ടിംപലിന്‍റെ കഥ തകര്‍ത്ത് മിഷേല്‍ ? കൂടുതല്‍ വോട്ട് നേടി ഋതു ? നോമിനേഷനില്‍ ആരൊക്കെ ?


വളരെ സ്നേഹത്തോടെ കഴിയുന്ന കുടുംബക്കാരെ തമ്മില്‍ തല്ലിക്കാന്‍ ബിഗ് ബോസ്സിനുള്ള കഴിവ് അപാരമാണ്. അതിന്‍റെ ആദ്യ പടിയെന്നോണം ആണ് രണ്ടു ശക്തരായ മത്സരാര്‍ത്തികളെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് കയറ്റി വിട്ടത്. അതിന്‍റെ രണ്ടാം പടിയാണ് നോമിനേഷന്‍ പ്രക്രീയ. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3യിലെ ആദ്യ നോമിനേഷന്‍ പ്രക്രീയ ഇന്ന് നടന്നു. അതില്‍ ബിഗ്ഗ് ബോസ്സ് വിജയിച്ചിട്ടുണ്ടോ എന്നു നമുക്ക് നോക്കാം.ഓരോരുത്തരും രണ്ടു പേരെ നോമിനേറ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഋതു മന്ത്ര ആണ് ആദ്യമായി നോമിനേഷനില്‍ എത്തിയത്. കിടിലന്‍ ഫിറോസ്, സന്ധ്യ മനോജ്, സായി വിഷ്ണു, അഡോണി, ഭാഗ്യാലക്ഷ്മി, ലക്ഷ്മി വിജയന്‍, ടിംപല്‍ എന്നിവരാണ് ആദ്യത്തെ നോമിനേഷനില്‍ എത്തിയത്.

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ തനിക്ക് കിട്ടിയതില്‍ നന്നായി തന്നെ ഋതു അസ്വസ്ഥത പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ ആയത് കൊണ്ട് സൂര്യയെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതുപോലേ പുതിയതായി വന്ന രണ്ടു മത്സരാര്‍ത്തികളെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലായിരുന്നു.

പിന്നീട് നടന്ന സംഭവങ്ങള്‍ വീട്ടിലെ സമാധാന അന്തരീക്ഷം തന്നെ തകര്‍ത്തു എന്നു നിസ്സംശയം പറയാം. ടിംപല്‍ പറഞ്ഞ കഥ സത്യമാണോ എന്നു ടിംപലിനോടു തന്നെ ചോദിക്കാമെന്ന് ഫിറോസ് ഖാന്‍ മിഷേലിനോടു പറഞ്ഞു. എന്നാല്‍ ചോദിച്ചതിന് ശേഷം ടിംപല്‍ വളരെ വികാരത്തോടെയാണ് പ്രതികരിച്ചത്. ടാറ്റൂ ചെയ്തത് ബിഗ്ഗ് ബോസ്സില്‍ വരുന്നതിന് മുന്നേ ആണ് എന്നു സമ്മതിച്ച ടിംപല്‍, എന്നാല്‍ ഇരുപതു വര്ഷം മുന്നേ ഉള്ള ജൂലിയറ്റിന്‍റെ വേഷം എങ്ങനെ തനിക്ക് ചേര്‍ന്നു എന്നു ചോദിച്ച മിഷേലിനോടു മറുപടി പറയാതെ വികാരഭരിതയായി ആണ് ടിംപല്‍ പ്രതികരിച്ചത്. അത് ബിഗ്ഗ് ബോസ്സ് വീട്ടിലെ ഒരു പ്രധാന വിഷയമായി മാറുകയായിരുന്നു. പലരും മിഷേലിനോട് ഇതിന്‍റെ സത്യാവസ്ഥ അന്വേഷിക്കുകയും അത് ക്ലിയര്‍ ചെയ്യണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

എന്തായാലും ഈ ഒരു വിഷയം കുറച്ചു നാള്‍ കൂടി ബിഗ്ഗ് ബോസ്സ് വീട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കും എന്നു നിസ്സംശയം പറയാം. ഇനി എന്തൊക്കെ ബോംബാണ് ഈ ആഴ്ച വീട്ടില്‍ വീണു പൊട്ടാന്‍ പോകുന്നത് എന്നു കാത്തിരുന്ന് കാണാം.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn