ടിംപല്‍ പുറത്തേക്ക് ? മണിക്കുട്ടന്‍ അകത്തേക്കും?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3ല്‍ നാടകീയമായ സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് മുന്നേറികൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന മത്സരാര്‍ത്തികള്‍ എല്ലാം അപ്രതീക്ഷിതമായി ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറയുന്ന കാഴ്ചകള്‍ ഈ സീസണില്‍ നമ്മള്‍ പലതവണ കണ്ടു. ഏറ്റവും അടുത്ത് സംഭവിച്ചത് ബിഗ്ഗ് ബോസ്സ് വിന്നര്‍ ആകും എന്നു കരുതിയിരുന്ന മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സിന്‍റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു വീടിന് പുറത്തേക്ക് പോയതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ മറ്റൊരു സംഭവത്താല്‍ ഏറ്റവും ജനപ്രീതിയുള്ള മറ്റൊരു മത്സരാര്‍ത്തിയും ബിഗ്ഗ് ബോസ്സ് വീടിനോട് വിട പറയുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിഗ്ഗ് ബോസ്സ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്തിയാണ് ടിംപല്‍ ഭാല്‍. ടിംപലിന് തന്‍റെ അച്ഛനോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്ന് ഈ ഷോയിലൂടെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. വിഷു എപ്പിസോഡില്‍ അച്ചന്‍റെ വീഡിയോ കാണിച്ചപ്പോള്‍ ഒരുപാട് അഭിമാനിച്ച ഒരു വ്യക്തിത്വമാണ് ടിംപല്‍. എന്നാല്‍ ഇന്ന് പുറത്തു വന്നത് ടിംപലിന്‍റെ അച്ഛന്‍

സത്യവീര്‍ സിംഗ് ഭാല്‍ അന്തരിച്ചു എന്നുള്ള വാര്‍ത്തയാണ്. പനി ബാധിച്ചു മരിച്ചു എന്നതാണു പുറത്തു വരുന്ന വാര്‍ത്ത. കോവിഡ് മൂലമാണോ മരണം എന്നു ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. എന്തായാലും പ്രൊമോയില്‍ കാണിച്ചത് പോലെ നാളെ ആ വാര്‍ത്ത ടിംപലിന്‍റെ സഹോദരി ഫോണിലൂടെ ടിംപലിനെ അറിയിക്കുന്നുണ്ട്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ടിംപല്‍ ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞതായാണ് സൂചന. അങ്ങനെ ബിഗ്ഗ് ബോസ്സ് സീസണ്‍ 3യില്‍ അവസാന അഞ്ചില്‍ പ്രതീക്ഷിച്ചിരുന്ന ഒരു മത്സരാര്‍ത്തിയാണ് അച്ചന്‍റെ അപ്രതീക്ഷിത വിടവാങ്ങലില്‍ മത്സരം ഉപേക്ഷിച്ചു ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞത്.അതുപോലെ പ്രൊമോയില്‍ കണ്ട മറ്റൊരു വാര്‍ത്ത എന്തെന്നാല്‍ ബിഗ്ഗ് ബോസ്സ് വീടിനോട് വിട പറഞ്ഞ മണിക്കുട്ടന്‍ തിരികെ വീട്ടിലേക്ക് എത്തി എന്നുള്ളതാണ്. മണിക്കുട്ടനെ അനുനയിപ്പിക്കാന്‍ ബിഗ്ഗ് ബോസ്സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലാലേട്ടനും മണിക്കുട്ടനുമായി സംസാരിച്ചു എന്നു സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പക്ഷേ എന്താണ് സംഭവിച്ചത് എന്നു നാളത്തെ എപ്പിസോഡിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

അച്ചന്‍റെ വിയോഗ വാര്‍ത്ത ടിംപല്‍ എങ്ങനെ ആണ് എടുക്കുക എന്നു കാത്തിരുന്ന് കാണണം. ഒരിക്കലും നികത്താനാകാത്ത നഷ്ടം ടിംപലിനെ തകര്‍ക്കാതിരിക്കട്ടെ എന്നു നമുക്ക് പ്രാര്‍ഥിക്കാം, അതുപോലെ സത്യവീര്‍ സിംഗ് ഭാലിന് നെയ്യപ്പം മീഡിയയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.