റംസാന്‍ മുതല്‍ ഭാഗ്യാലക്ഷ്മി വരെ - ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്‍ ഇവരൊക്കെ


ബിഗ് ബോസ്സ് മലയാളം സീസണ്‍ 3ക്കു വര്‍ണാഭമായ തുടക്കം. കൊറോണ ഭീഷണി ഉള്ളതിനാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചും, പതിനാല് ദിവസത്തെ ക്വാറന്‍റൈനും പൂര്‍ത്തിയാക്കിയാണ് മത്സരാര്‍ത്തികള്‍ എല്ലാം തന്നെ ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് പ്രവേശിച്ചത്. കൊറോണ വ്യാപിച്ചത് മൂലം സീസണ്‍ 2 എഴുപത്തി അഞ്ചാം ദിവസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

ഒരുപാട് വിവാദങ്ങളും മത്സരാര്‍ത്തികളുടെ മോശം പെരുമാറ്റവും മൂലം വളരെ ശ്രദ്ധിക്കപ്പെട്ട ഒരു സീസണ്‍ കൂടി ആയിരുന്നു സീസണ്‍ 2.


കഴിഞ്ഞ സീസണിലെ മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പ് പ്രേക്ഷകരുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സീരിയല്‍ താരങ്ങളെ കൊണ്ട് നിറച്ചു ഒരു കണ്ണീര്‍ പരമ്പര ആക്കിയത് പോലെ ആയിരുന്നു സീസണിന്‍റെ തുടക്കം. അതുകൊണ്ടു തന്നെ സീസണ്‍ 3 മത്സരാര്‍ത്തികള്‍ ആരൊക്കെ ആയിരിക്കുമെന്ന് പ്രേക്ഷകര്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ആദ്യ കാഴ്ചയില്‍ വളരെ നല്ല രീതിയിലാണ് ഏഷ്യാനെറ്റ് ഈ സീസണിലെ മത്സരാര്‍ത്തികളെ തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരാര്‍ത്തികളെ കുറിച്ച് ഒരുപാട് പ്രവചനങ്ങള്‍ പലരും നടത്തിയിരുന്നു. എന്നാല്‍ എല്ലാ പ്രവാചങ്ങളും തെറ്റിച്ചു കൊണ്ടായിരുന്നു ലാലേട്ടന്‍ മത്സരാര്‍ത്തികളെ പരിചയപ്പെടുത്തിയത്. ഇനി മത്സരാര്‍ത്തികളെ നമുക്ക് പരിചയപ്പെടാം.

  1. നോബി മാര്‍ക്കോസ്

സിനിമ മേഖലയിലും, മിമിക്രി വേദികളിലും, റിയാലിറ്റി ഷോകളിലും നിറഞ്ഞ സാന്നിധ്യം. ലോക്ക്ഡൌണ്‍ സമയത്ത് ഇറങ്ങിയ പ്രീമിയര്‍ പദ്മിനി എന്ന യൂട്യൂബ് സീരീസിലൂടെ മലയാളികളെ ഒരുപാട് രസിപ്പിച്ച അഭിനേതാവ്.


2. ആര്‍ ജെ ഫിറോസ്

കിടിലം ഫിറോസ് അഥവാ ഫിറോസ് അസീസ്, ആര്‍ ജെ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും അറിയപ്പെടുന്നു.

3. ഡിംപിള്‍ ഭല്‍

സൈകോളജിസ്റ്റ്, ഫാഷന്‍ സ്റ്റൈലിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്ത. ഒരു ട്രാവെല്‍ അഡിക്ട് കൂടി ആണ് ഡിംപിള്‍. മലയാളീ ഹൌസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്തി ആയിരുന്ന തിങ്കള്‍ ഭല്‍ സഹോദരിയാണ്.

4. മണിക്കുട്ടന്‍

സിനിമ - സീരിയല്‍ എന്നീ മേഖലകളില്‍ പ്രശസ്തന്‍. കയംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ മണിക്കുട്ടന്‍ ഒരുപാട് ചിത്രങ്ങളില്‍ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്.


5. മജിസിയ ഭാനു

പവര്‍ ലിഫ്റ്റിങ് ചാംപിയന്‍, ഫിറ്റ്നെസ്സ് ട്രയിനര്‍ എന്നീ നിലകളില്‍ പ്രശസ്ത. കോഴിക്കോട് സ്വദേശിനി.


6. സൂര്യ മേനോന്‍

കേരളത്തിലെ ആദ്യത്തെ ലേഡി വീഡിയോ ജോക്കി. ആര്‍ ജെ, അഭിനേത്രി എന്നീ നിലകളില്‍ പ്രശസ്ത.

7. ലക്ഷ്മി ജയന്‍

സ്റ്റാര്‍ സിങ്ങര്‍, ഇന്ത്യന്‍ ഐഡല്‍ തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. പാട്ടുകാരി എന്നതിലുപരി ഒരു വയലിനിസ്റ്റ്‌ കൂടി ആണ് ലക്ഷ്മി.


8. സായി വിഷ്ണു

ഈ സീസണ്‍ ബിഗ്ഗ് ബോസ്സിലെ ആദ്യത്തെ സാധാരണക്കാരനായ മത്സരാര്‍ത്തി. മാന്‍ ഓഫ് ഡ്രീംസ് എന്നാണ് ലാലേട്ടന്‍ സായിയെ അഭിസംബോധന ചെയ്തത്. സിനിമ സ്വപ്നം കണ്ടു കൊണ്ട് ബിഗ്ഗ് ബോസ്സിലേക്ക് ഏത്തപ്പട്ട ഏറ്റവും വലിയ സ്വപ്നം ഓസ്കാര്‍ നേടുക എന്നതാണു.


9. അനൂപ് കൃഷ്ണന്‍

സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതന്‍. സീത കല്യാണം സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രയിസ് ദ ലോര്‍ഡ് എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഇഷ്ടി എന്ന സംസ്കൃത ചിത്രത്തിലെ നായക കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.

10. അഡോണി ജോണ്‍

മഹാരാജാസ് കോളേജില്‍ പി‌എച്ച്‌ഡി രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി. പ്രഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. കോട്ടയം മുണ്ടക്കയം സ്വദേശി.

11. മുഹമ്മദ് റംസാന്‍

D 4 Dance റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നര്‍. ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോ റണ്ണര്‍ അപ്പ് ആയിരുന്നു. ബിഗ്ഗ് ബോസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്തി.


12. ഋതു മന്ത്ര

കേരളത്തിനെ പ്രതിനിധീകരിച്ച് മിസ്സ് ഇന്ത്യ പേജന്‍റ് 2018ല്‍ മത്സരിച്ചു. മോഡലിങ്, ഗായിക, ആക്ടര്‍ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ജാവ, കിങ് ലയര്‍ എന്ന സിനിമകളില്‍ ചേറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

13. സന്ധ്യ മനോജ്

മലേഷ്യന്‍ മലയാളി ആയ സന്ധ്യ ഒരു ഒഡിസ്സി ഡാന്‍സര്‍ ആണ്. വിവാഹിതയായ സന്ധ്യ ഭര്‍ത്താവിനൊപ്പം മലേഷ്യയില്‍ യോഗ ഇന്‍സ്റ്റിറ്യൂട്ട് നടത്തുന്നു.

14. ഭാഗ്യലക്ഷ്മി

നാല്പതു വര്‍ഷത്തോളമായി മലയാള സിനിമയിലെ നിറസാന്നിധ്യം. ഡബ്ബിംഗ് ആര്‍ടിസ്റ്റായും അഭിനേത്രിയായും ഒക്കെ മലയാളികള്‍ക്ക് സുപരിചിത. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്തി രജിനി ചാണ്ടിയോടിപ്പം അഭിനയിച്ച ഒരു മുത്തശ്ശി ഗദ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു.


മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പോലെ ഈ സീസണും വലിയ ഒരു വിജയം ആകട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn