ആപ്പിളിനും ദോശക്കും ശേഷം പഞ്ചസ്സാര? അപമാനം സഹിക്കാന്‍ കഴിയാതെ ഭാഗ്യാലക്ഷ്മി? കളി തുടങ്ങി കിടിലം?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പല മത്സരാര്‍ത്തികളുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തു കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ വളരെ സൈഫ് ആയിട്ട് നോമിനേഷനില്‍ വരാതെ എല്ലാവരെയും സുഖിപ്പിച്ചും നില്‍ക്കുന്നുമുണ്ട്. അങ്ങനെ ഉള്ളവരെ വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ ഒരു ടാസ്കില്‍ കൊണ്ട് വരുകയും മുള്‍കിരീടം കൊടുക്കുകയും ചെയ്തു. ഭാഗ്യാലക്ഷ്മി, സന്ധ്യ, നോബി, കിടിലം ഫിറോസ് തുടങ്ങിയ മത്സരാര്‍ത്തികള്‍ എല്ലാവരെയും സുഖിപ്പിച്ചു നില്‍ക്കുകയാണ് എന്നു പ്രേക്ഷകര്‍ക്കും തോന്നിയിട്ടുണ്ട്.

ഒരു വിധം ദുര്‍ബലമായി തോന്നിയ മത്സരാര്‍ത്തികള്‍ എല്ലാം തന്നെ ബിഗ്ഗ് ബോസ്സ് വീടിന്‍റെ പടിയിറങ്ങി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനിയുള്ള ഓരോ എവിക്ക്ഷനും വളരെ പ്രധാനപ്പെട്ടതാണ്. തിങ്കളാഴ്ച ദിവസമായ ഇന്ന് ആരൊക്കെ നോമിനേഷനില്‍ വരും എന്നു കാത്തിരുന്ന് കാണണം. കാരണം ഇതുവരെ നോമിനേഷനില്‍ വരാത്ത പലരും ഇനി മുതല്‍ നോമിനേഷനില്‍ വരാം. അതുകൊണ്ടു തന്നെ പുറത്തു പോകുന്ന ഓരോരുത്തരും ശക്തരായ മത്സരാര്‍ത്തികള്‍ തന്നെ ആയേക്കാം.

പ്രതീക്ഷിച്ചത് പോലെ തന്നെ ഭാഗ്യാലക്ഷ്മി, സന്ധ്യ, നോബി എന്നിവരെ കൂടാതെ അനൂപ്, റംസാന്‍, സൂര്യ കൂടെ സ്ഥിരം നോമിനേഷന്‍ മത്സരാര്‍ത്തികളായ ഫിറോസ് സജ്ന ദംപതികളും നോമിനേഷനില്‍ എത്തി. ഇത്തവണ ആരായിരിക്കും പുറത്തു പോവുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന ആഴ്ചയായിരിക്കും ഇത്തവണ. കഴിഞ്ഞ ഓരോ തവണയും ആര് പുറത്തു പോകുമെന്ന് പ്രേക്ഷകന് ഊഹമുണ്ടായിരുന്നു. പക്ഷേ ഇത്തവണ പ്രവചനങ്ങള്‍ ഒന്നും ഒരാളിലേക്ക് ഒതുങ്ങില്ല എന്നു ഉറപ്പാണ്. എന്തായാലും ആര് പുറത്തു പോകുമെന്ന് കാത്തിരുന്ന് കാണാം.

നോമിനേഷനിടയില്‍ വളരെ വൈകാരികമായാണ് ഭാഗ്യാലക്ഷ്മിയെ കാണപ്പെട്ടത്. തന്നെ പലരും മാനസികമായിട്ടു തകര്‍ക്കുന്നതായും അത് താങ്ങാന്‍ കഴിയുന്നില്ല എന്നും അതിനാല്‍ താന്‍ ക്വിറ്റ് ചെയ്യാന്‍ തയ്യാറാണെന്നും ഭാഗ്യാലക്ഷ്മി ബിഗ്ഗ് ബോസ്സിനോടായി പറഞ്ഞു. അതിനു പ്രധാന കാരണം കഴിഞ്ഞ ആഴ്ച അനൂപുമായുണ്ടായ മയില്‍ വിഷയം തന്നെ ആയിരുന്നു. ലാലേട്ടന്‍ അത് എടുത്തു ചോദിച്ചതായിരുന്നു തന്നെ മാനസികമായി തളര്‍ത്തിയത് എന്നു ഭാഗ്യാലക്ഷ്മി പറയാതെ പറയുകയായിരുന്നു. അതുപോലേ മറ്റൊരു വിഷയം കഴിഞ്ഞ ദിവസം സായി തന്നോടു ചോദിച്ചതിനെ കുറിച്ചായിരുന്നു. തന്നോടു മറ്റാരോടും സംസാരിക്കരുത് എന്നു പറഞ്ഞിട്ടു ഭാഗ്യലക്ഷ്മി അവരോടെല്ലാം പോയി സ്നേഹത്തോടെ പെരുമാറുന്നത് എന്തു ഉദ്ദേശത്തിലാണ് എന്നു സായി ചോദിച്ചിരുന്നു. ഇടത്തു വശത്തുള്ള വാതില്‍ പിറക്കാതെ പോയ ആങ്ങള തുറന്നു കൊടുക്കും എന്നു പ്രതീക്ഷിച്ചത് ഞാന്‍ മാത്രമാണോ ആവോ.

ഇന്നത്തെ സ്ക്രീന്‍ സ്പേസ് മൊത്തത്തില്‍ കൊണ്ട് പോയത് ഫിറോസും ഡിംപാലും ആയിരുന്നു. ആപ്പിള്‍, ദോശ എന്നതായിരുന്നു ഇത്രയും കാലം വിഷയം എങ്കില്‍ ഇന്ന് പഞ്ചസാര ആയിരുന്നു. അധികമായി പഞ്ചസാര കൊടുക്കാന്‍ പറ്റില്ല എന്നു ഫിറോസ് പറഞ്ഞത് ടിംപല്‍ ഏറ്റെടുക്കുകയും അത് വലിയ വാക്ക് തര്‍ക്കത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍ എടുത്ത തീരുമാനം ആണെന്നും അത് അനുസരിക്കുകയാണ് താന്‍ ചെയ്തത് എന്നും ഫിറോസ് പറഞ്ഞു. മുന്നേ ഇങ്ങനെ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് നോക്കാതെ പലര്‍ക്കും പലതും കൊടുത്തിട്ടുണ്ടെന്നും ടിംപല്‍ വാദിച്ചു. എന്നാല്‍ ടിംപലിനെ മാറ്റാരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ടിംപലിനെ ഫിറോസ് കൈ കൊണ്ട് തൊണ്ടിയത് കിടിലം ഫിറോസ് ചൂണ്ടി കാണിച്ചിരുന്നെങ്കിലും അത് കാര്യമാക്കാതിരുന്ന ഫിറോസ് ഖാന് നേരെ ഒരു അമ്പായി ഈ ആഴ്ച ആ വിഷയം വരുമോ എന്നു കാത്തിരുന്ന് കാണാം.

എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ ഹൈലയിറ്റ് എന്നു പറയുന്നതു കിടിലം ഫിറോസ് കളി തുടങ്ങി എന്നതാണു. അവസാന അഞ്ചില്‍ വരുന്ന അഞ്ചു പേരെ കൂടെ കൂട്ടി മറ്റുള്ളവരെ പുറത്താക്കാന്‍ കളിക്കുക എന്നതാണ് കിടിലം ഇട്ടേക്കുന്ന ഗയിം പ്ലാന്‍. കിടിലത്തിന്‍റെ പ്രവചനം പ്രകാരം കിടിലം ഫിറോസ്, ഭാഗ്യാലക്ഷ്മി, ടിംപല്‍, മണിക്കുട്ടന്‍, റംസാന്‍ എന്നിവരാണ് അവസാന അഞ്ച് മത്സരാര്‍ത്തികള്‍. തന്‍റെ പ്രതീക്ഷ മജിസിയ അവസാന അഞ്ചില്‍ വരുമെന്നു ആയിരുന്നെന്നും എന്നാല്‍ പാത്തുവിന്‍റെ എവിക്ഷന്‍ തന്നെ ഞെട്ടിച്ചെന്നും കിടിലവും ഭാഗ്യാലക്ഷ്മിയും പറഞ്ഞു. അതുപോലെ തന്‍റെ ആദ്യത്തെ ലക്ഷ്യം സായിയെ പുറത്താക്കുക എന്നതാണെന്നും റംസാനും അഡോണിയും ഉള്ളതുകൊണ്ടു മാത്രമാണു സായി നില്‍ക്കുന്നതെന്നും അതുപോലെ സ്ഥിരമായി റംസാനെ നോമിനേഷനില്‍ കൊണ്ട് വന്ന് അവന്‍റെ നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിപ്പിക്കണമെന്നും കിടിലം പറഞ്ഞു.

എന്തായാലും ഉറങ്ങിക്കിടന്ന തന്നെ ഉണര്‍ത്തിയതിന് ബിഗ്ഗ് ബോസ്സിനോട് നന്ദി പറഞ്ഞ കിടിലം ഇനി തന്‍റെ കളികള്‍ തുടങ്ങാന്‍ പോവുകയാണെന്നും പറഞ്ഞു. എന്തായാലും വീകെന്‍ഡ് എപ്പിസോഡില്‍ മുള്‍കിരീടം കിട്ടിയതു കൊണ്ട് ഉണര്‍ന്ന കിടിലത്തിന്‍റെ കളികള്‍ എന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggbossmalayalam#biggbossmalayalamseason3#tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar#biggboss