന്നു ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കും മത്സരാര്‍ത്തികള്‍ക്കും മുന്നിലേക്ക് ലാലേട്ടന് ബിഗ്ഗ് ബോസ്സിന്റെ തീരുമാനവുമായി എത്തി. ഒരുപാട് ഓഡിറ്റുകള്‍ക്ക് വിധേയമായതിനാല്‍ പൂര്‍ണമായും വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ലാലേട്ടന് പറഞ്ഞു. വോട്ടിങിന്റെ അടിസ്ഥാനത്തില്‍ ലാലേട്ടന് ആദ്യമായി സൈഫ് ആക്കിയത് സായിയെയും സന്ധ്യയെയും ആണ്. പിന്നീട് സൈഫ് ആക്കിയത് അഡോണിയെയും ഋതുവിനെയും ആണ്. ബാക്കിയുള്ള നാല് പേരില്‍ ടിംപലിനെയും കിടിലന്‍ ഫിറോസിനെയും സൈഫ് ആക്കി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലാലേട്ടനായി. രണ്ടു ലക്ഷ്മിമാര്‍ വീട്ടില്‍ വേണ്ട എന്നു പ്രേക്ഷകര്‍ തീരുമാനിച്ചു എന്നു അവരെ അറിയിച്ച ലാലേട്ടന് ലക്ഷ്മി ജയനെ വീട്ടില്‍ നിന്നും പുറത്തേക്ക് വരാന്‍ പറഞ്ഞു. എല്ലാവരോടും വളരെ ഇമോഷണല്‍ ആയി യാത്ര പറഞ്ഞു ലക്ഷ്മി ബിഗ്ഗ് ബോസ്സ് സീസണ് 3 യിലെ ആദ്യ എലിമിനേഷന് മത്സരാര്‍ത്തി ആയി.
തന്റെ മനസ്സ് പറഞ്ഞിരുന്നു താന്‍ തന്നെ പുറത്തേക്ക് പോകും എന്നു ലക്ഷ്മി ലാലേട്ടനോടായി പറഞ്ഞു. രണ്ടു പ്രാവശ്യം ക്യാപ്റ്റന്‍സി ടാസ്കില് വന്നിട്ടും എന്തു കൊണ്ടാണ് പ്രേക്ഷകര്‍ ലക്ഷ്മിയെ തിരഞ്ഞെടുത്തത് എന്നു ആലോചിച്ചു നോക്കണം എന്നു ലാലേട്ടന് പറഞ്ഞു. തന്റെ ഏറ്റവും വലിയ നെഗറ്റീവും പോസിറ്റീവും തന്റെ ഓവര്‍ ഇമോഷണല്‍ ക്യാരക്ടര്‍ ആണെന്നും എന്തായാലും തനിക്ക് ആരെയും വെറുപ്പിക്കേണ്ടി വന്നില്ലാന്നും ഇനി മുതല്‍ അങ്ങോട്ട് പല സംഭവങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അതൊന്നും പേര്‍സണല്‍ ആയി എടുക്കരുതെന്നും മറ്റുള്ളവരോടായി ഉപദേശിച്ചിട്ടാണ് ലക്ഷ്മി ബിഗ്ഗ് ബോസ്സ് വീടിനോട് വിട പറഞ്ഞത്.
All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss#biggbossmalayalam#biggbossmalayalamseason3 #tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar