ആദ്യ കപ്പിള്‍ എന്‍ട്രി ആയി ഫിറോസും സജ്നയും ? വീട്ടില്‍ ഒരുപാട് കുറുക്കന്‍മാര്‍ ഉണ്ടെന്ന് മിഷേല്‍ !!!


ഒന്നു ചോദിച്ചാല്‍ മൂന്നു തരുന്ന വിശാല മനസ്കന്‍ ആണ് ബിഗ്ഗ് ബോസ്സ്. ഒരാള്‍ വരുമെന്നു പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് മൂന്നു പേരെയാണ് ബിഗ്ഗ് ബോസ്സ് സമ്മാനിച്ചത്. എന്നാല്‍ രണ്ടു മത്സരാര്‍ത്തികള്‍ ആയിട്ടാണ് മൂന്നു പേര്‍ മത്സരിക്കുക. എങ്ങനെ എന്നല്ലേ, അതില്‍ ഒരു മത്സരാര്‍ത്തി ഭാര്യയും ഭര്‍ത്താവുമാണ്. കഴിഞ്ഞ സീസണില്‍ അമൃതയും അഭിരാമിയും മത്സരിച്ച പോലെയാണ് ഇത്തവണ ഫിറോസ് ഖാനും സജ്നയും മത്സരിക്കുക. അവതാരകന്‍, അഭിനേതാവ്, ഡാന്‍സര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഫിറോസ്. അതുപോലെ സീരിയലുകളിലും റിയാലിറ്റി ഷോകളിലും സ്ഥിര സാന്നിധ്യമാണ് സജ്ന.ഇവരെ കൂടാതെ ഇന്ന് ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ്. ഒരു ഭക്ഷണ പ്രിയ എന്നു അഭിസംബോധന ചെയ്താണ് ലാലേട്ടന്‍ മിഷേലിനെ പരിചയപ്പെടുത്തിയത്.

ഒരു ഉഗ്രന്‍ പണി കൊടുത്തു കൊണ്ടാണ് ലാലേട്ടന്‍ അവരെ അടുത്തേക്ക് വിട്ടത്. കഴിഞ്ഞ ആഴ്ചയില്‍ മത്സരാര്‍ത്തികള്‍ നേടിയ 2800 ലക്ഷ്വറി പോയിന്‍റ്സ് വെച്ചു അടുത്ത ആഴ്ചത്തെക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ക്ക് 1270 പോയിന്‍റ്സ് മാത്രമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. ബിഗ്ഗ് ബോസ്സ് വീട്ടിലെ അടുത്ത ആഴ്ചത്തേകുള്ള ബഡ്ജെറ്റ് അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നു മത്സരാര്‍ത്തികളെ അറിയിക്കും എന്നും പറഞ്ഞാണ് അവരെ മൂന്നു പേരെയും ലാലേട്ടന്‍ അകത്തേക്ക് വിട്ടത്. അതിനുശേഷം വളരെ നന്നായി ദൃശ്യം 2ന്റ്റെ കഥ പറഞ്ഞ ഭാഗ്യാലക്ഷ്മിക്കും ടീമിനും സമ്മാനമായി കൊടുത്തത് ബിഗ്ഗ് ബോസ്സ് വീട്ടില്‍ ദൃശ്യം 2 കാണാനുള്ള അവസരമാണ്. അവര്‍ക്കു തീരുമാനിക്കാം ബാക്കിയുള്ള മത്സരാര്‍ത്തികളെ സിനിമ കാണിക്കണോ വേണ്ടയോ എന്ന്. എല്ലാരും ഒരുമിച്ചിരുന്നു ദൃശ്യം 2 കാണും എന്നു അവര്‍ ഒരുപോലെ ലാലേട്ടനെ അറിയിച്ചു.

അടുത്ത ആഴ്ചത്തെക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. അതിനു അവസരം കൊടുത്തത് പുതിയതായി വന്ന രണ്ടു മത്സരാര്‍ത്തികള്‍ക്കായിരുന്നു. എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് അവര്‍ തിരഞ്ഞെടുത്തത് സൂര്യയെ ആയിരുന്നു. ഒന്നു ഒതുങ്ങി നില്‍ക്കുന്ന സൂര്യയെ നല്ല ആക്ടീവ് ആക്കി എടുക്കുക എന്നത് തന്നെ ആയിരുന്നു ഉദ്ദേശം. ഇരു കൈയും നീട്ടി എല്ലാ മത്സരാര്‍ത്തികളും ആ തീരുമാനത്തെ സ്വീകരിച്ചു.

എന്തായാലും കഴിഞ്ഞ ഒരാഴ്ചത്തെ എപ്പിസോഡ്സ് ഒക്കെ കണ്ടിട്ടു വന്ന പുതിയ രണ്ടു മത്സരാര്‍ത്തികളുടെ സ്ട്രാറ്റജി എന്താണെന്ന് കാത്തിരുന്നു തന്നെ കാണണം. അവര്‍ വന്ന ദിവസം തന്നെ ടിംപളിന്‍റെ കഥ പൊളിച്ചാടുക്കുകയാണ് ചെയ്തത്. ടിംപല്‍ പറഞ്ഞ കഥ കള്ളമാണെന്നും ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് വരുന്നതിന് മുന്നേ അവള്‍ പ്ലാന്‍ ചെയ്തതാണ് അവള്‍ പറഞ്ഞ കഥയെന്നും മിഷേല്‍ ഫിറോസിനോടും സജ്നയോടും തെളിവു സഹിതം പറഞ്ഞു. അതുപോലെ മറ്റ് മത്സരാര്‍ത്തികളെ കുറുക്കന്‍മാര്‍ എന്നു വിളിച്ചത് മറ്റ് മത്സരാര്‍ത്തികള്‍ക്കും ഇഷ്ടമായില്ലാന്നു അവരും പ്രകടിപ്പിച്ചു. എന്തായാലും പുതിയ മൂന്നു പേരുടെ വരവ് വീട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കും എന്നു നിസ്സംശയം പറയാം. മറ്റുള്ളവരെ പോലെ ഇവരും വളരെ സ്ട്രോങ് ആയിട്ടുള്ള മത്സരാര്‍ത്തികള്‍ ആകട്ടെ അതുപോലെ പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ത്തികളും ആകട്ടെ എന്നു ആശംസിക്കുന്നു.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn