കട്ട കലിപ്പില്‍ ലാലേട്ടന്‍ ? രണ്ടു പുതിയ മത്സരാര്‍ത്തികള്‍ ആരൊക്കെ?


കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു പുതിയ മത്സരാര്‍ത്തികളുടെ ബിഗ്ഗ് ബോസ്സ് വീട്ടിലേക്കുള്ള പ്രവേശനവും അവരുടെ ഗയിം സ്ട്രാട്ടജിയും. അവര്‍ വന്നതിന്‍റെ പിറ്റേന്നു തന്നെ പുറത്തു നടന്ന വിഷയങ്ങള്‍ എടുത്തിട്ട് ടിംപലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവര്‍ വീട്ടിലേക്ക് കയറുന്നതിന് മുന്നേ തന്നെ ലാലേട്ടന്‍ പറഞ്ഞിരുന്നു പുറത്തു നടക്കുന്ന കാര്യങ്ങള്‍ വീട്ടിനുള്ളില്‍ പറയരുത് എന്ന്. എന്നാല്‍ ചെന്ന ആദ്യ നാള്‍ തന്നെ ബിഗ്ഗ് ബോസ്സ് വീട്ടിലെ നിയമങ്ങള്‍ തെറ്റിച്ച അവരോടു ലാലേട്ടന്‍ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഷോയ്ക്ക് മേക്കപ്പ് ഇടുന്നതിന് മുന്നേ തന്നെ ലാലേട്ടന്‍ നല്ല ദേഷ്യത്തില്‍ മത്സരാര്‍ത്തികളെ കാണാന്‍ എത്തിയിരുന്നു. ദേഷ്യത്തില്‍ നിന്നെ ലാലേട്ടനെ കണ്ട് മത്സരാര്‍ത്തികള്‍ എല്ലാം ഞെട്ടി. ഫിറോസിനെയും സജ്നയെയും മിഷേലിനെയും എഴുന്നേല്പിച്ചു നിര്‍ത്തിയ ലാലേട്ടന്‍ അവര്‍ ചെയ്ത നിയമലന്ഘനത്തെ പറ്റി ചോദിച്ചു. തെറ്റ് സമ്മതിച്ച അവരെ നല്ലപോലെ ശകാരിക്കുകയും അവര്‍ അതിനുള്ള ശിക്ഷ ഏറ്റെടുക്കണം എന്ന് ലാലേട്ടന്‍ ആവശ്യപ്പെട്ടു. അവര്‍ ചെയ്തതിനുള്ള ശിക്ഷയായി അവരെ അടുത്ത ആഴ്ചത്തെ നോമിനേഷനിലേക്ക് നേരെ നോമിനേറ്റ് ചെയ്യുകയും, അവര്‍ക്ക് മറ്റുള്ളവര്‍ക്ക് എതിരെ വോട്ട് ചെയ്യാനുള്ള അവകാശം എടുത്തു കളയുകയും ചെയ്തു. ഇനി അവര്‍ വീട്ടില്‍ തുടരണോ വേണ്ടയോ എന്നു പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ലാലേട്ടന്‍ പറഞ്ഞു.

എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് പുതിയ രണ്ടു മത്സരാര്‍ത്തികളെ ആണ് ഈ ആഴ്ച ബിഗ്ഗ് ബോസ്സ് വീട്ടിനുള്ളിലേക്ക് പറഞ്ഞു വിട്ടത്. ബിഗ്ഗ് ബോസ്സ് സീസണ്‍ 3ലെ പതിനേഴാമത്തെ മത്സരാര്‍ത്തി ആയി വീട്ടിനുള്ളിലേക്ക് പോയത് ആലപ്പുഴ സ്വദേശിയും മോഡലും സയിക്കോളജി വിദ്യാര്‍ഥിനിയും സംസാര പ്രിയയുമായ എയ്ഞ്ചല്‍ തോമസ് ആണ്. തന്‍റെ യഥാര്‍ത്ഥ പേര് ടീന സൂസന്‍ തോമസ് എന്നാണെന്നും താന്‍ മണിക്കുട്ടന്‍റെ വലിയ ഒരു ഫാന്‍ ആണെന്നും എയ്ഞ്ചല്‍ ലാലേട്ടനോട് പറഞ്ഞു. പതിനെട്ടാമത്തെ മത്സരാര്‍ത്തി ആയി വീട്ടിനുള്ളിലേക്ക് പോയത് തിരുവനന്തപുരം സ്വദേശിയും നടിയും മോഡലും നര്‍ത്തകിയുമായ രമ്യ പണിക്കര്‍ ആണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ വ്യക്തിയാണ് രമ്യ. തന്നോടു സ്നേഹത്തോടെ പെരുമാറിയാല്‍ തിരിച്ചും സ്നേഹിക്കുമെന്നും എന്നാല്‍ തന്നെ ചൊറിയാന്‍ വന്നാല്‍ തിരിച്ചു മാന്തുമെന്നും രമ്യ പ്രേക്ഷകരോടായി പറഞ്ഞു.

അതുപോലെ എലിമിനേഷനിലുള്ള എട്ട് മത്സരാര്‍ത്തികളെയും ലാലേട്ടന്‍ എഴുന്നേല്പിച്ചു നിര്‍ത്തുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ ആരാണ് പുറത്തു പോവുക എന്നു അറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ പറഞ്ഞ ലാലേട്ടന്‍ സായിക്ക് പിറന്നാള്‍ ആശംസകള്‍ കൂടി നേര്‍ന്നാണ് പ്രേക്ഷകരോടായി യാത്ര പറഞ്ഞത്.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss #biggbossmalayalam #biggbossmalayalamseason3 #tiktok #mohanlal #lalettan #india #kerala #rajitharmy #asianet #mammookka #malayalam #entertainment #neyyapammedia #sujo #alexandra #raghu #bbcafe #youtube #ramzan #rjfiroz #nobymarcose #rithumathra #bhagyalakshmi #kidilamfiroz #sandhyamanoj #anoopkrishnan #manikkuttan #saivishnu #dimplebhal #lakshmijayan #suryakiran #suryamenon #majisiabhanu #adnoijohn #firozkhan #sajna #micheleanndaniel #angelthomas #ramyapanikkar