ബിഗ്ഗ് ബോസ്സിന്‍റെ തീരുമാനത്തില്‍ അതൃപ്തി ?മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സ് വീടിനോട് വിടപറഞ്ഞോ?


ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 സംഭവബഹുലമായ പത്തു ആഴ്ചകള്‍ പിന്നിട്ട് പതിനൊന്നാം ആഴ്ചയിലേക്ക് കടന്നു. ഓരോ ദിവസവും പലതരം പ്രശ്നങ്ങളിലൂടെ ആണ് ഓരോരുത്തരും കടന്നു പൊയ്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍റെ കോപത്തിനിരയാകാത്തവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. കിടിലത്തില്‍ നിന്നു തുടങ്ങിയ ലാലേട്ടന്‍ എല്ലാവരെയും പ്രീതിപ്പെടുത്തി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന നോബിയെ പോലും വെറുതെ വിട്ടില്ല. എന്തായാലും ഈ ആഴ്ച കാഴ്ചക്കാര്‍ക്കായി എന്തൊക്കെ ട്വിസ്റ്റുകളാണ് ബിഗ്ഗ് ബോസ്സ് ഒരുക്കിയിരിക്കുന്നത് എന്നു കാത്തിരുന്ന് കാണേണ്ടി വരും.

കഴിഞ്ഞ വീകെന്‍ഡില്‍ ലാലേട്ടന്‍ നല്ല മൂഡിലായിരുന്നു എന്നു തോന്നുന്നു. ടിംപല്‍ സിംപതിക്കായി തന്‍റെ കാന്‍സര്‍ കഥ ഉപയോഗിക്കുന്നു എന്നു പറഞ്ഞു ടിംപലുമായി കിടിലന്‍ കഴിഞ്ഞ ആഴ്ച കോര്‍ത്തിരുന്നു. എന്നാല്‍ അത് പുറത്തുള്ള കാന്‍സര്‍ സര്‍വൈവേര്‍സിന്‍റെ വികാരത്തെ വൃണപ്പെടുത്തി എന്നു പറഞ്ഞു കിടിലത്തിന് തന്നെ തിരിച്ചു കൊത്തുകയും ചെയ്തു. അതിനുശേഷം ടിംപലിന്‍റെ സിംപതിയില്‍ കിടിലത്തിനെ വീട്ടില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. താന്‍ ചെയ്ത തെറ്റ് ഏറ്റെടുത്ത് പുറത്തേക്ക് പോകാന്‍ തയ്യാറാണെന്ന് കിടിലം ലാലേട്ടനോട് പറഞ്ഞു എങ്കിലും അത് തീരുമാനിക്കാന്‍ ബിഗ്ഗ് ബോസ്സ് ഉണ്ടെന്നും പുറത്തു പോകേണ്ട സമയം ആകുമ്പോള്‍ പോകാമെന്നും കിടിലത്തിനെ ലാലേട്ടന്‍ അറിയിച്ചു.

അതിനുശേഷം റംസാനോടായിരുന്നു ലാലേട്ടന്‍റെ കോപം പൊട്ടി ഒഴുകിയത്. നാട്ടുകൂട്ടം ടാസ്കിനിടയില്‍ സായിയെ ചേരുപ്പൂരി എറിഞ്ഞത് ചോദ്യം ചെയ്തായിരുന്നു തുടങ്ങിയത്. ഒടുവില്‍ ചെയ്ത തെറ്റിന് ശിക്ഷയായി ഇനിയുള്ള എല്ലാ നോമിനേഷനിലും ആരും നോമിനേറ്റ് ചെയ്തില്ലെങ്കിലും റംസാന്‍ നോമിനേഷനില്‍ ഉണ്ടാകും. അതിനു ശേഷം മണിക്കുട്ടന്‍ സന്ധ്യയെ ഒരു കലാകാരി ആയിട്ട് കാണുന്നില്ല എന്നു പറഞ്ഞതിനെ പറ്റിയായി പിന്നീടുള്ള വിചാരണ. ഡാന്‍സ് ഒരു കലതന്നെയാണെന്നും അത് സിനിമയായാലും ഡാന്‍സ് ആയാലും അത് വ്യത്യസ്തമല്ലാന്നും അതിനാല്‍ കലയെ അപമാനിച്ചതിന് എല്ലാ സിനിമാക്കാരുടെയും പേരില്‍ താന്‍ സന്ധ്യയോട് മാപ്പ് ചോദിക്കുന്നു എന്നും ലാലേട്ടന്‍ പറഞ്ഞു. എന്നാല്‍ ഇതിനിടക്ക് മറുപടി പറയാന്‍ തുനിഞ്ഞ മണിക്കുട്ടന് സന്ധ്യക്ക് പകരം സജ്ന എന്നു അറിയാതെ പറഞ്ഞപ്പോള്‍ എന്താ തനിക്ക് മാനസികമായി വല്ല പ്രശ്നവും ഉണ്ടോ എന്നു ലാലേട്ടന്‍ തമാശയായി ചോദിച്ചു. എന്നാല്‍ അത് മണിക്കുട്ടനെ വല്ലാതെ അസ്വസ്തനാക്കി എന്നു അദേഹത്തിന്‍റെ മുഖത്ത് നിന്നു വ്യക്തമായിരുന്നു. അത് പോലെ താന്‍ കാരണം എല്ലാ സിനിമാ പ്രവര്‍ത്തകരുടെയും പേരില്‍ ലാലേട്ടന്‍ മാപ്പ് പറഞ്ഞു എന്നു കണ്ടപ്പോള്‍ മണി ആകെ തകര്‍ന്നിരുന്നു. ഇടക്ക് ആക്റ്റിവിറ്റിക്കായി വെച്ച സാധനം എടുക്കാനായി സ്റ്റോര്‍ റൂമില്‍ പോയപ്പോള്‍ മണിക്കുട്ടന്‍ പൊട്ടികരയുന്നതിന് ലാലേട്ടന്‍ സാക്ഷിയായി. എന്നാല്‍ മൌനമായി നില്‍കാനെ ലാലേട്ടന് കഴിഞ്ഞുള്ളൂ.


എന്തായാലും ഇന്നത്തെ പ്രമോ കണ്ടപ്പോള്‍ തന്നെ മനസ്സിലായി മണിക്കുട്ടന്‍ പ്രേക്ഷകര്‍ക്കായി ഒരു ബോംബ് പൊട്ടിക്കാന്‍ റെഡി ആയി ഇരിക്കയാണെന്ന്. സൂര്യയുമായിട്ടുള്ള വിഷയവും കൂടാതെ ലാലേട്ടന്‍ തന്നെ മാനസിക രോഗി എന്നു വിളിച്ചതും അതുപോലെ തനിക്ക് വേണ്ടി സന്ധ്യയോട് മാപ്പ് ചോദിച്ചതും ഒക്കെ മനസ്സില്‍ കിടന്നത് കൊണ്ടാകണം ഇന്ന് രാവിലെ മുതല്‍ തന്നെ ബിഗ്ഗ് ബോസ്സിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പലതവണ ആവശ്യപ്പെട്ടപ്പോള്‍ ബിഗ്ഗ് ബോസ്സ് ആവശ്യം അംഗീകരിക്കുകയും മണിക്കുട്ടനെ കാണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ആകെ ഭയപ്പെട്ടിരിക്കയാണെന്നും ഇവിടെ നടക്കുന്ന പല കാര്യങ്ങളും തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നും മണിക്കുട്ടന്‍ പറഞ്ഞു.

അതില്‍ ആദ്യം പറഞ്ഞത് തനിക്ക് വേണ്ടി ലാലേട്ടന്‍ മാപ്പ് പറഞ്ഞതിനെ കുറിച്ചായിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും അങ്ങനെ പറഞ്ഞതില്‍ താന്‍ തന്നെ സന്ധ്യയോട് മാപ്പ് ചോദിച്ചതാണെന്നും മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സിനോട് പറഞ്ഞു. അതുപോലെ റംസാന്‍ ചെയ്തതിന് ഇപ്പോള്‍ കൊടുത്ത ശിക്ഷ പോരായിരുന്നു എന്നും വെളിയിലായിരുന്നെങ്കില്‍ അത് കേസ് എടുക്കത്തക്കതായിട്ടുള്ള ശിക്ഷയാണെന്നും മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സിനോടായി പറഞ്ഞു. എന്തൊക്കെ ആയാലും ബിഗ്ഗ് ബോസ്സ് പ്ലാറ്റ്ഫോമില്‍ ആയത് കൊണ്ട് ബിഗ്ഗ് ബോസ്സിന്‍റെ തീരുമാനത്തെ മാനിക്കുന്നു എന്നും അതുപോലെ സൂര്യയുമായുള്ള ബന്ധം തന്നെ തളര്‍ത്തുന്നു എന്നും ബിഗ്ഗ് ബോസ്സിനോടായി പറഞ്ഞു. തന്‍റെ തീരുമാനം അന്തിമം ആണെന്നും ഇവിടെ നില്‍കാന്‍ ഭയക്കുന്നത് കൊണ്ട് താന്‍ ഈ ഷോ ക്വിറ്റ് ചെയ്യുകയാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. തന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട എന്നും ഉറച്ച തീരുമാനം ആണെന്നും മണിക്കുട്ടന്‍ ബിഗ്ഗ് ബോസ്സിനെ ഓര്‍മപ്പെടുത്തി. പോകണമെങ്കില്‍ ഇടതു വശത്തെ വാതിലിലൂടെ പുറത്തേക്ക് പോകാമെന്നു ബിഗ്ഗ് ബോസ്സ് പറഞ്ഞപ്പോള്‍ തന്നെ മണിക്കുട്ടന്‍ വാതില്‍ തുറന്നു പുറത്തേക്ക് പോയി.

ഈ വിവരം ബിഗ്ഗ് ബോസ്സ് മറ്റുള്ളവരെ അറിയിച്ചപ്പോള്‍ മറ്റ് മത്സരാര്‍ത്തികള്‍ ആകെ വികാരഭരിതമായി. ടിംപലായിരുന്നു കരച്ചിലില്‍ മുന്‍പന്തിയില്‍ കൂടെ ഒട്ടും കുറക്കാതെ സൂര്യയും. മണി ഇല്ലേല്‍ പിന്നെ ഞാന്‍ ഇവിടെ എന്തിനാ എന്നു ഡയലോഗ് അടിച്ചു കിടുവും രംഗം ഉഷാറാക്കി. ടിംപലിന്‍റെയും സൂര്യയുടെയും കണ്ണീര്‍ കടലില്‍ നിന്നു വ്യത്യസ്തമായിരുന്നു അനൂപിന്‍റെ പ്രകടനം. താന്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ ആണ് മണിക്കുട്ടന്‍ പോയതെന്നും അതിനാല്‍ കുറച്ചു ഭക്ഷണം സ്റ്റോര്‍ റൂമില്‍ വെക്കാമെന്നും അത് മണിക്കുട്ടന് കൊടുത്തേക്കണമെന്നും ഉള്ള അപേക്ഷയായിരുന്നു അനൂപിന്‍റേത്.

എന്തായാലും ബിഗ്ഗ് ബോസ്സ് വിന്നര്‍ ആവാന്‍ ഏറ്റവും ചാന്‍സ് ഉള്ളതും അര്‍ഹിക്കുന്നതുമായ മത്സരാര്‍ത്തി ആണ് മണിക്കുട്ടന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം പരിഹരിച്ച് തന്‍റെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കാതെ തിരിച്ചു വീടിനുള്ളില്‍ വന്നു ബിഗ്ഗ് ബോസ്സ് വിന്നര്‍ ആയി പുറത്തു പോകും എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ നാളത്തെ എപ്പിസോഡില്‍ അറിയാം എന്താണ് ശെരിക്കും നടക്കാന്‍ പോകുന്നത് എന്ന്. അതിനായി നമുക്ക് കാത്തിരിക്കാം.

All the contents of this website are copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.