Malayalam Short Story - The Intoxication of Death

The articles published under Malayalam Short Story are the articles selected from authors who have provided us with their written consent to publish their creative content. Unauthorized copying of the content without permission is subjected to legal actions.


“പിന്നെ…?“

“പിന്നെ എന്താ? എനിക്ക് ഉറക്കം വരുന്നു മിഥുന്‍.”

“വയ്ക്കല്ലേ വയ്ക്കല്ലേ... ഒന്നു പറഞ്ഞോട്ടെ.”

“ആ... പറ”

“ഒറ്റയ്ക്ക് നിനക്കവിടെ പേടിയാകില്ലേ? വേണമെങ്കില്‍ കൂട്ടിന് ഞാനും വരാം.”

“ഓഹ്... അങ്ങനെ!!! വേണ്ട.നീ വരണ്ട...”

“ശെടാ... ഒറ്റക്കല്ലേ... പാവം... കൂട്ടിന് വരാമെന്ന് വിചാരിച്ചപ്പോള്‍...”

“ഉറക്കത്തില്‍ എന്ത് തന്നെ സംഭവിച്ചാലും, അത് മനോഹരമാണ് മിഥുന്‍. അതിനി സ്വപ്നമായാലും മരണമായാലും. നമ്മള്‍ പോലും അറിയാതെ ഒഴുകി ഒഴുകി പതുക്കെ മരണത്തിലേക്ക് അടുക്കുന്നത്.”

“എപ്പോഴും ഈ ധൈര്യം കണ്ടാല്‍ മതി.”

“നിനക്കു ഒരു കാര്യം അറിയുമോ മിഥുന്‍, ഉറക്കത്തിനിടയില്‍ സംഭവിച്ചുപോകുന്ന മരണം മരണപ്പെടുന്നയാള്‍ ഒരിയ്ക്കലും റിയലൈസ് ചെയ്യാറില്ലത്രെ! Until and unless the soul within finds the body, the departed will be in an assumption that they are still alive.”

“നീ പറഞ്ഞത് വച്ചാണെങ്കില്‍, consider a scenario in which the body has been destroyed before the soul realizes its death, Then...?”

“Hm. If that’s the case, മരണപ്പെട്ടത് ഒരിയ്ക്കലും അറിയാതെ പോകുമായിരിക്കും. അല്ലേ മിഥുന്‍???”

“May be or May not be. നിനക്കു രാവിലെ എഴുന്നേല്‍ക്കണ്ടേ. ആലാം സെറ്റ് ചെയ്യാന്‍ മറക്കണ്ട. അപ്പൊ ശെരി. Good Night...😘”

“Good Night. Love you...❤”

ഫോണ്‍ സൈലെന്‍റ് ആക്കിയതിനു ശേഷം സൈഡ് ടേബിളില്‍ കമഴ്ത്തി വച്ച ബുക്ക് വീണ്ടും തുറന്നു നോക്കി. അതില്‍ പേജ് നംബര്‍ 13 ഇല്‍ മഞ്ഞ ഹൈലൈറ്റര്‍ കൊണ്ട് ഇങ്ങനെ അടയാളപ്പെടുത്തിയിരുന്നു.

13 The Intoxication of Death

The consciousness continues beyond the threshold of death and it comprehends all the events after the death with incredible precision. The cells inside the human brain go through the process of decaying that can actually take many hours. But the question is till how long? The divergence between materiality and illusion is the divergence between how things are sensible for us and how they really are!

മുറിയിലെ ജനാലകള്‍ കാറ്റില്‍ ശക്തമായി അടഞ്ഞു തുറന്നു. എത്ര ശ്രമിച്ചിട്ടും ജനലുകള്‍ കുറ്റിയിടാന്‍ സാധിക്കുന്നില്ല. ആ വീട്ടില്‍ എന്നെ കൂടാതെ ആരോ ഉണ്ടെന്ന് ഒരു തോന്നല്‍. ലൈറ്റ് ഓഫ് ചെയ്യാതെ ധൃതിയില്‍ വന്നു കിടന്നു. പുതപ്പ് തലവഴി മൂടി, കണ്ണുകള്‍ .ഇറുക്കി അടച്ചു. കുറച്ച് കഴിഞ്ഞു മുഖത്ത് നിന്നു പുതപ്പ് മാറ്റി നോക്കി. ആരെയും കണ്ടില്ല. പൊടുന്നനെ മുറിയിലെ ലൈറ്റുകള്‍ കത്തിയണയാന്‍ തുടങ്ങി. അന്നേ വരെ തോന്നാത്ത ആത്മാര്‍ദ്ധതയോടെ കുരിശ് വരച്ചു പ്രാര്‍ത്ഥിച്ചു.

“സ്വര്‍ഗസ്ഥനായ പിതാവേ… നന്മ നിറഞ്ഞ മറിയമേ…” എന്നു ഉരുവിട്ടു കൊണ്ടിരുന്നു.

പെട്ടന്നു പുതപ്പിനുള്ളില്‍ നിന്നു ആരോ എന്‍റെ എന്‍റെ തലമുടിയില്‍ കുത്തിപിടിച്ചു. രക്ഷപ്പെടാനായി അവന്‍റെ കയ്യില്‍ ഞാന്‍ ആഴത്തില്‍ കടിച്ചു മുറിച്ചു. നഖങ്ങള്‍ കൊണ്ട് അവന്‍റെ മുതുകില്‍ കോറി മുറിച്ചപ്പോള്‍ എന്‍റെ കൈകള്‍ അടര്‍ത്തി മാറ്റി കയ്യില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് തള്ള വിരല്‍ ഒഴുകെയൂള്ള വിരലുകള്‍ എല്ലാം അറുത്തെറിഞ്ഞു. വൃത്തികെട്ട നീളന്‍ കുളയട്ടകള്‍ ശരീരത്തില്‍ അരിച്ച് കയറുന്നതു പോലെ എന്‍റെ രക്തം അവന്‍ ഊറ്റികുടിച്ചു കൊണ്ടിരുന്നു.

പതിവില്ലാത്ത നേരത്തെ പള്ളിമണി ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്നത്. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ലൈറ്റ് അണയ്ക്കുക പോലും ചെയ്യാതെ എപ്പോളോ ഉറങ്ങിപോയിരുന്നു.

ശരീരം മുഴുവന്‍ വല്ലാത്ത വേദന. ഭിത്തിയിലെ ക്ലോക്കില്‍ സമയം 3.20 AM. മലര്‍ക്കെ തുറന്നു കിടന്ന ജനാലകള്‍ അടയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ പുറത്തെന്തോ മാംസം കത്തുന്ന മണം. മുഖം വ്യക്തമല്ലാത്ത ആരോ ഒരാള്‍ ചാക്കില്‍പൊതിഞ്ഞ എന്തോ ഒന്നു കത്തിക്കുന്നു.

തീ ആളി പടര്‍ന്നപ്പോള്‍ മുഖം എനിക്കു വ്യക്തമായി കാണാം.

ഞാന്‍ ഉറക്കെ വിളിച്ചു. “Mithun… നീ എന്താണവിടെ ചെയ്യുന്നത്...”

ശബ്ദം കേട്ടയുടന്‍ അവന്‍ കത്തിയെരിയുന്ന ചാക്കു ഉപേക്ഷിച്ചു ഓടി മറഞ്ഞു. അതില്‍ നിന്നു പകുതി വെന്ത കൈ പുറത്തേക്ക് വീണു. ഇരുകൈകളിലും തള്ളവിരല്‍ ഒഴുകെയുള്ള വിരലുകള്‍ അറുത്തു മാറ്റപ്പെട്ടിരുന്നു.

തുടരും...

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife #malayalamshortstory #idol #shilpi #aghora #shortstory #malayalam #nostalgia #kerala #lalettan #mammookka #india #theintoxificationofdeath #chavattukutta #death #graveyard #toxic #poison #rape #thriller #mystery #suspense #series

10 views0 comments

Recent Posts

See All