ബിഗ്ഗ് ബോസ്സ് ഭാഗ്യാലക്ഷ്മിയെ വിജയിപ്പിക്കുമോ ? ഫിറോസിന് വീണ്ടും ശകാരം ?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3ലെ ഏറ്റവും മത്സരബുദ്ധി കണ്ട ഒരു വാരമായിരുന്നു കടന്നു പോയത്. മിക്കവരും വളരെ നല്ല രീതിയില്‍ അവരവര്‍ക്ക് കിട്ടിയ അവസരം ഉപയോഗിച്ചപ്പോള്‍ വിരലില്‍ എന്നാവുന്ന പ്രമുഖര്‍ അത് ശരിയായി ഉപയോഗിച്ചില്ല എന്നു തോന്നി. എന്നാല്‍ ബിഗ്ഗ് ബോസ്സ് തനിക്ക് പിറക്കാതെ പോയ ആങ്ങളയാണ് എന്നു പറയുന്നതു അന്വര്‍ത്തമാക്കുന്ന ചില സംഭവങ്ങളും ആ വീട്ടില്‍ അരങ്ങേറിയിട്ടുണ്ടായിരുന്നു. ബിഗ്ഗ് ബോസ്സ് ഭാഗ്യാലക്ഷ്മിയോട് പന്തീപക്ഷം കാണിക്കുന്നു എന്നു പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സംശയം തോന്നി തുടങ്ങിയിട്ടുമുണ്ട്. അതിനുള്ള മറുപടി ലാലേട്ടനിലൂടെ ലഭിക്കുമോ എന്നു തന്നെയാണ് വീകെന്‍ഡ് എപ്പിസോഡില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഒരു വിഷയം ആയിരുന്നു മോര്‍ണിംഗ് ടാസ്കിനിടെ ഫിറോസ് ഖാന്‍ ഭാഗ്യാലക്ഷ്മിയെ വിഷം എന്നു വിളിച്ചത്. കഴിഞ്ഞ ആഴ്ച സായി മോര്‍ണിംഗ് ടാസ്കില്‍ സജ്നയെ ശാരീരികമായി കളിയാക്കിയപ്പോള്‍ കൈയടിച്ച പലരും ഇന്നലെ ഫിറോസ് അങ്ങനെ ചെയ്തപ്പോള്‍ ഭാഗ്യാലക്ഷ്മിയെ പിന്തുണച്ച് എത്തി. തന്നെ വിഷം എന്നു വിളിച്ചത് കാരണം തനിക്ക് ഒരുപാട് വിഷമം ആയെന്നും ആരും തന്നെ അങ്ങനെ വിളിച്ചിട്ടില്ലാ എന്നും അതിനാല്‍ തനിക്ക് ഇനി വീട്ടില്‍ നില്‍കാന്‍ താല്‍പര്യം ഇല്ലാ എന്നും തന്നെ പുറത്തു വിടണം എന്നും ബിഗ്ഗ് ബോസ്സിനോട് ഭാഗ്യാലക്ഷ്മി ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തവണ സായി ഫിറോസിനെയും സജ്നയെയും കളിയാക്കിയതിന് പരാതി പറഞ്ഞ ഫിറോസ് സജ്നയോട് മാനസികമായ ആക്രമണം സഹിക്കാന്‍ പറ്റുന്നില്ലേല്‍ വീടിന് പുറത്തു പോകാം എന്നു പറഞ്ഞ ബിഗ്ഗ് ബോസ്സ് ഈ വിഷയത്തില്‍ ഇടപെടാത്തതിനെ പ്രേക്ഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. അതിനുള്ള ഉത്തരം ഈ ആഴ്ച ലാലേട്ടനിലൂടെ ലഭിക്കുമോ എന്നു കാത്തിരുന്ന് കാണാം.

എന്നാല്‍ മോര്‍ണിംഗ് ആക്ടിവിറ്റി വളരെ ഉന്‍മേശത്തോടെ ചെയ്യേണ്ടത് ആണ് എന്ന് തുടങ്ങിയ ലാലേട്ടന്‍ ഫിറോസിനോടും ഭാഗ്യാലക്ഷ്മിയോടും അതിനെ പറ്റി അന്വേഷിക്കുകയും ബിഗ്ഗ് ബോസ്സ് നിയമാവലി അനുസരിച്ച്

മറ്റുള്ളവരെ ശാരീരികമായും മാനസികമായും ആക്രമിക്കുന്നത് തെറ്റാണെന്നും അതുകൊണ്ടു എല്ലാവരും നിയമാവലി ഒന്നുകൂടെ വായിക്കണമെന്നും പിന്നെ ഇതുപോലെ ചെറിയ വിഷയങ്ങള്‍ ഊതി പെരുപ്പിക്കണ്ടാന്നും അത് അവിടെ തീര്‍ത്തേക്കാനും രണ്ടുപേരോടും പറഞ്ഞു. ഇനി ഇതുപോലെ നിയമം തെറ്റിച്ചാല്‍ തന്‍റെ അധികാരം ഉപയോഗിക്കുമെന്നും ലാലേട്ടന്‍ അവരോടായി പറഞ്ഞു. എന്നാല്‍ ഈ വിഷയത്തെ ലാലേട്ടന്‍ കൈകാര്യം ചെയ്തതിനെ പ്രേക്ഷകര്‍ എങ്ങനെ എടുക്കുന്നു എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പിന്നീട് വീട്ടില്‍ പൂവിടുന്ന പ്രണയങ്ങളെ പറ്റിയായിരുന്നു ചര്‍ച്ച മുഴുവന്‍. തലയണ വെച്ചു അഡോണിക്ക് ഉമ്മ കൊടുത്തതിനായിരുന്നു എയ്ഞ്ചലിനെ ലാലേട്ടന്‍ വിളിപ്പിച്ചത്. വീട്ടുകാര്‍ ഇത് കണ്ടു എങ്ങനെ പ്രതികരിക്കും എന്ന ടെന്‍ഷന്‍ എയ്ഞ്ചലിന്‍റെ മുഖത്ത് പ്രകടമായിരുന്നു. പിന്നീട് രാത്രി ആപ്പിള്‍ റംസാനുമായി ഷെയര്‍ ചെയ്തു കഴിച്ചതിന് ഋതുവിനെ ആയിരുന്നു ലാലേട്ടന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ തങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ് എന്ന് സ്ഥാപിക്കാന്‍ റംസാന്‍ നല്ലതു പോലെ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ വിഷയം റംസാന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണപ്പെട്ടു. പിന്നീട് സൂര്യ എഴുതിയ കവിത മണിക്കുട്ടന് കൊടുത്തതായിരുന്നു വിഷയം. വളരെ തീവ്രമായ ഇമോഷനില്‍ ആണ് അത് എഴുതിയത് എന്ന് തനിക്ക് മനസിലായെന്ന് അഡോണി അഭിപ്രായപ്പെടുകയും തനിക്ക് വേണ്ടി എഴുതിയ കവിത ആണ് അത് എന്ന് പറഞ്ഞത് കൊണ്ടാണ് മറ്റാരെയും കാണിക്കാഞ്ഞത് എന്ന് മണിക്കുട്ടന്‍ ലാലേട്ടനോടായി പറഞ്ഞു. കവിത എഴുതിയ സൂര്യയെ കൊണ്ട് തന്നെ അത് വായിപ്പിക്കുകയും അത് എഴുതിയതിന് സൂര്യയെ ലാലേട്ടന്‍ അഭിനന്ദിക്കുകയും ചെയ്തു.

പിന്നീട് വീട്ടില്‍ വെച്ചു സജ്നയെ തല്ലിയതിന് ലാലേട്ടന്‍ ഫിറോസിനെ ശകാരിക്കുകയും അങ്ങനെ ചെയ്യുന്നത് ബിഗ്ഗ് ബോസ്സ് നിയമാവലിക്ക് എതിരാണെന്നും അവരെ താക്കീത് ചെയ്തു. എന്നാല്‍ അത് മണിക്കുട്ടനെ പ്രാങ്ക് ചെയ്തതാണെന്നും തല്ലുന്നതായി അഭിനയിക്കുക മാത്രമാണു ചെയ്തതെന്നും ഫിറോസും സജ്നയും പറഞ്ഞു. താങ്കളെ ലാലേട്ടന്‍ ശരിക്കും ശകാരിക്കുകയാണ് എന്ന് ഭയന്ന ഫിറോസിനോടും സജ്നയോടും താന്‍ അത് ഭയങ്കരമായിട്ടു എന്‍ജോയ് ചെയ്തെന്നും താന്‍ ചെറുതായി ഒന്നു പ്രാങ്ക് ചെയ്തതാണെന്നും ലാലേട്ടന്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ വന്ന നാള്‍ മുതല്‍ മറ്റുള്ളവരെ പ്രാങ്ക് ചെയ്യുന്ന തന്നെ ആദ്യമായാണ് ഒരാള്‍ പ്രാങ്ക് ചെയ്യുന്നതെന്നും അതിനു ലാലേട്ടനെ നമിക്കുന്നു എന്നും ഫിറോസ് ലാലേട്ടനെ തൊഴുത് കൊണ്ട് പറഞ്ഞു.

പിന്നീട് നോമിനേഷനിലുള്ളവരെ എഴുന്നേല്പിച്ചു നിര്‍ത്തിയ ലാലേട്ടന്‍ ഋതുവിനെയും സൂര്യയെയും സൈഫ് ആക്കുകയും മറ്റ് മൂന്നുപേരോട് ആര് പുറത്തു പോകണമെന്ന് നാളെ പറയാമെന്നും പറഞ്ഞു ലാലേട്ടന്‍ ഇന്നത്തേക്ക് വിടപറഞ്ഞു. മണിക്കുട്ടനാണോ ഫിറോസ് സജ്ന ദംപതികള്‍ ആണോ അതോ എയ്ഞ്ചല്‍ ആണോ ബിഗ്ഗ് ബോസ്സ് വീടിനോട് ഈ ആഴ്ച വിടപറയുന്നത് എന്ന് നാളെ അറിയാം.

All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action. #biggboss#biggbossmalayalam#biggbossmalayalamseason3 #tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar