Malayalam Short Story : ആത്മഹത്യാ കുറിപ്പ്

The articles published under Malayalam Short Story are the articles selected from authors who has provided us with their written consent to publish their creative content. Unauthorized copying of the content without permission is subjected to legal actions.

നട്ടെല്ലിന് ബലം ഇല്ലാത്ത ഈഗോയിസ്റ്റ് പ്രണയരോഗി,

ഇതൊരു ക്ഷണക്കത്താണ്. ഈ കത്ത് കിട്ടിയാൽ തീർച്ചയായും നീ എത്തണം. എന്നെ ഓർത്ത് ഒരിക്കലും കണ്ണുനീർ പൊഴിയ്ക്കരുത്. നുണകൾ നിറഞ്ഞ കവിതകൾ കൊണ്ട് എനിക്ക് വേണ്ടി താജ്മഹലും പണിയേണ്ട. എന്റെ ചത്തു മരവിച്ചു കിടക്കുന്ന ശരീരം കാണാനെങ്കിലും നീ എത്തണം. നീ ചുംബിച്ചിരുന്ന ചുണ്ടുകളിൽ പുഴുക്കൾ അരിച്ചിട്ടുണ്ടാകാം. എന്നെ മറവു ചെയ്യുകയോ കുഴിമാടത്തിൽ പൂക്കൾ വയ്ക്കുകയോ വേണ്ട. എങ്കിലും നീ എത്തണം. അപ്പോഴേക്കും പുഴുത്തു നാറിയ എന്റെ ശരീരത്തിൽ കൊതുകുകൾ മുട്ടയിടും. ജീവിച്ചിരുന്നപ്പോൾ ഇല്ലാതിരുന്ന ദയ എന്റെ മരണശേഷം കാട്ടരുത്. കാരണം നിന്നെ പ്രണയിച്ചതിൽ ഒരിക്കലും ഞാൻ എന്നോട് ക്ഷമിക്കില്ല. എന്റെ ശരീരം എലികൾ കാർന്നു തിന്നാൻ തുടങ്ങുമ്പോൾ അതിനെ ആട്ടി ഓടിയ്ക്കരുത്. പകരം എല്ലുകൾ ബാക്കി ആകുന്നതുവരെ നീയെന്റെ ശവത്തിന് കാവലുണ്ടാകണം. നിനക്ക് എന്നോടുള്ള പ്രണയാഗ്നി അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ എന്റെ എല്ലിൻ കഷണങ്ങൾ അതിലിട്ട് നീ കത്തിയ്ക്കണം. ശേഷിക്കുന്ന ചാരം ഒരുപിടി എടുത്ത്‌ അന്ന് നീ എനിക്ക് സമ്മാനിച്ച മുറ്റത്തെ നീല റോസാ ചെടികൾക്ക് വളമാക്കണം. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു നീല റോസാപ്പൂവായി ഞാനതിൽ വിരിഞ്ഞു നിൽക്കും.


എന്ന് വെറുപ്പോടെ, നിന്റെ ഓർമ്മകളിൽ എന്നോ ഒരിക്കൽ മരിച്ചുപോയ ഞാൻ.


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife #malayalamshortstory #idol #shilpi #aghora #shortstory #malayalam #nostalgia #kerala #lalettan #mammookka #india

16 views0 comments