ഒടുവില്‍ ബിഗ്ഗ് ബോസ്സ് തീരുമാനിച്ചു? ഫിറോസ് സജ്ന പുറത്തേക്ക് ?


ബിഗ്ഗ് ബോസ്സ് സീസണ്‍ 3 കഴിഞ്ഞ കുറച്ചു ദിവസമായി ആകെപ്പാടെ ഒരു നിലതെറ്റിയ പട്ടം പോലെയാണ് പൊയ്കൊണ്ടിരിക്കുന്നത്. ഫിറോസ് സജ്ന ഒരു പക്ഷത്തും ബാക്കിയുള്ളവര്‍ മറുപക്ഷത്തും ആയിട്ടാണ് കളികള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഫിറോസ് സജ്ന ദംപതികളുടെ ഗയിം സ്ട്രാടജി മൊത്തത്തില്‍ തകര്‍ന്നടിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്.

അവര്‍ പറഞ്ഞ വാക്കുകള്‍ തന്നെ അവര്‍ക്ക് പാരയായി എന്നു വേണം പറയാന്‍. അവസരം കിട്ടിയപ്പോള്‍ എല്ലാവരും അവര്‍ക്ക് നേരെ ഒരുമിച്ച് തിരിഞ്ഞുള്ള ആക്രമണമാണ് കാണാന്‍ കഴിഞ്ഞത്. ചുരുക്കത്തില്‍ ഗതികേട്ടാല്‍ പുലി പുല്ലും തിന്നും എന്നാണല്ലോ. എന്തായാലും അവരുടെ ഭാവി എന്താണെന്ന് ഇന്ന് അറിയാം.


വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ ഇല്ലാത്തതിന്‍റെ കുറവ് ഇന്ന് തീര്‍ത്തു. സജ്ന ഫിറോസിനെ പറ്റിയുള്ള മറ്റുള്ളവരുടെ കംപ്ലയിന്‍റ് കൂടിയപ്പോള്‍ അത് പരിഹരിക്കാന്‍ ലാലേട്ടന്‍ തന്നെ വരേണ്ടി വന്നു. നല്ല ദേഷ്യത്തില്‍ ആയിരുന്നു ലാലേട്ടന്‍ എല്ലാവരെയും വരവേറ്റത്. സൂര്യക്ക് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചു കൊണ്ടായിരുന്നു ലാലേട്ടന്‍ തുടങ്ങിയത്. അങ്ങനെ ഓരോരുത്തരോടും അവര്‍ക്ക് പറയാനുള്ളത് പറയാനുള്ള അവസരമാണ് ഇതെന്ന് പറഞ്ഞു ഓരോരുത്തരേയും കൊണ്ട് ലാലേട്ടന്‍ അവരവരുടെ അഭിപ്രായം ആരാഞ്ഞു. സായി മാത്രമാണു അവരെ വീട്ടില്‍ നിന്നു പുറത്താക്കണമെന്ന് സ്ട്രോങ് ആയി പറഞ്ഞത്.

സ്ത്രീകള്‍ക്കെതിരെയുള്ള പേര്‍സണല്‍ അറ്റാക്ക് ഒരിയ്ക്കലും ബിഗ്ഗ് ബോസ്സ് പ്രേക്ഷകര്‍ക്ക് ഒരു നല്ല സന്ദേശമല്ല കൊടുക്കുന്നതെന്നും ബിഗ്ഗ് ബോസ്സ് ഒരു ഓഡിറ്റുള്ള ഷോ ആയത് കൊണ്ട് ഇതിന് പിന്നിലുള്ള ഡോക്ടര്‍മാരുടെയും സൈകാര്‍ടിസ്റ്റുമാരുടെയും വക്കീലമാരുടെയും അഭിപ്രായം ആരാഞ്ഞു ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും ലാലേട്ടന്‍ മത്സരാര്‍ത്തികളെ അറിയിച്ചു. സ്റ്റോര്‍ റൂമില്‍ പെട്ടി വെച്ചിട്ടുണ്ടെന്നും സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്ത് വീട്ടിനു പുറത്തേക്ക് വരാമെന്നും ലാലേട്ടന്‍ പറഞ്ഞു. തനിക്ക് ഒരു കാര്യം പറയാനുണ്ട് എന്നു സജ്ന പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ലാലേട്ടന്‍ കൂട്ടാക്കിയില്ല. പുറത്തേക്ക് പോകുമ്പോളും മറ്റുള്ളവരോട് കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ പോലും ഫിറോസ് കൂട്ടാക്കിയില്ല. എല്ലാവരുടെയും കൂടെ നിന്നു ഫോട്ടോ എടുക്കാമെന്ന് സജ്ന പറഞ്ഞെങ്കിലും ഫിറോസ് അതിനെ എതിര്‍ത്തു.

വളരെ നല്ല രീതിയില്‍ മത്സരങ്ങള്‍ എല്ലാം കളിച്ച മത്സരാര്‍ത്തികള്‍ ആയിരുന്നു ഫിറോസ് സജ്ന എന്നും, എന്നാല്‍ എവിടെയോ അവരുടെ വഴി മാറി പോയെന്നും, ആ പോക്ക് ബിഗ്ഗ് ബോസ്സ് ഷോയെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വളരെ മോശമായി ബാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നും ലാലേട്ടന്‍ അവരെ അറിയിച്ചു. വീണ്ടും മത്സരാര്‍ത്തികളെ കണ്ടപ്പോള്‍ എല്ലാവരും റിയല്‍ ആയി കളിക്കുക എന്നു പറഞ്ഞു കൊണ്ടാണ് ഫിറോസ് സജ്ന ദംപതികള്‍ പുറത്തേക്ക് പോയത്.

പലരും അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം എന്നു പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ പ്രേക്ഷകരുടെ സപ്പോര്‍ട്ടുണ്ട് എന്ന ഓവര്‍ കോണ്‍ഫിഡന്‍സ് ആണ് അവരെ പുറത്തേക്ക് നയിച്ചത് എന്നു പറയേണ്ടി വരും. ഒരാഴ്ച മുന്നേ എങ്കിലും അവരുടെ സ്ട്രാടജി ഒന്നു മാറ്റിപിടിച്ചിരുന്നു എങ്കില്‍ ബിഗ്ഗ് ബോസ്സ് വിന്നര്‍ വരെ ആകാമായിരുന്ന മത്സരാര്‍ത്തികള്‍ ആയിരുന്നു അവര്‍. എല്ലാത്തവണയും നോമിനേഷനില്‍ വന്നിരുന്നു എങ്കിലും അവര്‍ക്ക് പ്രേക്ഷകരുടെ പിന്തുണ വളരെ കൂടുതലായിരുന്നു. അതിനു കാരണം തന്നെ അവരുടെ കണ്‍ടെന്‍റ് ഉണ്ടാക്കാനുള്ള കഴിവ് തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ അവരെ നോമിനേഷനില്‍ കൊണ്ട് വന്നു പുറത്താക്കാന്‍ കഴിയില്ലാന്നുള്ള ഓവര്‍ കോണ്‍ഫിഡെന്‍സ് തന്നെ ആണ് അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.

എന്തൊക്കെയായാലും മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ മറ്റുള്ളവരോട് ചെയ്തതിന് അവര്‍ കരയേണ്ടി വരാതിരിക്കട്ടെ. കാരണം ഇത്രയും വല്യ സുവര്‍ണാവസരം തന്‍റെ നാവിന്‍റെ പിഴവ് കൊണ്ട് നഷ്ടപ്പെടുത്തിയതിന് അവര്‍ ദുഖിക്കുക തന്നെ ചെയ്യും. അതുപോലെ അമിതാത്മവിശ്വാസം ഒരിയ്ക്കലും ജീവിതത്തില്‍ നല്ലതല്ല. ബുദ്ധിയോടെ കളിക്കുക, അല്ലെങ്കില്‍ വീഴ്ച ഉണ്ടാക്കുന്നത് അത്രയും ഉയരത്തില്‍ നിന്നായിരിക്കും.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggbossmalayalam#biggbossmalayalamseason3#tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar#biggboss #sajnafirozevicted #sajna firoz couples evicted from bigg boss malayalam season 3