ബിഗ്ഗ് ബോസ്സ് സ്ക്രിപ്റ്റഡ് ആണോ? പുതിയ രണ്ടു മത്സരാര്‍ത്തികള്‍ ആരൊക്കെ ?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 ഒരാഴ്ച പിന്നിട്ടു. കരുത്തരായ മത്സരാര്‍ത്തികള്‍ ആണ് ഇത്തവണ ബിഗ്ഗ് ബോസ്സില്‍ എന്നു തെളിയിക്കുന്ന പ്രകടനം ആയിരുന്നു ഓരോ മത്സരാര്‍ത്തികളുടെയും. ആരാണ് കരുത്തന്‍ എന്നോ ആരാണ് ദുര്‍ബലന്‍ എന്നോ പ്രേക്ഷകര്‍ക്ക് ഇതുവരെ കണ്ടുപിടിക്കാന്‍ ആയിട്ടില്ല. അതുകൊണ്ടു തന്നെ വളരെ മികച്ച രീതിയില്‍ തന്നെയാണ് ഈ സീസണ്‍ മുന്നോട്ട് പോകുന്നത് എന്നു നിസ്സംശയം പറയാം. എന്തായാലും ഒരാഴ്ച പിന്നിടുമ്പോള്‍ എന്തൊക്കെ അത്ഭുതമാണ് ലാലേട്ടന്‍ പ്രേക്ഷകര്‍ക്കും മത്സരാര്‍ത്തികള്‍ക്കും ഒളിപ്പിച്ചു വെച്ചേക്കുന്നത് നമുക്ക് നോക്കാം.

ബിഗ്ഗ് ബോസ്സ് സീസണ്‍ 3 രണ്ടു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ലാലേട്ടന്‍ തുടങ്ങിയത്. എന്നാല്‍ ലാലേട്ടനെ അംബരിപ്പിച്ചത് മത്സരാര്‍ത്തികള്‍ ആയിരുന്നു. അവര്‍ ലാലേട്ടനായി ഒരു സ്പെഷ്യല്‍ പെര്‍ഫോമന്‍സ് ആണ് ഒരുക്കിയിരുന്നത്. ലാലേട്ടന്‍റെ തന്നെ ഹിറ്റ് സിനിമകളിലെ പാട്ടുകള്‍ പാടിയും ഡാന്‍സ് ചെയ്തുമാണ് മത്സരാര്‍ത്തികള്‍ ലാലേട്ടനെ വരവേറ്റത്. അതിനു ശേഷം പ്രേക്ഷകര്‍ അവരെ ഒന്നടങ്കം ഏറ്റെടുത്തത് അവരെ അറിയിക്കുകയും ആദ്യ ആഴ്ചയിലെ അവരുടെ പ്രകടനത്തെ പുകഴ്ത്തുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞ ദിവസം അവര്‍ക്ക് കൊടുത്ത ടാസ്കിനെ പറ്റി ചോദിച്ചു. മത്സരാര്‍ത്തികളെ നാല് ടീമായി തിരിച്ചു അവരോടു ദൃശ്യം 2 വിന്‍റെ കഥ പ്രവചിക്കാന്‍ പറഞ്ഞിരുന്നു. നാല് ടീമും അവരവരുടെ രീതിയില്‍ കഥകള്‍ അവതരിപ്പിച്ചു.

അതിനു ശേഷം പ്രേക്ഷകര്‍ക്കുള്ള സംശയങ്ങള്‍ ലാലേട്ടന്‍ മത്സരാര്‍ത്തികളോട് ചോദിച്ചു. അതില്‍ പ്രധാനമായും ചോദിച്ചതു ബിഗ്ഗ് ബോസ്സ് സ്ക്രിപ്റ്റഡ് ആണോ എന്നാണ്. അതിനു എല്ലാവരും ഒറ്റവാക്കില്‍ അല്ല എന്നു മറുപടി പറഞ്ഞു. അതുപോലെ കഴിഞ്ഞ ആഴ്ചത്തെ കഥ പറച്ചില്‍ ടാസ്കില്‍ പല മത്സരാര്‍ത്തികളും അഭിനയിക്കുകയായിരുന്നു എന്നു ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടോ എന്നു ചോദിച്ചു. അതിന് അനൂപ് പറഞ്ഞ മറുപടി വളരെ മികച്ചതായിരുന്നു. അവരുടെ ജീവിതം എങ്ങനെയെന്ന് തനിക്ക് അറിയില്ല. അതറിയാത്ത പക്ഷം അവര്‍ അഭിനയിക്കുകയാണോ എന്നു പറയാന്‍ താന്‍ ആളല്ല എന്നായിരുന്നു അനൂപിന്‍റെ മറുപടി. പിന്നീട് ലാലേട്ടന്‍ ചോദിച്ചത് ബിഗ്ഗ് ബോസ്സ് വീട്ടില്‍ സീനിയര്‍ ജൂനിയര്‍ വേര്‍തിരിവ് ഉണ്ടോ എന്നാണ്. അങ്ങനെ ഒരു വേര്‍തിരിവ് ഉണ്ട് എന്നു പലരും അഭിപ്രായം പറഞ്ഞു. അതുപോലെ പലരും ഗ്രൂപ്പിസം തുടങ്ങി എന്നു തനിക്ക് അറിയാമെന്നും ലാലേട്ടന്‍ അവരെ അറിയിച്ചു.


എന്തായാലും സന്തോഷത്തോടെ പൊയ്കൊണ്ടിരുന്ന കുടുംബത്തില്‍ കുറച്ചു തീപ്പൊരി ഇട്ടുകൊടുക്കുകയാണ് ലാലേട്ടന്‍ ഇന്ന് ചെയ്തത്. വളരെ സെയ്ഫ് ആയി കളിച്ചുകൊണ്ടിരുന്ന മത്സരാര്‍ത്തികള്‍ പലരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയുന്നു എന്നു ലാലേട്ടന്‍ പറയാതെ പറയുകയാണ് ഇന്ന് ചെയ്തത്. അത് ചിലരില്‍ എങ്കിലും ചെറിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. വരുന്ന ആഴ്ചകളില്‍ അതിന്‍റെ എഫെക്ട് മത്സരാര്‍ത്തികളില്‍ പ്രകടമായേക്കാം. അത് വീട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമോ എന്നു കാത്തിരുന്ന് കാണാം.

നാളത്തെ പ്രമോയില്‍ കണ്ടപോലെ വീട്ടിലെ അന്തരീക്ഷം ഒന്നു തെറ്റിക്കാന്‍ പോന്ന പുതിയ ഒന്നോ രണ്ടോ മത്സരാര്‍ത്തികള്‍ വീട്ടിലേക്ക് വന്നാല്‍ വരുന്ന ആഴ്ചകളില്‍ മത്സരം കടുപ്പമാകും. ആരൊക്കെയാകും നാളെ വീട്ടിലേക്ക് വരാന്‍ പോകുന്നതെന്ന് ഒരുപാട് ചര്‍ച്ചകള്‍ നമുക്ക് ഇന്ന് കാണാന്‍ കഴിയും. എന്നാല്‍ ചര്‍ച്ചകള്‍ സത്യമാണെങ്കില്‍ നാളെ വീട്ടിലേക്ക് വരുന്നതില്‍ ഒരാള്‍ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ ആയിരിക്കും. എന്തൊക്കെയായാലും ഇനിയുള്ള വലിയ കളികള്‍ കാത്തിരുന്നു തന്നെ കാണാം.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn