ലാലേട്ടന് മുന്നില്‍ തമ്മില്‍ തല്ലി ഫിറോസും അനൂപും ? പണി കൊടുക്കാന്‍ ഉറപ്പിച്ച് ലാലേട്ടന്‍?


ബിഗ് ബോസ്സ് സീസണ്‍ 3ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നതിനു ശേഷം എല്ലാ ദിവസവും തമ്മില്‍ തല്ല് പതിവായിരിക്കയാണ്. ആദ്യം വന്ന ഫിറോസും സജ്നയും മിഷേലും കൊളുത്തിവിട്ട അമിട്ടുകള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വീട്ടിനുള്ളില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലും അവരുടെ പങ്ക് വലുതാണ്. ഇതുവരെയുള്ള എപ്പിസോഡുകള്‍ നോക്കുകയാണെങ്കില്‍ ഫിറോസ് ഖാനും സജ്നയും ഉണ്ടാക്കിയ ഇംപാക്ട് മറ്റാര്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നു വേണം കരുതാന്‍. എന്തായാലും വരും ആഴ്ചകളില്‍ എന്തൊക്കെ ആണ് നടക്കാന്‍ പോകുന്നത് എന്നു നമുക്ക് കാത്തിരുന്നു കാണാം.

എല്ലാവരും പ്രതീക്ഷിച്ച പോലെ ആദ്യം ലാലേട്ടന്‍ ചര്‍ച്ചയ്ക്ക് എടുത്തത് സായി - സജ്ന വിഷയം ആയിരുന്നു. ടാസ്കിനിടയില്‍ സായി തന്‍റെ മുതുക്കത്ത് തല്ലി എന്ന ആരോപണം തെളിയിക്കാനായി ബിഗ്ഗ് ബോസ്സ് അന്നത്തെ വീഡിയോ സ്ക്രീനില്‍ കാണിക്കുക ഉണ്ടായി. തന്‍റെ രണ്ടു കയ്യിലും ഷൂ ആയിരുന്നു എന്നു പറഞ്ഞ സായി വീഡിയോ കണ്ടപ്പോള്‍ തന്‍റെ കൈ സജ്നയുടെ മുതുകില്‍ പിടിക്കുന്നത് കണ്ടു. എന്നാല്‍ അത് ഇന്‍റെന്‍ഷണല്‍ അല്ല എന്നു വാദിച്ച സായി താന്‍ അറിയാതെ ചെയ്തത് ആണെന്നും ലാലേട്ടനോട് പറഞ്ഞു. എന്നാല്‍ സായിക്ക് എന്തു ശിക്ഷ കൊടുക്കണം എന്നു മറ്റുള്ളവര്‍ക്ക് തീരുമാനിക്കാം എന്നും ലാലേട്ടന്‍ അവരോടു പറഞ്ഞു. ഒടുവില്‍ അത് മത്സരത്തിനിടക്ക് അറിയാതെ സംഭവിച്ചത് കൊണ്ട് താന്‍ അത് ക്ഷമിക്കുന്നു എന്നും സായിക്ക് ബിഗ്ഗ് ബോസ്സില്‍ തുടരാമെന്നും സജ്ന ലാലേട്ടനെ അറിയിച്ചു. ഇനി ഇതിനെ കുറിച്ച് സംസാരം ഉണ്ടാവരുത് എന്നും ലാലേട്ടന്‍ അവരെ ഓര്‍മപ്പെടുത്തി.

പിന്നീട് പ്രധാന വിഷയം ആയത് ദോശ വിഷയം ആയിരുന്നു. എയ്ഞ്ചലിന് ദോശ കൊടുക്കാന്‍ ഫിറോസ് ആവശ്യപ്പെട്ടത് മുതല്‍ ഫിറോസും ടിംപലും തമ്മില്‍ തുടങ്ങിയ വിഷയം മണിക്കുട്ടനും സായിയും തമ്മിലുള്ള വെല്ലുവിളിയില്‍ ആണ് അവസാനിച്ചത്. തന്നെ ഗ്രൂപ്പ് ആയി സായിയും അഡോണിയും റംസാനും ചേര്‍ന്നാണ് വെല്ലു വിളിച്ചത് എന്നും തന്‍റെ ഗയിം സ്ട്രാട്ടജി എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അവര്‍ തന്നോടു പറഞ്ഞു എന്നും അതിന്‍റെ ഉദ്ദേശം എന്താണെന്ന് തനിക്ക് അറിയണം എന്നും ലാലേട്ടനോടായി മണിക്കുട്ടന്‍ പറഞ്ഞു. എന്തു വിഷയം ഉണ്ടെങ്കിലും തമ്മില്‍ തല്ലി തീര്‍ത്തോളാന്‍ അവരോടു പറയുകയും അതിനായി ഒരു ടാസ്ക് അവര്‍ക്കായി ഒരുക്കുകയും ചെയ്തു. ചെളിക്കുണ്ടില്‍ ഒരു ബെഞ്ച് ഇട്ടിട്ട് അതിനു മുകളില്‍ കയറി തലയണ വെച്ചു തമ്മില്‍ തല്ലാന്‍ ആയിരുന്നു ടാസ്ക്. എന്നാല്‍ അതില്‍ മണിക്കുട്ടന്‍ വിട്ടുകൊടുത്തു. ഇനി തനിക്ക് സായിയോടു ഒരു പ്രോബ്ലവും ഇല്ലാന്നു പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു.

എന്നാല്‍ ഏറ്റവും വലിയ പ്രശ്നം തുടങ്ങിയത് രണ്ട് ഫിറോസ്മാര്‍ തമ്മില്‍ ആയിരുന്നു. ടിംപലിനെ പറ്റി മോശമായിട്ട് ഫിറോസ് ഖാന്‍ പരാമര്‍ശിച്ചതിനെ പറ്റി കിടിലന്‍ ഫിറോസ് ഫിറോസ് ഖാനോട് ചോദിച്ചു. എന്നാല്‍ തനിക്ക് തോന്നിയത് താന്‍ പറയുമെന്നും ആദ്യം കിടിലം ഫിറോസ് തന്‍റെ മുഖംമൂഡി അഴിച്ചു വെച്ചു സംസാരിക്കണമെന്നും ഫിറോസ് ഖാന്‍ പ്രതികരിച്ചു. അതുപോലെ ടിംപലിനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നും എന്നാല്‍ അവള്‍ ഒരു കള്ളിയാണെന്ന് ഇപ്പോള്‍ തനിക്ക് മനസ്സിലായെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ടിംപലിനെ കള്ളിയെന്ന് പറയാന്‍ നീ ആരാണെന്നും അതിനു ഫിറോസിന് എന്തവകാശമാണുള്ളതെന്നും പറഞ്ഞു അനൂപ് ഫിറോസിനോടായി തിരിഞ്ഞു. അത് ഏകദേശം കയ്യാങ്കളി വരെ എത്തി. എന്നാല്‍ ഇതെല്ലാം കണ്ടു കൊണ്ട് ലാലേട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. തന്നോടു തരികിട കാണിക്കാന്‍ നില്‍ക്കണ്ടാന്നും ഇതിനപ്പുറം കണ്ടിട്ടുണ്ടെന്നും ഇമ്മാതിരി പരുപാടിയുമായി വന്നാല്‍ നല്ല പണി തിരിച്ചു തരാന്‍ അറിയാമെന്നും ലാലേട്ടന്‍ അവരെ ഭീഷണിപ്പെടുത്തി.

എന്തായാലും ലാലേട്ടന്‍ വന്നത് കൊണ്ട് രണ്ടു ദിവസത്തേക്കു റസ്റ്റ് കിട്ടി എന്നു തഗ് അടിച്ച ബിഗ്ഗ് ബോസ്സിന് അടുത്ത ആഴ്ച എന്തൊക്കെ പരാതികള്‍ ആണ് കേള്‍ക്കേണ്ടി വരിക എന്നു നമുക്കു കാത്തിരുന്ന് തന്നെ കാണേണ്ടി വരും. അത് പോലെ ഈ ആഴ്ച ആരാണ് ബിഗ്ഗ് ബോസ്സ് വീടിനോട് വിട പറയുന്നതു എന്നും നമുക്ക് നാളെ അറിയാം.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss#biggbossmalayalam#biggbossmalayalamseason3 #tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar