Nostalgia Series 1 : ആഭാസനായ പാറ്റ


എത്ര വൈകിയാലും പാറ്റകളെ കണ്ടാൽ അതിനെ കൊല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല. ചില രാത്രികളിൽ കുഞ്ഞു പാറ്റകളെ ആണെങ്കിൽ പോലും ഉറക്കം ഒഴിച്ചിരുന്നു ഓടിച്ചിട്ട് തല്ലിക്കൊല്ലാറുണ്ട്. ഒരിക്കൽ എന്‍റെ ഭർത്താവും എന്നോട് ചോദിച്ചു നിനക്ക് പാറ്റകളെ എന്താ ഇത്ര പേടി?


ഞാൻ പറഞ്ഞു : പേടിയല്ല ദേഷ്യമാണ്. പാറ്റകളോട് മാത്രമല്ല പല്ലികളോടും. പല്ലികളെ കൊല്ലുന്നത് ശ്രമകരമായത് കൊണ്ട് തല്‍കാലം അവധി എടുത്തു എന്നേ ഉള്ളു.

ഭർത്താവ് ചോദിച്ചു അതെന്താ ഇത്ര ദേഷ്യം ???

സ്കൂളിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് പറഞ്ഞു പാറ്റകളും പല്ലികളും കുളിമുറിയില്‍ ഒളിച്ചിരുന്ന് കുളി ഒളിഞ്ഞു നോക്കും എന്ന്. ഒരിക്കൽ ഞാൻ കുളി കഴിഞ്ഞു നോക്കുമ്പോൾ കതകിനു പിന്നിൽ രണ്ടു പാറ്റകൾ.


അന്നുമുതൽ എനിക്കെന്തോ ഇവറ്റകളോട് കലിപ്പാണ്. 😐


---അഘോര---



All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups

9 views0 comments
 

7406328683, 8105890085

  • Facebook
  • Instagram
  • YouTube

©2019 by Neyyapam Media. Proudly created with Wix.com