ബിഗ്ഗ് ബോസ്സ് 100ല്‍ നിന്നും 114 ദിവസമാക്കിയോ ? ടിംപല്‍ വീണ്ടും ബിഗ്ഗ് ബോസ്സിലേക്ക് ?


Dimpal Bhal

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 വളരെ നല്ല പ്രേക്ഷക പ്രീതി നേടിയാണ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്. ഇടക്ക് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായിരുന്നെങ്കിലും പൊതുവേ വളരെ ശാന്തമാണ് ഇപ്പോള്‍ ബിഗ്ഗ് ബോസ്സ് വീട്ടിലെ അന്തരീക്ഷം. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാര്‍ത്തികള്‍ ആണ് ഓരോ ആഴ്ചയും പുറത്തേക്ക് പോകുന്നത്. മത്സരാര്‍ത്തികള്‍ ആരൊക്കെ ശക്തരെന്നു കരുതുന്നുവോ അവരാണ് ഓരോ ആഴ്ചയും പുറത്തേക്ക് പോകുന്നത്. അതുകൊണ്ടു തന്നെ എല്ലാ മത്സരാര്‍ത്തികളും വളരെ ശ്രദ്ധയോടെയാണ് ഒരു ചുവടും വെക്കുന്നത്.


കഴിഞ്ഞ ആഴ്ചയാണ് അച്ചന്‍റെ അപ്രതീക്ഷിത മരണം കാരണം ടിംപല്‍ ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. കഴിഞ്ഞ ആഴ്ച ടിംപല്‍ ഇനി തിരിച്ചു വരില്ലാന്നു ലാലേട്ടന്‍ മറ്റ് മത്സരാര്‍ത്തികളോടും പ്രേക്ഷകരോടും വെളിപ്പെടുത്തിയിരുന്നു. അതിനു കാരണം പറഞ്ഞത് പുറത്തെ സാഹചര്യം വെച്ചു ടിംപലിന് തിരിച്ചു വരണമെങ്കില്‍ പതിനാലു ദിവസം എങ്കിലും ക്വാറന്‍റയിന്‍ കിടക്കേണ്ടി വരും. ഈ സീസണ്‍ അവസാനിക്കാറായത് കൊണ്ട് തന്നെ ഇനി ക്വാറന്‍റയിന്‍ ഇരിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ബിഗ്ഗ് ബോസ്സ് ഫൈനലിസ്റ്റ് ആവാന്‍ വരെ ചാന്‍സ് ഉണ്ടായിരുന്ന ടിംപലിന് ഈ സീസണ്‍ നഷ്ടമാകും എന്നു തന്നെ ആണ് പുറത്തു വന്ന ന്യൂസ്. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ചു ടിംപല്‍ ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതായും ഇപ്പോള്‍ ക്വാറന്‍റായിനില്‍ ആണെന്നും ഉടനെ തന്നെ ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് തിരികെ എത്തുമെന്നും ആണ് പറയപ്പെടുന്നത്.
ബിഗ്ഗ് ബോസ്സ് സീസണ്‍ അവസാനിക്കാന്‍ ഇനി മൂന്നാഴ്ചകള്‍ മാത്രമേ ബാക്കി ഉള്ളൂ എന്നുള്ളതുകൊണ്ടും ടിംപലിന്‍റെ തിരിച്ചു വരവുള്ളതുകൊണ്ടും ബിഗ്ഗ് ബോസ്സ് ഈ സീസണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ പോകുന്നു എന്നാണ് ഏറ്റവും പുതിയതായി കിട്ടിയ വിവരം. നൂറ് ദിവസം എന്നുള്ളത് നൂറ്റിപതിനാല് ദിവസം ആക്കി നീട്ടുകയാണ് എന്നുള്ളതിന്‍റെ തെളിവാണ് നാളത്തെ പ്രൊമോയില്‍ കാണിച്ച ക്യാപ്റ്റന്‍സി തിരഞ്ഞെടുപ്പ്. മറ്റ് പല ഭാഷകളിലും അവസാന നിമിഷം ബിഗ്ഗ് ബോസ്സ് ഒന്നു രണ്ടാഴ്ച നീട്ടിയിട്ടുണ്ട്. അത് തന്നെയാണ് മലയാളം സീസണ്‍ 3ലും സംഭവിക്കുന്നത്.
എന്തൊക്കെ ആയാലും ബിഗ്ഗ് ബോസ്സ് പ്രേക്ഷകര്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്. കാരണം കൊറോണയും ലോക്ക്ഡൌണും ആയി വീട്ടിലിരിക്കുന്നവര്‍ക്ക് ആകെയുള്ള ഒരു വിനോദം ഐ‌പിഎല്ലും ബിഗ്ഗ് ബോസ്സും ആയിരുന്നു. കൊറോണമൂലം ഐ‌പിഎല്‍ ഉപേക്ഷിച്ചു, ഇനി ആകെയുള്ളത് ബിഗ്ഗ് ബോസ്സ് ആണ്. എല്ലാവരുടെയും ശ്രദ്ധക്കായി ഈ പറഞ്ഞത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. മറ്റുള്ളവര്‍ക്കുള്ള വിനോദം ബിഗ്ഗ് ബോസ്സ് അല്ല എങ്കില്‍ ഞാന്‍ അതിനു ഉത്തരവാദി അല്ല എന്നു വിനയപൂര്‍വം അറിയിച്ചുകൊള്ളുന്നു.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.


If you wish to see your articles published in this forum, please do share your articles to neyyapammedia@gmail.com or contact us on Watsapp/Call - 8105890085.

Recent Posts

See All