ഫിറോസിന് ശിക്ഷ വിധിച്ച് ബിഗ്ഗ് ബോസ്സ് ? ഒരാള്‍ കൂടി പുറത്തേക്ക് ?


പ്രണയത്തെ പറ്റി വാചാലനായാണ് ലാലേട്ടന്‍ ഇന്നത്തെ ദിവസത്തിന് തുടക്കം ഇട്ടത്. "എന്നോടു പറ അയ് ലവ് യു" എന്നു വന്ദനത്തിലെ ഡയലോഗ് അഡോണിയെ കൊണ്ട് എയ്ഞ്ചലിനോട് പറയിപ്പിച്ചു കൊണ്ടാണ് ലാലേട്ടന്‍ തുടക്കം ഇട്ടത്. തങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ് എന്നും പ്രണയം ഇപ്പോള്‍ തോന്നിയിട്ടില്ലാന്നും എയ്ഞ്ചലും അഡോണിയും ലാലേട്ടനോട് പറഞ്ഞു. പിന്നീട് ബിഗ്ഗ് ബോസ്സ് വീട്ടില്‍ നടന്ന എങ്ങേയജ്മെന്‍റിനെ പറ്റി മണിക്കുട്ടനോടും ഋതുവിനോടും ലാലേട്ടന്‍ തിരക്കി. തമാശക്ക് നടന്നതാണെന്നും ചുമ്മാ കളിച്ചതാണെന്നും അവര്‍ മറുപടി നല്കി. ടിംപലിനെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ ലഭിക്കുമെന്നും സൂര്യയുടെ മനസ്സിലെ പ്രണയം ആരോടാണെന്ന് തനിക്ക് അറിയാമെന്നും ലാലേട്ടന്‍ തമാശരൂപേണ അവതരിപ്പിച്ചു.

പിന്നീട് നടന്നത് കഴിഞ്ഞ ക്യാപ്റ്റനെ പറ്റിയുള്ള അഭിപ്രായം ആരായുകയായിരുന്നു ലാലേട്ടന്‍ ചെയ്തത്. മിക്കവരും മണിക്കുട്ടന്‍റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയപ്പോള്‍ ഭാഗ്യലക്ഷ്മിയും മിഷേലും സായിയും കിടിലന്‍ ഫിറോസും എതിരഭിപ്രായം പറഞ്ഞു. അതിനുശേഷം അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ ഉള്ള ടാസ്കായിരുന്നു. നോബിക്ക് കൈക്ക് ചെറിയ പ്രശ്നം ഉള്ളതുകൊണ്ടു പകരം റംസാനും, കിടിലന്‍ ഫിറോസും, അഡോണിയും ആണ് ക്യാപ്റ്റന്‍സി മത്സരാര്‍ത്തികള്‍. കുറച്ചു കായിക അധ്വാനം ആവശ്യമുണ്ടായിരുന്ന ടാസ്കില്‍ റംസാന്‍ വിജയിച്ചു. നോബിക്ക് വേണ്ടി റംസാന്‍ മത്സരിച്ചതിനാല്‍ നോബിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ഫിറോസ് ഖാനുള്ള അടുത്ത ശിക്ഷയായിട്ടാണ് ലാലേട്ടന്‍ പിന്നീട് വന്നത്. ഏത് ഫിറോസിനുള്ള പണിയാണെന്ന് ആദ്യം സംശയം ഉണ്ടാക്കിയെങ്കിലും ബിഗ്ഗ് ബോസ്സ് കാണിച്ച വീഡിയോയിലൂടെ അത് ഫിറോസ് ഖാനുള്ള പണിയാണെന്ന് തെളിഞ്ഞു. ഗാര്‍ഡന്‍ ഏരിയയില്‍ ഇരിക്കുന്നതിന് അടുത്തു വായില്‍ വെള്ളം വെച്ചു തുപ്പിയതിനാണ് ബിഗ്ഗ് ബോസ് ശിക്ഷിക്കാന്‍ തയ്യാറായത്. അവര്‍ക്കുള്ള ദിവസേനയുള്ള ജോലിക്കു പുറമെ മൂന്നു ദിവസം സജ്നയും ഫിറോസും കൂടി ഗാര്‍ഡന്‍ ഏരിയ മുഴുവന്‍ ക്ലീന്‍ ചെയ്യണം എന്നതാണു ശിക്ഷ. രണ്ടു പേരും ഒരു മത്സരാര്‍ത്തി ആയി മത്സരിക്കുന്നതിനാല്‍ ആണ് രണ്ടു പേരും കൂടി ചെയ്യാന്‍ ബിഗ്ഗ് ബോസ്സ് ആവശ്യപ്പെട്ടത്.

അടുത്തത് എലിമിനേഷന്‍ മത്സരാര്‍ത്തിയെ പ്രഖ്യാപിക്കുന്നതായിരുന്നു ലാലേട്ടന്‍റെ ജോലി. എല്ലാ മത്സരാര്‍ത്തികളോടും അഭിപ്രായം ആരാഞ്ഞപ്പോള്‍ അതില്‍ എല്ലാവരും പറഞ്ഞ പേരും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത പേരും മിഷേലിന്‍റേതായിരുന്നു. കണ്ണീരോടെ എല്ലാവരോടും വിടപറഞ്ഞു രണ്ടാഴ്ചത്തെ ബിഗ്ഗ് ബോസ്സ് വീട്ടിലെ വാസവും അവസാനിപ്പിച്ച് മിഷേല്‍ ലാലേട്ടനടുത്തേക്ക് യാത്രയായി. ഒരുപാട് വിഷമത്തോടെ ലാലേട്ടന് മുന്നില്‍ എത്തിയ മിഷേലിനോടു ഇതൊരു തോല്‍വിയല്ല എന്നു ഓര്‍മപ്പെടുത്തുകയും ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ തേടിയെത്തുമെന്നും ലാലേട്ടന്‍ പറഞ്ഞു.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss#biggbossmalayalam#biggbossmalayalamseason3 #tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar