ഫിറോസിനും സജ്നക്കും താക്കീതുമായി ബിഗ്ഗ് ബോസ്സ് !!!


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ടാണ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്. പതിനാല് മത്സരാര്‍ത്തികളുമായി തുടങ്ങിയ ഈ സീസണ്‍ കഴിഞ്ഞ ആഴ്ചത്തെ രണ്ടു മത്സരാര്‍ത്തികളുടെ വരവോടെ പതിനാറു പേരായി. പ്രതീക്ഷിച്ച പോലെ അവരുടെ വരവ് മറ്റ് മത്സരാര്‍ത്തികളുടെ താളം തെറ്റിക്കുക തന്നെ ചെയ്തു. അതിന്‍റെ ഫലമാണ് ഈ ആഴ്ച വീടിനുള്ളില്‍ നടന്ന വാക്പോരുകള്‍.

പുതിയതായി വന്ന മത്സരാര്‍ത്തികളില്‍ ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയത് ബിഗ്ഗ് ബോസ്സ് മലയാളത്തിലെ ആദ്യ കപ്പിള്‍ എന്‍ട്രി ആയി വന്ന ഫിറോസും സജ്നയും ആയിരുന്നു. വന്ന ദിവസം മുതല്‍ വീട്ടിലെ എല്ലാ ചര്‍ച്ചകളിലും അവരായിരുന്നു പ്രധാന വിഷയം. മിഷേലിനെ കൊണ്ട് ടിംപലിനോടു ജൂലിയറ്റിനെ പറ്റി ചോദിപ്പിച്ചത് മുതല്‍ ഭാഗ്യാലക്ഷ്മിയെ ഇമോഷണലി അറ്റാക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്തത് വരെയുള്ള അവരുടെ ഗയിം സ്ട്രറ്റജി വിജയിച്ചു എന്നു വേണം പറയാന്‍.

എന്നാല്‍ രണ്ടു ദിവസമായി സജ്ന വളരെ വികാരാതീനയായാണ് വീടിനുള്ളില്‍ കാണപ്പെടുന്നത്. ഫിറോസിനെ മനപൂര്‍വം മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നു എന്നു തനിക്ക് തോന്നുന്നു എന്നും അത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും പലരോടായും സജ്ന പറഞ്ഞു. ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സജ്ന പറഞ്ഞു. രാവിലെ ഫിറോസ് താന്‍ ഇരയാക്കപ്പെടുന്നു എന്നു പറഞ്ഞത് കിടിലന്‍ ഫിറോസ് രാത്രി ചര്‍ച്ച ചെയ്യാന്‍ എടുത്തു. അതിനിടക്ക് അനൂപും ഫിറോസുമായി വഴക്കുണ്ടാകുകയും സജ്ന വീണ്ടും ഇമോഷണല്‍ ആവുകയും ചെയ്തു. എന്നാല്‍ അനൂപ് ബിഗ്ഗ് ബോസ്സിനോടായി സജ്നക്ക് എതിരെ പരാതി പറയുകയും സജ്ന ആത്മഹത്യക്ക് ശ്രമിച്ചാല്‍ അതിനു വീട്ടിലുള്ള ആരും ഉത്തരവാദികള്‍ അല്ലാ എന്നും പറഞ്ഞു.

അതിനു ശേഷം ഫിറോസിനെയും സജ്നയെയും ബിഗ്ഗ് ബോസ്സ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും സജ്നയോട് വീടിലേക്ക് പോകണമെങ്കില്‍ ഷോ ക്വിറ്റ് ചെയ്യാനും ബിഗ്ഗ് ബോസ്സ് പറഞ്ഞു. എന്നാല്‍ തനിക്ക് പോകാന്‍ തല്‍പര്യമില്ല എന്നും അത്ര മാത്രം വിഷമം വന്നത് കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും, അങ്ങനെ പറഞ്ഞതിന് താന്‍ മാപ്പ് പറയുന്നു എന്നും മറുപടി പറഞ്ഞു. ഇനി ഒരിക്കല്‍ കൂടി ഇങ്ങനെ ഭീഷണി മുഴക്കിയാല്‍ മുന്നറിയിപ്പ് കൂടാതെ രണ്ടുപേരെയും വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ബിഗ്ഗ് ബോസ്സ് മുന്നറിയിപ്പ് നല്കി. അതുകൊണ്ട് ബിഗ്ഗ് ബോസ്സ് വീടിന്‍റെ എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ വീട്ടില്‍ നില്‍കണമെന്നും അത് തെറ്റിക്കാന്‍ പാടില്ല എന്നും അവരെ അറിയിച്ചു.

എന്തൊക്കെയായാലും ഫിറോസും സജ്നയുടെയും വരവ് വീട്ടിലെ പല മത്സരാര്‍ത്തികളുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്, അത് അവര്‍ക്ക് കിട്ടുന്ന ക്യാമറ സ്പേസ് തന്നെ തെളിവാണ്. വരും ദിവസങ്ങളില്‍ എന്തൊക്കെ കളികളാണ് കാണാന്‍ പോകുന്നത് എന്നു കാത്തിരുന്ന് തന്നെ കാണാം.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn