പ്രണയ നാടകം, നിരാഹാര നാടകം, തമ്മില്‍ തല്ല് ? ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ?


ബിഗ്ഗ് മലയാളം സീസണ്‍ 3ല്‍ വളരെ സംഭവ ബഹുലമായ ഒരാഴ്ചയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. മിണ്ടാപ്പൂച്ചകളെ കഴിഞ്ഞ വീകണ്ട് ടാസ്കില്‍ ലാലേട്ടന്‍ കലമുടയ്ക്കാന്‍ തുറന്നു വിട്ടത് മുതല്‍ വീട്ടിലെ അന്തരീക്ഷം കലുഷിതമാണ്. സ്ത്രീ സംരക്ഷണവുമായി സന്ധ്യയും ഭാഗ്യാലക്ഷ്മിയും, ഉറക്കത്തില്‍ നിന്നു ഞെട്ടി എഴുന്നേറ്റ കിടിലവും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി നോബിയും അനൂപും, എല്ലാവരും കൂടി ഈ ആഴ്ച ബിഗ്ഗ് ബോസ്സ് വീടിനെ അക്ഷരാര്‍ത്തത്തില്‍ ഒരു ചന്ത തന്നെ ആക്കി എന്നു വേണം പറയാന്‍.

എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ താരവും പൊളി ഫിറോസ് തന്നെ ആയിരുന്നു. രാവിലെ മുതല്‍ വീട്ടിലെ പൊട്ടിത്തെറികള്‍ എല്ലാം പൊളി ഫിറോസിനെ ചുറ്റിപ്പറ്റി തന്നെ ആയിരുന്നു. തന്നെ ക്യാപ്റ്റന്‍ ആക്കിയാല്‍ ഒരാളും വീട്ടില്‍ വെറുതെ ഇരുന്നു ഭക്ഷണം കഴിക്കില്ല എന്നു പറഞ്ഞതിനെ ചൊല്ലി ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അത് പറഞ്ഞതാകട്ടെ ഒരു മൂലയ്ക്ക് ഇരുന്നു പരദൂഷണം പറഞ്ഞു കൊണ്ടിരുന്ന സന്ധ്യയോടും ഭാഗ്യാലക്ഷ്മിയോടും കിടലത്തിനോടും. പിന്നെ പറയാനുണ്ടോ പുകില്. വീട്ടില്‍ എല്ലാവരും പണി എടുത്തിട്ട് തന്നെയാണ് ജീവിക്കുന്നതു എന്നു പറഞ്ഞു സായിയും ഫിറോസിനെതിരെ രംഗത്തെത്തി. എന്തായാലും ഒടുവില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും പറഞ്ഞു കിടിലം വിഷയത്തെ തിരിക്കുകയും അത് രണ്ടു ഫിറോസുമാരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലെത്തി. തന്‍റെ നേരെ കൈ ചൂണ്ടിയ പൊളിയോട് തന്‍റെ ദേഹത്ത് തൊട്ടാല്‍ കവാലം അടിച്ചു പറ്റിക്കും എന്നും പറഞ്ഞു പ്രതികരിക്കുകയാണ് കിടിലം ചെയ്തത്. എന്തായാലും ഭാഗ്യാലക്ഷ്മി ഒഴിച്ച് മറ്റുള്ളവര്‍ എല്ലാം ആ വഴക്ക് നല്ലപോലെ എന്‍ജോയ് ചെയ്തു.

ഭാഗ്യാലക്ഷ്മിക്കു പൊളി ഫിറോസ് പറഞ്ഞത് അത്ര രസമായിട്ടു തോന്നിയില്ല. ഒരു പണിയും ചെയുന്നില്ല എന്നു പറഞ്ഞത് കൂടാതെ പണി ചെയ്യാതെ ഭക്ഷണം കഴിക്കാന്‍ പാടില്ലാന്നു പറഞ്ഞെന്നും ബിഗ്ഗ് ബോസ്സ് തരുന്ന ഭക്ഷണമാണ് അതെന്നും അത് പൊളി ഫിറോസ് വീട്ടില്‍ നിന്നു കൊണ്ട് വന്നതല്ലാന്നും അതിനാല്‍ അദ്ദേഹം മാപ്പ് പറയുന്നതു വരെ താന്‍ ഭക്ഷണം കഴിക്കില്ലാന്നും ഭാഗ്യാലക്ഷ്മി ബിഗ്ഗ് ബോസ്സിനോടായി പറഞ്ഞു. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്നു ബിഗ്ഗ് ബോസ്സ് പറഞ്ഞാല്‍ താന്‍ മാപ്പ് പറയാമെന്നും അല്ലാതെ മാപ്പ് പറയാന്‍ വേണ്ടി താന്‍ ഒന്നും പറഞ്ഞിട്ടില്ലാന്നും ഇത് ഇവര്‍ സ്ഥിരം സ്ട്രാടജി ആയിട്ട് എടുത്തേക്കുകയാണെന്നും ഇതിന് മുന്നേയും അവര്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ടെന്നും അതുകൊണ്ടു അവര്‍ക്ക് വേണമെങ്കില്‍ ഭക്ഷണം കഴിക്കട്ടെ എന്നും പൊളി ഫിറോസ് പറഞ്ഞു. പക്ഷേ ഭക്ഷണത്തോട് നിന്ദ കാണിച്ചു പെരുമാറുന്ന ഭാഗ്യാലക്ഷ്മിയുടെ പ്രവര്‍ത്തിയെ വീടിനുള്ളിലെ മറ്റ് പല മത്സരാര്‍ത്തികളും തെറ്റായിട്ടാണ് കാണുന്നത്.

പിന്നീട് വീട്ടില്‍ കണ്ടത് അതിഭയങ്കര പ്ലാനിംഗ് ആയിരുന്നു. അയല്‍കൂട്ടം ടീംസ് പ്ലാന്‍ ചെയ്തത് ക്യാപ്റ്റന്‍സിയിലേക്ക് സജ്ന ഫിറോസിനെ നോമിനേറ്റ് ചെയ്യരുത് എന്നായിരുന്നു. സന്ധ്യയും ഭാഗ്യവും അനൂപും കിടിലവും അവരെ പ്ലാന്‍ ചെയ്തു നോമിനേറ്റ് ചെയ്യാതിരുന്നപ്പോള്‍ പ്ലാനിങ്ങില്‍ കൂടെ ഉണ്ടായിരുന്ന ഡിംപലും സൂര്യയും സജ്ന ഫിറോസിനെ നോമിനേറ്റ് ചെയ്തു. അതുപോലെ വിജയിച്ച ടീമിലെ എല്ലാവരും സജ്ന ഫിറോസിനെ തന്നെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ പാളിയ പ്ലാനിംഗില്‍ റംസാനും മണിക്കുട്ടനോടും ഒപ്പം സജ്ന ഫിറോസും ക്യാപ്റ്റന്‍സി ടാസ്കിനായി നോമിനേറ്റ് ചെയ്യപ്പെട്ടു. എന്തായാലും സജ്ന ഫിറോസ് ക്യാപ്റ്റനായാല്‍ വീട് ഒരു ഭാര്‍ഗവി നിലയം ആകുമെന്ന് ഉറപ്പാണ്.

പലര്‍ക്കും സംശയം ഉള്ള ഒരു കാര്യം ഉണ്ട് ബിഗ്ഗ് ബോസ്സ് വീട്ടില്‍. സൂര്യ മണിക്കുട്ടനെ പ്രണയിക്കുന്നുണ്ടോ എന്നു. ഇന്നത്തെ എപിസോഡ് കണ്ടവര്‍ക്കറിയാം സൂര്യയുടെ പ്രണയത്തെ പറ്റി മണിക്കുട്ടന്‍ പറയുന്നതു. വര്‍ഷങ്ങള്‍ക്ക് മുന്നേ പരിചയമുള്ള വ്യക്തി ആണെന്നും അന്ന് പ്രണയം പോയിട്ടു ഒരു അടുപ്പം പോലും തോന്നിയിട്ടില്ലാത്ത വ്യക്തിയാണ് സൂര്യയെന്നും, സൂര്യയുടെ തമിഴ് ബിഗ്ഗ് ബോസ്സിലൂടെ പ്രശസ്തയായ ഓവിയയുടെ ടാക്റ്റിക്സ് ആണ് എടുക്കുന്നതെന്നും മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞു. സൂര്യ ഒരു സുഹൃത്തായി ഇരിക്കാനാണ് തനിക്ക് താല്പര്യമെന്ന് പറഞ്ഞിട്ടും ലാലേട്ടന് മുന്നില്‍ എല്ലാം ഇഷ്ടമാണ് എന്നു പറയുന്നതില്‍ തന്നെ ഒരു കളത്തരം ഉണ്ടെന്നും മണിക്കുട്ടന്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ തനിക്ക് സൌഹൃദം മാത്രമല്ലാന്നും മണിക്കുട്ടനോട് പ്രണയം ആണെന്നും സൂര്യ മണിക്കുട്ടനോടായി തുറന്നു പറഞ്ഞു. നോമിനേഷനില്‍ വരുമ്പോളുള്ള സൂര്യയുടെ ഈ നാടകം എത്ര നാള്‍ സൂര്യ രക്ഷിക്കും എന്നു കാത്തിരുന്നു കാണേണ്ടി വരും.


All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#biggbossmalayalam#biggbossmalayalamseason3#tiktok#mohanlal#lalettan#india#kerala#rajitharmy#asianet#mammookka#malayalam#entertainment#neyyapammedia#sujo#alexandra#raghu#bbcafe#youtube#ramzan#rjfiroz#nobymarcose#rithumathra#bhagyalakshmi#kidilamfiroz#sandhyamanoj#anoopkrishnan#manikkuttan#saivishnu#dimplebhal#lakshmijayan#suryakiran#suryamenon#majisiabhanu#adnoijohn#firozkhan#sajna#micheleanndaniel#angelthomas#ramyapanikkar#biggboss